സ്നേഹത്തണൽ, ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ജഗതി ശ്രീകുമാർ!

സിനിമാപ്രേമികളും ഇന്നും കാത്തിരിക്കുന്നുണ്ട് ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി. തിരക്കുകളുമായി മുന്നേറുന്നതിനിടയില്അപ്രതീക്ഷിതമായെത്തിയ അപകടമാണ് അദ്ദേഹത്തിന് വിനയായത്. തേഞ്ഞിപ്പാലത്ത് വെച്ച്‌ നടന്ന അപകടത്തിന് ശേഷമാണ് അദ്ദേഹം സിനിമയില് നിന്നും അപ്രത്യക്ഷനായത്. ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തുവെങ്കിലും സിനിമയിലേക്കുള്ള വരവ് ഇതുവരെയുമായിട്ടില്ല. ഇതിനായി കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും. താരങ്ങളും സഹപ്രവര്ത്തകരുമൊക്കെ അദ്ദേഹത്തെ സന്ദര്ശിക്കാനായി എത്താറുണ്ട്. ഇടയ്ക്ക് ചില പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്ഷം രണ്ടു പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചതോടെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജഗതി ശ്രീകുമാർ.

ഇപ്പോൾ തന്റെ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ജഗതി ശ്രീകുമാർ. സ്നേഹത്തണൽ എന്ന തലകെട്ടിനൊപ്പം ആണ് ഭാര്യയെ ചുംബിച്ചുകൊണ്ടുള്ള ചിത്രം ജഗതി പങ്കുവെച്ചിരിക്കുന്നത്. ഭാര്യയ്ക്ക് ഒപ്പം നിൽക്കുന്ന തങ്ങളുടെ ഇഷ്ടതാരത്തിന്റെ ചിത്രം കണ്ടതോടെ പ്രതീക്ഷയിൽ ആണ് ആരാധകരും. അടുത്തിടെയാണ് ജഗതി തന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചത്. വാഹനാപകടത്തിൽ സാരമായി പരുക്കേറ്റ താരം കഴിഞ്ഞ എട്ട് വർഷമായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ മമ്മൂട്ടി ചിത്രം സി ബി ഐ സീരീസിന്റെ അഞ്ചാം ഭാഗത്തിൽ ജഗതിയും ഉണ്ടെന്ന വാർത്ത വന്നിരുന്നു.

ഇതോടെ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളുടെ ഇഷ്ടതാരത്തെ വീണ്ടും സിനിമയിൽ കാണാനുള്ള കാത്തിരിപ്പിൽ ആണ് അദ്ദേഹത്തിന്റെ ആരാധകരും. ഇപ്പോൾ അവശതയിൽ നിന്നും ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിൽ ആണ് ജഗതി ശ്രീകുമാർ. അതിന്റെ ഉന്മേഷവും സന്തോഷവും എല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാനും കഴിയും.

Sreekumar R