ചലച്ചിത്ര-നാടക-സീരിയൽ നടൻ ജഗന്നാഥന്റെ ഓർമ്മകളിലൂടെ !!

ശേഖരൻ നായരുടേയും ദേവകി അമ്മയുടേയും പുത്രനായി 1938 ജനുവരി 3 ആം തിയതി ചങ്ങനാശേരിയിൽ ജനിച്ച ജഗന്നാഥൻ തുറവൂർ എൽ പി സ്കൂൾ/വൈക്കം ഗവണ്മെന്റ് സ്കൂൾ എന്നിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ശേഷം രാജസ്ഥാനിലെ രാഷ്ട്രീയ അനുശാസൻ യോജനിൽ നിന്ന് റാങ്കോടെ പരിശീലനം നേടി. ഇൻഡോറിലെ സ്കൂളിൽ ജോലി നോക്കിയ ശേഷം നാട്ടിൽ തിരിച്ചെത്തി കായിക അധ്യാപകനായി നെയ്യാറ്റിങ്കര ഗവണ്മെന്റ് സ്കൂൾ/സെന്റ് ജോസഫ് സ്കൂൾ/പൂജപ്പുര ഗവണ്മെന്റ് ഹൈസ്കൂൾ/ജവഹർ ബാല ഭവൻ തിരുവനന്തപുരം എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ഗവണ്മെന്റ് വെൽഫയർ ഓഫീസറായും സ്പോർട്സ് ഡയറകറ്റർ അഡ്മിനിസ്ട്രേറ്ററായും ജോലി നോക്കി. ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾ തന്നെ ജി. അരവിന്ദൻ/നെടുമുടി വേണു തുടങ്ങിയവരോടൊത്ത് മലയാള നാടകവേദിയുമായി അദ്ദേഹം അടുത്ത് പ്രവർത്തിച്ചിരുന്നു. കാവാലം നാരായണപ്പണിക്കരുടെ അവനവൻ കടമ്പ എന്ന നാടകത്തിലെ ‘ആട്ടപ്പണ്ടാരം’ എന്ന കഥാപാത്രം അവതരിപ്പിച്ചത് ഇദ്ദേഹമാണ്. അഭിനയത്തിനു പുറമേ പതനം/ പരിവർത്തനം/കരടി/വിവാഹാലോചന എന്നീ നാടകങ്ങൾ സംവിധാനം ചെയ്യുകയുണ്ടായി. രാജീവ് നാഥ് സംവിധാനം ചെയ്ത ‘ഗ്രാമത്തിൽ നിന്ന്’ എന്നതാണ് ആദ്യത്തെ മലയാള ചലച്ചിത്രം. ആ ചിത്രം റിലീസായില്ല. അതിൽ പാടുകയും ചെയ്തിരുന്നു.

1987 ൽ നെടുമുടി വേണുവിന്റെ കഥക്ക് മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത ജി ജയകുമാർ നിർമ്മിച്ച തീർത്ഥം എന്ന ചിത്രത്തിലൂടെ ആദ്യമായി ചലച്ചിത്ര അഭിനയരംഗത്ത് എത്തിയ ഇദ്ദേഹം അതെ വർഷം തന്നെ നെടുമുടി വേണുവിന്റെ കഥയിൽ മോഹൻ തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത് എം എൻ മുരളിയും ശിവൻ കുന്നപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ചലച്ചിത്രമായ ശ്രുതിയിലും അഭിനയിച്ചു. പിന്നെ ജി. അരവിന്ദൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ഒരിടത്തിലും തുടർന്ന് നൂറിലധികം മലയാള സിനിമകളിൽ ചെറുതും വലുതുമായ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. നാടകത്തിനും സിനിമക്കും പുറമേ ദൂരദർശനിലും മറ്റ് ചാനലുകളിലുമൊക്കെ നിരവധി ടെലി സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന അഭിനേതാവായിരുന്ന അദ്ദേഹം മലയാളത്തിനു പുറമേ തമിഴിൽ മണി രത്നത്തിന്റെ “തിരുടാ തിരുടാ” എന്ന ചിത്രത്തിലെ ജോൽസ്യന്റെ വേഷവും അവതരിപ്പിച്ചു. മോഹൻലാലിന്റെ ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ നൃത്തസംവിധായകനായിരുന്നു അദ്ദേഹം. അഭിനയത്തിനു പുറമേ ടെലിഫിലിമുകൾക്ക് തിരക്കഥകളൊരുക്കിയ അദ്ദേഹത്തിന്റെ നാടൻ പാട്ടുകൾ/ഓണപ്പാട്ടുകൾ എന്നിവ റേഡിയോകളിൽ സംപ്രക്ഷേപണം ചെയ്തിട്ടുണ്ട്. 1978 ൽ രാജീവ് നാഥ് സംവിധാനം ചെയ്ത ഗ്രാമത്തിൽ നിന്ന് എന്ന സിനിമയിൽ എടാ കാട്ടുപടേമല്ലേടാ എന്ന ഗാനം കാവാലം ശ്രീകുമാർ, ഉഷാ രവി എന്നിവരോടൊപ്പവും 1989 ൽ വേണു നാഗവള്ളി സംവിധാനം ചെയ്ത സ്വാഗതം എന്ന സിനിമയിൽ അക്കരെ നിന്നൊരു കൊട്ടാരം എന്ന ഗാനം പട്ടണക്കാട് പുരുഷോത്തമൻ, മിന്മിനി എന്നിവരോടൊപ്പവും ജഗന്നാഥൻ പാടിയിട്ടുണ്ട്.

1988 ൽ ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് എന്ന സിനിമയിയുടെയും 1988 ൽ നെടുമുടി വേണു സംവിധാനം ചെയ്ത പൂരം എന്ന സിനിമയിയുടെയും നൃത്തസംവിധാനം ചെയ്തത് ജഗന്നാഥനാണ്. 1988 ൽ ആർ സുകുമാരൻ സംവിധാനം ചെയ്ത പാദമുദ്ര എന്ന സിനിമക്ക് വേണ്ടി ശബ്ദവും നൽകിയിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ അർദ്ധനാരിയിൽ അഭിനയിച്ച ഇദ്ദേഹം ആ വർഷം ഡിസംബർ 8 ആം തിയതി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തന്റെ 74 ആം വയസ്സിൽ അന്തരിച്ചു. സരസ്വതി അമ്മയാണ് ഭാര്യ / രോഹിണി/ ചന്ദ്രശേഖരൻ എന്നിവർ മക്കളാണ്. മലയാളം ടെലിവിഷൻ മേഖലയിലെ സംവിധായകൻ ശിവമോഹൻ തമ്പിയാണ് മകളുടെ ഭർത്താവ്. ഗായകനും റേഡിയോ അവതാരകനുമായ മകൻ ചന്ദ്രശേഖരൻ ജഗന്നാഥൻ നിലവിൽ മനോരമയുടെ റേഡിയോ മാംഗോയിൽ പ്രോഗ്രാം മാനേജർ ആയി ജോലി നോക്കുന്നു.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago