പറഞ്ഞു വെച്ച വേഷം ജഗതിയ്ക്ക് കൊടുത്തില്ല… അത് ഞാന്‍ മനോഹരമാക്കുമായിരുന്നു എന്ന് താരം…

മലയാള സിനിമയുടെ അമ്പിളിക്കല ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ ആഘോഷമാക്കി മാറ്റുകയാണ്. ഒരുപാടുനാളായി ജഗതി ശ്രീകുമാര്‍ എന്ന നടനെ വെള്ളിത്തിരയില്‍ കണ്ടിട്ട് എങ്കിലും അദ്ദേഹത്തിന്റെ ആ വിടവ് നികത്താന്‍ മറ്റൊരാളെ കണ്ടെത്തുക മലയാളിക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത ഒരു കാര്യമാണ്. ഇപ്പോള്‍ അദ്ദേഹം സി.ബി.ഐ സീരീസിന്റെ അഞ്ചാം ഭാഗത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് എത്തുന്നു എന്ന വാര്‍ത്തകള്‍ ആണ് ആരാധകര്‍ക്ക് ആവേശമായിരിക്കുന്നത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കുന്ന ജഗതി ശ്രീകുമാറിന്റെ തിരിച്ച് വരവിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്ന ഒരു വീഡിയോ ആണ് വീണ്ടും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ആഗ്രഹിച്ചിട്ട് ലഭിക്കാതെ പോയ അല്ലെങ്കില്‍ സിനിമയില്‍ ആ വേഷം ഞാന്‍ ചെയ്താല്‍ ഇതിനേക്കാള്‍ നന്നായേനെ എന്ന് തോന്നിയ കഥാപാത്രം ഏതായിരുന്നു എന്ന അവതാരകന്റെ ചോദ്യത്തിന് ജഗതി ശ്രീകുമാര്‍ നല്‍കിയ മറുപടിയാണ് വീഡിയോയിലൂടെ ശ്രദ്ധിക്കപ്പെടുന്നത്. രസതന്ത്രം എന്ന മോഹന്‍ലാല്‍ സിനിമയില്‍ ഇന്നസെന്റ് ചെയ്ത കഥാപാത്രം അതിനേക്കാള്‍ നന്നായി ഞാന്‍ ചെയ്യുമായിരുന്നു എന്ന് ഉറച്ച ആത്മവിശ്വാസത്തില്‍ പറയുന്ന ജഗതിയെ ആണ് ആ വീഡിയോയില്‍ ആരാധകര്‍ കണ്ടത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… രസതന്ത്രം എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ കൂടെ ഇന്നസെന്റ് ചെയ്ത കഥാപാത്രം.

അതിലെ ആശാരിയുടെ വേഷം ഞാന്‍ ചെയ്താല്‍ അതിലും മനോഹരമാക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ആ വിശ്വസം എനിക്കുണ്ട്. കാരണം ഞാന്‍ ആ ഗോത്രമാണ്. ആ വേഷം ഞാന്‍ ചെയ്യുമെന്ന തരത്തില്‍ ഒരു റൂമര്‍ ഉണ്ടായിരുന്നു. എന്നോട് മോഹന്‍ലാല്‍ തന്നെയാണ് അത് വലിയ വേഷമാണെന്ന് പറഞ്ഞത്. പിന്നീടെന്തോ അത് രണ്ട് സീനായി ചുരുങ്ങി. എനിക്ക് പിന്നീട് തോന്നിയത് എനിക്ക് എന്തെങ്കിലും അപകര്‍ഷതാ ബോധം ഉണ്ടെങ്കില്‍ ആ വേഷത്തെ കുറിച്ച് ചോദിക്കുന്നത് ഫീല്‍ ആയാലോ എന്ന് വിചാരിച്ചിട്ടുണ്ടാവും എന്നാണ്. അതായിരിക്കും ആ കഥാപാത്രം തനിക്ക് തരാതെ പോയത്. കലാകാരന് എന്ത് ഫീലിങ്സ് ആണ്. അവന്‍ എല്ലാ വികാരങ്ങളെയും അറിയുന്നവന്‍ ആയിരിക്കണം. അവന്‍ എല്ലാ വികാരങ്ങളും മറ്റുള്ളവര്‍ക്ക് പങ്കുവെക്കുന്നവന്‍ ആയിരിക്കണം. കണ്ണാടിയാണ് നമ്മള്‍. അതുകൊണ്ട് എനിക്ക് ആ റോള്‍ കിട്ടിയില്ല എന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ ആ സിനിമയില്‍ തന്നെ മറ്റൊരു കഥാപാത്രമായി ജഗതി ശ്രീകുമാര്‍ ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരുന്നു.

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago