ഒടുവിൽ ജാക്കിന്റെ വസ്ത്രങ്ങളും ലേലത്തിന്, ലേലം നടക്കുക ലണ്ടനിൽ വെച്ച്

സിനിമ പ്രേമികളുടെ എക്കാലത്തെയും  ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ടൈറ്റാനിക്ക്. ടൈറ്റാനിക് ദുരന്തത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രം വളരെ വലിയ ഹിറ്റ് ആയിരുന്നു. ശരിക്കും ടൈറ്റാനിക്ക് ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും കാണികളിലേക്ക് എത്തിക്കാൻ സംവിധായകൻ ജെയിംസ് കാമറൂണിന് സാധിച്ചു എന്നതാണ് സത്യം. അത് കൊണ്ട് തന്നെ ചിത്രം വലിയ വിജയം നേടുകയും ചെയ്തു. ചിത്രം മാത്രമല്ല, ചിത്രത്തിലെ ഗാനങ്ങളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. അത് കൊണ്ട് തന്നെ ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും ഇന്നും ആരാധകർ ഏറെയാണ്. ജാക്ക്, റോസ് എന്നീ കഥാപാത്രങ്ങൾ ഇന്നും ആളുകളുടെ ഇടയിൽ സംസാര വിഷയം ആകാറുണ്ട്.

ചിത്രത്തിലൂടെ ജാക്കിനെയും റോസിനെയും അവതരിപ്പിച്ച ലിയൊണാര്‍ഡോ ഡി കാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ആരാധകരുടെ ശ്രദ്ധ നേടിയതോടെ നിരവധി ചിത്രങ്ങളിൽ ഇവർ വീണ്ടും ഒന്നിച്ച് അഭിനയിച്ചു. അത് കൊണ്ട് തന്നെ ഈ ജോഡികൾക്ക് ഇന്നും ആരാധകർ ഏറെയാണ്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ ജാക്കിന്റെ വസ്ത്രങ്ങൾ ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. ജാക്കിനെ അവതരിപ്പിച്ച ഡി കാപ്രിയോ ധരിച്ച ധരിച്ച വസ്ത്രമാണ് ലേലം ചെയ്യാൻ ഒരുങ്ങുന്നത്. സിനിമ, ടെലിവിഷന്‍ രംഗത്തെ പ്രശസ്തമായ വസ്തുക്കള്‍ ലേലം ചെയ്യുന്ന പരിപാടിയുടെ ഭാഗമായാണ് ഇപ്പോള്‍ ജാക്കിന്റെ വസ്ത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ജാക്കിന്റെ വസ്ത്രം കൂടാതെ രണ്ടായിരത്തോളം വസ്തുക്കളാണ് ലേലത്തില്‍ വെച്ചിരിക്കുന്നത്.

ചിത്രത്തിൽ ഡികാപ്രിയോ ധരിച്ച പാന്റ്‌സും കോളര്‍ ഇല്ലാത്ത വെള്ള ഷര്‍ട്ടും ചാര്‍ക്കോള്‍ വെസ്റ്റുമാണ് ഇപ്പോൾ ലേലം ചെയ്യാനൊരുങ്ങുന്നത്. 2 കോടിയോളം രൂപയാണ് വസ്ത്രത്തിന് വില പ്രതീക്ഷിക്കുന്നത്. നവംബര്‍ 9 മുതല്‍ 12 വരെ ലണ്ടനില്‍ വെച്ചാണ് ലേലം നടക്കുന്നത്. ഇത് കൂടാതെ വേറെയും നിരവധി വസ്തുക്കൾ ആണ് ലേലം ചെയ്യാൻ പോകുന്നത്. ജാക്കിന്റെ വസ്ത്രം കൂടാതെ രണ്ടായിരത്തോളം വസ്തുക്കളാണ് ലേലം ചെയ്യാൻ ഒരുങ്ങുന്നത്. എങ്കിലും ജാക്കിന്റെ വസ്ത്രത്തിന്റെ വില കുറച്ച് കൂടുതൽ ആണെന്നാണ് ആരാധകരിൽ പലരും പറയുന്നത്.

Devika Rahul