‘കൾട്ടും മലങ്കൾട്ടും തിയേറ്ററിൽ തന്നെ കാണാൻ താത്പര്യമുള്ള എനിക്ക് ഈ പടം തികച്ചും സർപ്രൈസ് ആയിരുന്നു’

jagath facebook post about golam
Follow Us :

ഒരു പൊലീസ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ നിഗൂഢതയും ആകാംക്ഷയും അനുഭവിപ്പിക്കുന്നതാണ് ഗോളം. സിനിമയുടെ ജോണറിനോട് നീതിപുലർത്തുന്ന ഒരു ചിത്രമായി മാറിയിരിക്കുന്നു ഗോളം. ആക്ഷനോ മറ്റ് മാസ് രംഗങ്ങൾക്കോ ചിത്രത്തിൽ അമിതപ്രാധാന്യം നൽകാതെ പ്രമേയത്തിന്റെ കഥാ ഗതിയിൽ വിശ്വാസമർപ്പിക്കുന്നതാണ് ഗോളം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കൾട്ടും മലങ്കൾട്ടും തിയേറ്ററിൽ തന്നെ കാണാൻ താത്പര്യമുള്ള എനിക്ക് ഈ പടം തികച്ചും സർപ്രൈസ് ആയിരുന്നുവെന്ന് ജ​ഗത് മൂവീ ​ഗ്രൂപ്പിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

jagath facebook post about golam

കുറിപ്പ് വായിക്കാം

ഗോളം, A must watch movie !!!
“This is Something unusual, Something big ”
അടുത്തിടെ യാതൊരു പ്രതീക്ഷയുമില്ലാതെ പോയി സംതൃപ്തിയോടെ കണ്ടിറങ്ങിയ ഒരു സിനിമ. ഈ വർഷം കണ്ടതിൽ താരതമ്യേന നല്ലത് എന്ന് തോന്നിയ സിനിമ കൂടിയാണിത്,As a investigation thriller movie. ഒരു പസിൽ പോലെയാണീ സിനിമ. മുഴുവൻ കണ്ടു കഴിയുമ്പോൾ എല്ലാം കണക്ടായി വരും.
ഒരു കൊലപാതകം നടന്നു, Who done it എന്നതിനേക്കാൾ How executed it എന്നതിനാണ് ഈ പടത്തിൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്.
വലിയ താരങ്ങളൊന്നുമില്ലാതെ, വലിയ ബഡ്ജറ്റ് ഒന്നുമില്ലാതെ, നല്ല ക്വാളിറ്റിയിൽ engaging ആയിതന്നെ പടം പിടിച്ചിട്ടുണ്ട്. സ്ക്രിപ്റ്റിൽ നന്നായി പണിയെടുത്തിട്ടുണ്ട്. Central Police Character ചെയ്ത നടൻ ആ കഥാപാത്രത്തിന് വളരെ Suit ആയിരുന്നു എന്ന് എടുത്ത് പറയണം. നന്നായി തന്നെ ചെയ്തിട്ടുണ്ട്.
തിയേറ്ററിൽ ഹിറ്റാവുമോ എന്നറിയില്ല. ഹിറ്റായില്ലെങ്കിലും ഒ.ടി.ടിയിൽ വന്നാൽ നല്ല അഭിപ്രായം വരുമെന്നുറപ്പ്. ഒരു ഡീസൻ്റ് ത്രില്ലർ.
തീർച്ചയായും ധൈര്യമായി ടിക്കറ്റെടുക്കാം !!!
വാൽക്കഷ്ണം : കൾട്ടും മലങ്കൾട്ടും തിയേറ്ററിൽ തന്നെ കാണാൻ താത്പര്യമുള്ള എനിക്ക് ഈ പടം തികച്ചും Surprise ആയിരുന്നു. Attract ചെയ്തത് ഈ പടത്തിൻ്റെ പേരായിരുന്നു.
“ഗോളം”