നടി സൗന്ദര്യ മരിച്ചപ്പോൾ വേദനയുണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ട്; സങ്കടം തുറന്ന് പറഞ്ഞ് ജഗപതി ബാബു

Follow Us :

നടി സൗന്ദര്യ മരിച്ചപ്പോൾ തനിക്ക് വേദനയുണ്ടായത് മറ്റൊരു കാര്യം ഓര്‍ത്തിട്ടാണെന്ന് നടൻ ജഗപതി ബാബു. എ​ല്ലാ​വ​രും ജ​നി​ച്ച് ക​ഴി​ഞ്ഞാ​ല്‍ മ​രി​ക്കും. അ​ത് ന​മു​ക്ക് ഒ​ക്കെ അ​റി​യാ​വു​ന്ന കാര്യമാണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ താ​ന്‍ പി​ന്തു​ട​രു​ന്ന ഫി​ലോ​സ​ഫി അതാണെന്ന് ജഗപതി ബാബു പറഞ്ഞു.

എന്നാല്‍, ന​ടി സൗ​ന്ദ​ര്യ മ​രി​ച്ച സ​മ​യ​ത്ത് അ​തി​നേ​ക്കാ​ള്‍ എ​നി​ക്ക് വേ​ദ​ന​യു​ണ്ടാ​ക്കി​യ​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്. അ​ന്ന് അ​പ​ക​ട​ത്തി​ല്‍ സൗ​ന്ദ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ അ​മ​റും മ​രി​ച്ചു. എ​ന്താ​യി​രി​ക്കും അ​വ​രു​ടെ അ​മ്മ​യു​ടെ അ​വ​സ്ഥയെന്ന് ഓര്‍ത്തായിരുന്നു വേദന.

അ​മ​റിന്‍റെ കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും? അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും? എ​ന്നൊ​ക്കെ​യാ​ണ് ചി​ന്തി​ച്ച​ത്. അ​തു​കൊ​ണ്ട് ത​ന്നെ സൗ​ന്ദ​ര്യ മ​രി​ച്ച​പ്പോ​ഴ​ല്ല, അ​വ​രു​ടെ പി​ന്നീ​ടു​ള്ള കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചാ​ണ് വി​ഷ​മം തോ​ന്നി​യ​തെന്നും ജ​ഗ​പ​തി ബാ​ബു പറഞ്ഞു. ജീ​വി​ത​ത്തി​ല്‍ പ​ണ​മോ മ​റ്റെ​ന്തി​ങ്കി​ലു​മോ ന​ഷ്ട​പ്പെ​ട്ടാ​ല്‍ അ​ത് തി​രി​ച്ചു പി​ടി​ക്കാ​ന്‍ പ​റ്റും. പ​ക്ഷേ, ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ അ​ത് തി​രി​ച്ചു പി​ടി​ക്കാ​ന്‍ ക​ഴി​യി​ല്ല. ന​മു​ക്ക് അ​തി​ല്‍ വി​ഷ​മ​മു​ണ്ടാ​കും. ക​ര​യു​ന്ന​തി​നേ​ക്കാ​ള്‍ ന​മു​ക്ക് അ​വ​രെ മി​സ് ചെ​യ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.