14 വര്‍ഷത്തെ ദാമ്പത്യം അവസാനിച്ചു ; കാരണത്തെ കുറിച്ച് ഇഷയും ,ഭർത്താവും

ഒരുകാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു ഇഷ കോപ്പികർ. 36 ചൈനാ ടൗണ്‍, ഡോണ്‍, ക്യാ കൂള്‍ ഹേ ഹം, ഡര്‍ണ സരൂരി ഹേ തുടങ്ങി നിരവധി ഹിറ്റു സിനിമകളിലൂടെയാണ് ഇഷ കോപ്പികർ ആരാധകരുടെ മനസില്‍ ഇടം നേടിയെടുക്കുന്നത്. ഹിറ്റ് സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത്‌ സിനിമയിൽ തിളങ്ങി നിന്ന താരം പിന്നീട് ബിസിനസുകാരനായ ടിമ്മി നാരംഗിനെ വിവാഹം കഴിക്കുകയായിരുന്നു. 2009 ലായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തോടെയാണ് ഇഷ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. വർഷങ്ങൾക്കിപ്പുറം ഇഷയും ടിമ്മിയും തങ്ങളുടെ വിവാഹം ബന്ധം അവസാനിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് ഇഷയുടെ ഭര്‍ത്താവ് ടിമ്മി നാരംഗ് പ്രതികരിച്ചിരിക്കുകയാണ്. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം താനും ഇഷയും പിരിഞ്ഞുവെന്നാണ് ടിമ്മി നാരംഗ് പറയുന്നത്. പരസ്പര ധാരണയോടെയാണ് തങ്ങള്‍ പിരിഞ്ഞതെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും മാധ്യമങ്ങളും ആരാധകരും തങ്ങള്‍ക്ക് സമയം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കാരണവും  വ്യകത്മാക്കുന്നു ,ഇരുവരും പരസ്പധാരണയോടെയാണ് പിരിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ഇഷയും ടിമ്മിയും കുറച്ച് നാളുകളായി പിരിഞ്ഞാണ് താമസിക്കുന്നത്. ഇഷ മകള്‍ക്കൊപ്പം സ്വന്തം വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. 9 വയസുകാരിയായ റിയാനയാണ് താരങ്ങളുടെ മകള്‍. കുറച്ച് നാളുകളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നില നിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇഷയും ടിമ്മിയും പലവട്ടം ശ്രമിച്ചുവെങ്കിലും പരിഹരിക്കാന്‍ സാധിച്ചിരുന്നില്ല. ഇതോടെയാണ് വിവാഹ മോചനം എന്ന തീരുമാനത്തിലേക്ക് ഇരുവരുമെത്തുന്നത്. പിന്നാലെയാണ് ഇഷ റിയാനയേയും കൂട്ടി വീട്ടില്‍ നിന്നും ഇറങ്ങുന്നത്. തുടര്‍ന്ന് ഔദ്യോഗികമായി വിവാഹ മോചനത്തിനുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. അതേസമയം വിവാഹ മോചനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇഷ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ എന്തെങ്കിലും പറയാന്‍ സാധിക്കില്ലെന്നും നേരത്തെയാണെന്നുമാണ് തന്റെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു തന്നെ സമീപിച്ച മാധ്യമങ്ങളോട് ഇഷ പ്രതികരിച്ചത്. വിവാഹ മോചനം പോലൊരു വിഷയം ആയതിനാല്‍ തങ്ങളോട് അനുതാപം കാണിക്കണമെന്നും ഇഷ മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത സുഹൃത്തും നടിയുമായി പ്രീതി സിന്റ വഴിയാണ് ഇഷ ടിമ്മിയെ പരിചയപ്പെടുന്നത്. ഇരുവരും ഒരു ജിമ്മിലായിരുന്നു പോയിരുന്നത്. മൂന്ന് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ടിമ്മിയും ഇഷയും ഡേറ്റിംഗ് ആരംഭിക്കുന്നത്. അധികം വൈകാതെ ഇരുവരും വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.

2009 നവംബര്‍ 29 ലായിരുന്നു ഇഷയും ടിമ്മിയും വിവാഹം കഴിക്കുന്നത്.
മുംബൈ സ്വദേശിയായ ഇഷ മോഡലിംഗിലൂടെയാണ് സിനിമയിലെത്തുന്നത്. തെലുങ്കിലൂടെയാണ് ഇഷ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും കന്നഡയിലും  നിരവധി സിനിമകള്‍ ചെയ്തു. 2000 ല്‍ ഹൃതിക് റോഷനും കരീഷ്മ കപൂറും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ഫിസ എന്ന ചിത്രത്തിലൂടെയാണ് ഇഷ കോപ്പിക്കർ  ബോളിവുഡിലെത്തുന്നത്. മറാത്തി സിനിമയിലും ഇഷ കോപ്പിക്കർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മികച്ചൊരു നര്‍ത്തകി കൂടിയായ ഇഷ കോപ്പിക്കർ നിരവധി സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ക്ക് ചുവടു വെക്കുകയും ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമായി മാറുകയാണ് ഇഷ. തമിഴ് ചിത്രം അയ്‌ലാന്‍ ആണ് ഇഷയുടെ ഏറ്റവും പുതിയ സിനിമ. ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന സയന്‍സ് ഫിക്ഷൻ ചിത്രമാണ് അയലാൻ.  ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് അയ്‌ലാന്‍. സിനിമയ്ക്ക് പുറമെ വെബ് സീരീസുകളിലും ഇഷ കോപ്പിക്കർ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫിക്‌സര്‍, ദഹനം, സുരംഗ തുടങ്ങിയ വെബ് സീരീസുകളിലാണ് ഇഷ കോപ്പിക്കർ അഭിനയിച്ചത്.

Sreekumar

Recent Posts

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

10 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

18 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

30 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

45 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

53 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

56 mins ago