Categories: Film News

ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിൽ പിടിച്ച വിഘ്‌നേഷിന് പുതിയ റോൾ; തീയറ്ററിൽ ചിരിച്ച് മറിയാൻ ടിക്കറ്റെടുക്കൂ, ‘അയ്യർ ഇൻ അറേബ്യ’

വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ വിഘ്‌നേഷ് വിജയകുമാറിന്റെ നിർമ്മാണത്തിൽ എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അയ്യർ ഇൻ അറേബ്യ’. മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഫെബ്രുവരി 2നാണ് തിയറ്റർ റിലീസ് ചെയ്യുന്നത്.

ഗുരുവായൂരിലെ ഥാർ വാഹനം ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തിയാണ് വിഘ്‌നേഷ് വിജയകുമാർ. പ്രവാസി ബിസിനസ്മാൻ എന്ന നിലയിൽ വാർത്തകളിൽ ഇടം പിടിച്ച ഇദ്ദേഹം കണ്ടന്റ് ഒറിയന്റായ സിനിമകൾ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. റിയൽ എസ്റ്റേറ്റ്, റെന്റ് എ കാർ തുടങ്ങിയവയുടെ ബിസിനസുകളാണ് വിഘ്‌നേഷ് യുഎഇയിൽ നടത്തുന്നത്.

തന്റെ സിനിമ ജീവിതത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലാണ് ‘അയ്യർ ഇൻ അറേബ്യ’ എന്ന ചിത്രവുമായ് എം എ നിഷാദ് പ്രേക്ഷകരിലേക്കെത്തുന്നത്. മുകേഷും ഉർവശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായ് ധ്യാൻ ശ്രീനിവാസൻ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, അലൻസിയർ, മണിയൻ പിള്ള രാജു, കൈലാഷ്, സുധീർ കരമന, സോഹൻ സീനുലാൽ, ഉല്ലാസ് പന്തളം, ജയകൃഷ്ണൻ, സിനോജ് സിദ്ധിഖ്, ജയകുമാർ, ഉമ നായർ, ശ്രീലത നമ്പൂതിരി, രശ്മി അനിൽ, വീണ നായർ, നാൻസി, ദിവ്യ എം. നായർ, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങി നാൽപത്തിയഞ്ചോളം താരങ്ങളാണ് അണിനിരക്കുന്നത്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുങ്ങുന്ന ഒരു ആക്ഷേപഹാസ്യ ചിത്രമാണിത്.

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, സംഗീതം: ആനന്ദ് മധുസൂദനൻ, ഗാനരചന: പ്രഭാ വർമ്മ, റഫീഖ് അഹമ്മദ്, ഹരിനാരായണൻ, മനു മഞ്ജിത്, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

Ajay

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago