Bigg boss

ജാസ്മിനോട് ആ ആക്ഷൻ കാണിച്ചത് ശരിയായില്ല; ജിന്റോയ്ക്ക് താക്കീത് കൊടുത്ത് ലാലേട്ടൻ

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഓരോ ദിവസും മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ നിർണ്ണായകമാണ്. കഴിഞ്ഞ ദിവസം അപ്‌സരയും അന്സിബയുമാണ് ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തായത്. ശനിയാഴ്ച നടന്ന വെയ്ക്കണ്ട എപ്പിസോഡിലൂടെയാണ് അപ്സര പുറത്തായത്. അപ്രതീക്ഷിതമായ പുറത്താകലിൽ അപ്‌സരയും വീട്ടിലെ മറ്റ് അംഗങ്ങളും ശരിക്കും ഞെട്ടിപ്പോയിരുന്നു. അതേസമയം എവിക്ഷന് മുൻപ് മറ്റൊരു പ്രധാനപ്പെട്ട സംഭവം കൂടി കഴിഞ്ഞ ദിവസം നടന്നിരുന്നു. ജിന്റോയ്ക്ക് ലാലേട്ടന്റെ കയ്യിൽ നിന്ന് വർണിങ് ലഭിക്കുന്നതാണ് കണ്ടത്. ജാസ്മിൻ ഒരു ടാസക്കിൽ സംസാരിക്കുമ്പോൾ ജിന്റോ കാണിച്ച ആംഗ്യമാണ് വഴക്ക് ലഭിക്കാൻ കാരണമായത്. ഏറ്റവും മോശപ്പെട്ട രീതിയിൽ ഗെയിം കളിക്കുന്നുവെന്ന് നിങ്ങൾ വിശ്വസിക്കുന്ന വ്യക്തി ആരാണ് എന്ന ചോദ്യത്തിന് ജിന്റോ എന്നാണ് ജാസ്മിൻ മറുപടി പറഞ്ഞത്. കൂടെ കൊംബിറ്റ് ചെയ്യുന്ന ആൾ എന്ന നിലയിൽ വളരെ മോശമായ രീതിയിൽ ഗെയിം കളിക്കുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. നിങ്ങൾ പറയുന്ന കുറേ കാര്യങ്ങളാണെങ്കിലും അല്ലെങ്കിൽ ഒരു ടാസ്ക്ക് വരുമ്പോൾ നിങ്ങൾ ചെയ്യുന്ന ഒരു പ്രവൃത്തിയാണെങ്കിലും വളച്ച് തിരിച്ച് ഒടിച്ച് ആണ് ചെയ്യുന്നതെന്നും ജാസ്മിൻ പറഞ്ഞു. മൂന്നാമതൊരാൾ ആയിരിക്കുമ്പോൾ ഒരുപക്ഷേ അത് എൻജോയി ചെയ്‌തേക്കാമെന്നും പക്ഷേ കൂടെ കോംപീറ്റ് ചെയ്യുന്ന ആളാകുമ്പോൾ അത് ശരിയല്ലെന്നും ജാസ്മിൻ പറയുന്നതിനിടയിൽ ജിന്റോ തന്റെ രോമം പറച്ചുകളയുന്നത് പോലെ കാണിക്കുന്നുണ്ട്.

അത് ശ്രദ്ധയിൽപ്പെട്ട ജാസ്മിൻ കണ്ടോ ഈ ഒരു ആക്ഷൻസ് ഒക്കെ വെച്ച് തനിക്ക് ഭയങ്കര വൃത്തികെട്ട പ്രവൃത്തിയിൽ ഗെയിം കളിക്കുന്ന വ്യക്തിയായി തോന്നുന്നു. ലാലേട്ടന്റെ മുന്നിൽവെച്ചു തന്നെ കാണിച്ച സാധനമാണ്. എക്‌സാംപിൾ സഹിതം കാണിച്ചതിന് നന്ദി എന്ന് പറഞ്ഞ് ജാസ്മിൻ സംസാരം അവസാനിപ്പിക്കുകയാണ്. ജാസ്മിൻ അത് പറഞ്ഞ് പോയതിന് പിന്നാലെ മോഹൻലാൽ ജന്റോയോട് അതേക്കുറിച്ച്  ചോദിക്കുന്നുണ്ട്. ജിന്റോയോട് എഴുന്നേൽക്കാൻ പറഞ്ഞിട്ട് അത് ഒരു ടാസ്‌ക്കല്ലേ, അതിൽ ഇങ്ങനെയാണോ കാണക്കേണ്ടത് എന്നാണ് മോഹൻലാൽ ജിന്റോയോട് ചോദിക്കുന്നത്. ഇതിന് പിന്നാലെ ജിന്റോ സോറി പറയുന്നുണ്ടെങ്കിലും തന്നോടല്ല സോറി പറയേണ്ടത് എന്ന് മോഹൻലാൽ പറയുന്നു. നിങ്ങൾക്കും പറയാൻ അവസരമില്ലേ എന്നും നിങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിലാണ് ഇങ്ങനെ ചെയ്യുന്നതെങ്കിൽ നിങ്ങൾ എന്ത് പറയുമെന്നും ജിന്റോയോട് ലാലേട്ടൻ ചോദിക്കുന്നുണ്ട്. പിന്നാലെ ജാസ്മിനോട് സോറി പറയുകയാണ് ജിന്റോ. എന്നാൽ സാധാരണ ജിന്റോ എന്ത് ചെയ്താലും സപ്പോർട്ട് ചെയ്തവർ പോലും ഇക്കാര്യത്തിൽ ജിന്റോയ്‌ക്കെതിരെ നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. ജിന്റോ ഒരു ക്വാളിറ്റി ഇല്ലാതെ ആണ് പെരുമാറുന്നത്. ഓപ്പൺ ആയി നിൽക്കാം റിയൽ ആയി നിൽക്കാം പക്ഷെ അതിനർത്ഥം എന്തും കാണിക്കുന്നത് ആണ് റിയൽ ക്വാളിറ്റി & ഹീറോയിസം എന്നല്ല

പ്രത്യേകിച്ചു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ നിൽകുമ്പോൾ മോശം രീതി, ഓവർ ദേഷ്യം തിരുത്തി നിൽക്കാൻ ശ്രമിക്കണം എന്നാണ് ഒരാൾ കുറിച്ചത്. വളരെ നിലവാരം കുറഞ്ഞ ജിൻ്റോ ഇന്ന് സ്പോട്ടിൽ നുണ പറയാൻ ഒന്നും കിട്ടീല എന്ന് തോന്നുന്നു, സപ്പോർട്ട് കിട്ടാൻ വേണ്ടി ജിന്റോ പാവത്തിനെപ്പോലെ അഭിനയിക്കുകയാണ്. അയാളെക്കാൾ മികച്ച മത്സരാർഥികൾ അവിടെയുണ്ട്. അവരിൽ നിന്ന് ഒരാളെ കണ്ടെത്തി വോട്ടു കൊടുക്കുക, നമ്മുടെ മനസ്സിൽ ലാലേട്ടന് വലിയ സ്ഥാനമുണ്ട് ഇന്ന് ആ മഹാനാടന്റെ മുന്നിൽ വച്ചു കാണിച്ച ജിന്റോ ഒരിക്കലും കപ്പി നർഹനല്ല എന്നിങ്ങനോക്കെയ്നു ജിന്റോയ്‌ക്കെതിരെ കമന്റുകൾ വരുന്നത്. അതേസമയം കഴിഞ്ഞ എപ്പിസോഡിൽ മുന്നിട്ട് നിന്നത് ജാസ്മിൻ തന്നെയായിരുന്നു. ബോണസ് പോയിന്റുകൾ നേടാനുള്ള ടാസ്കിൽ പോയിന്റ്റ് നേടിയതും ജാസ്മിൻ തന്നെയായിരുന്നു. അങ്ങനെ ഋഷിയെ കൂടാതെ ടിക്കറ്റു റ്റു ഫിനാലെയിലേക്കുള്ള ബോണസ് പോയിന്റ്  സ്വന്തമാക്കിയത് ജാസ്മിനാണ്. ഗബ്രി ഔട്ടായതിന് ശേഷമാണ് ജാസ്മിൻ ​ഗെയിമിൽ കൂടുതൽ ആക്റ്റീവ് ആയതും മറ്റുള്ളവരുമായി നന്നായി ഇടപഴകാൻ തുടങ്ങിയതും. ഫാമിലി ടാസ്ക്കിൽ ഉപ്പയും ഉമ്മയും വന്നതോടെ ജാസ്മിൻ കൂടുതൽ ശക്തമായി തന്നെ കളിക്കാൻ തുടങ്ങി. ഫൈനൽ 5 ൽ എത്താൻ സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് പ്രേക്ഷകർ പറയുന്നത്

Suji

Entertainment News Editor

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

3 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

5 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

6 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

8 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

9 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

10 hours ago