വീണ്ടും ചരിത്രം സൃഷ്ട്ടിക്കാൻ ഒരുങ്ങി ഐ.എസ്.ആർ.ഒ , 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങള്‍ നാളെ വിക്ഷേപിക്കും

കാര്‍ട്ടോസാറ്റ് -3 ഉള്‍പ്പെടെ പതിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പിഎസ്‌എല്‍വി സി 47ന്റെ കുതിപ്പിന് ഐഎസ്‌ആര്‍ഒ കൗണ്ട്ഡൗണ്‍ തുടങ്ങി. നാളെ 9.28നാണ് ഇരുപത്തിയേഴു മിനിറ്റിനുള്ളില്‍ പതിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനുള്ള വിക്ഷേപണം. ഇന്ത്യയുടെ ഇമേജ് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് -3 യുടെ കൂടെ അമേരിക്കയുടെ 13 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഇന്ത്യയുടെ മൂന്നാംതലമുറ ഹൈറസലൂഷന്‍ ഭൂനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് മൂന്നാണ് വിക്ഷേപിക്കുന്നതില്‍ പ്രമുഖന്‍. 1625 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹം, നഗര ,ഗ്രാമീണ തീരദേശ മേഖലകളിലെ വികസനത്തിനും ഭൂവിനിയോഗത്തിനും ആവശ്യമായ ഫോട്ടോകളാണ് നല്‍കുക. രാവിലെ 9.28 ന് കുതിച്ചുയരുന്ന പിഎസ്‌എല്‍വി പതിനേഴു മിനിറ്റിനകം കാര്‍ട്ടോസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തൊട്ടുപിറകെ അമേരിക്കയുടെ 13 നാനോ

ഉപഗ്രഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഭ്രമണപഥത്തിലെത്തും. ഇന്നു രാവിലെ 7.28നാണ് 26 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങിയത്.

ഇസ്‌റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡാണ് നാനോ ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ഏകദേശം 320 ടണ്‍ ഭാരമുള്ള പിഎസ്‌എല്‍വിഎക്‌സ്‌എല്‍ നാല് റോക്കറ്റിനാണ് ഇത്തവണ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലേക്കെത്തുന്ന ചുമതല. ഇന്ത്യയുടെ 1,625 കിലോഗ്രാം ഭാരമുള്ള ഉയര്‍ന്ന റെസല്യൂഷന്‍ ഇമേജിങ് ശേഷിയുള്ള തേര്‍ഡ് ജെനറേഷന്‍ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3ക്ക് പുറമെ യുഎസില്‍ നിന്നുള്ള 13 നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. ഇസ്രോയുടെ പുതിയ വാണിജ്യ

വിഭാഗമായ ന്യൂ-സ്പേസ് ഇന്ത്യ ലിമിറ്റഡാണ് യുഎസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിനു നേതൃത്വം വഹിക്കുന്നത്. കാര്‍ട്ടോസാറ്റ് 2നേക്കാള്‍ കൂടുതല്‍ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകള്‍ തയ്യാറാക്കാനും ചിത്രങ്ങള്‍ എടുക്കാനും കാര്‍ട്ടോസാറ്റ്-3ക്ക് സാധിക്കും. കാലാവസ്ഥ നിരീക്ഷണം, ഭൂപടങ്ങളെ സംബന്ധിച്ച പഠനം എന്നിവയ്ക്കും ഈ ഉപഗ്രഹം ഉപയോഗപ്പെടുമെന്നാണ് ഇസ്രോ വൃത്തങ്ങള്‍ പറയുന്നത്.

യുഎസ് നാനോ ഉപഗ്രഹങ്ങളില്‍ 12 എണ്ണം ഫ്‌ലോക്ക് 4പി വിഭാഗത്തില്‍പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ്. ഒന്ന് കമ്മ്യൂണിക്കേഷന്‍ ടെസ്റ്റ് ബെഡ് ഉപഗ്രഹമായ മെഷ്‌ബെഡുമാണ്. ബഹിരാകാശത്ത് അഞ്ച് വര്‍ഷം കാലാവധിയുള്ള കാര്‍ട്ടോസാറ്റ് 3നെ റോക്കറ്റ് പറന്നുയര്‍ന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാല്‍ ഭ്രമണപഥത്തില്‍ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൊട്ടുപിന്നാലെ യുഎസിന്റെ 13 നാനോ

ഉപഗ്രഹങ്ങളില്‍ ആദ്യത്തേത് ഭ്രമണപഥത്തിലെത്തും. അവസാന നാനോ ഉപഗ്രഹം പിഎസ്‌എല്‍വി റോക്കറ്റിന്റെ ലിഫ്റ്റ് ഓഫില്‍ നിന്ന് 26 മിനിറ്റ് 50 സെക്കന്‍ഡിലാകും ഉദ്ദേശിച്ച ഭ്രമണപഥത്തിലേക്ക് വിന്യസിക്കപ്പെടുന്നത്.

509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 97.5 ഡിഗ്രി ചെരിവിലാണ് കാര്‍ട്ടോസാറ്റ്-3 നിലകൊള്ളുക. ഏകദേശം 320 ടണ്‍ ഭാരമുള്ള പിഎസ്‌എല്‍വി-എക്‌സ്‌എല്‍ ഫോര്‍ സ്റ്റേജ് എന്‍ജിന്‍ റോക്കറ്റാണ്. 44 മീറ്റര്‍ ഉയരമുള്ള ഈ ലോന്‍ഞ്ച് വെഹിക്കള്‍ ഖര, ദ്രാവക ഇന്ധനങ്ങളിലാകും പ്രവര്‍ത്തിക്കുക. പ്രാരംഭ ഫ്‌ളൈറ്റില്‍ അധിക ഊര്‍ജ്ജം നല്‍കുന്നതിന് ആറ് സ്ട്രാപ്പ്-ഓണ്‍ ബൂസ്റ്റര്‍ മോട്ടറുകളും പിഎസ്‌എല്‍വി-എക്‌സ്‌എല്‍ ഉണ്ട്.

Krithika Kannan