നീലേഷ് കൃഷ്ണയുടെ ആദ്യ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലേഡി സൂപ്പർസ്റ്റാർ 75’. നയൻതാര കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ ൽ നായകനാകുന്നത് ജയ് ആണ്. പത്ത് വർഷത്തിന് ശേഷമാണ് നയൻതാരയും ജയ്യും വീണ്ടും ഒരുമിച്ചെത്തുന്നത്. നേരത്തെ ‘രാജ റാണി’യാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമ.
സത്യരാജ്, കാർത്തിക് കുമാർ, കെ എസ് രവികുമാർ, അച്യുത് കുമാർ, കുമാരി സച്ചു, പൂർണിമ രവി, രേണുക, സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു സിനിമയുടെആദ്യ ഷെഡ്യൂൾ ചെന്നൈയിൽ പൂർത്തിയായി. ഒരിടവേളയെടുത്തതിന് ശേഷം ട്രിച്ചിയിൽ ചിത്രീകരണം പുനരാരംഭിക്കും . ഫാമിലി എന്റർടെയ്നറായാണ് ലേഡി സൂപ്പർസ്റ്റാർ 75 ഒരുങ്ങുന്നത്.
സൂപ്പർസ്റ്റാർ രജനികാന്തിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞാഴ്ച്ച ആയിരുന്നു സിനിമയിടെ ചിത്രീകരണത്തിന് തുടക്കമായത്. അതേ സമയം താൻ ആദ്യം ചെയ്യാൻ തീരുമാനിച്ച സിനിമയ്ക്കായി തിരക്കഥയെല്ലാം ശരിയായിരുന്നു എന്നാൽ അത് വലിയ ബജറ്റ് ചിത്രമായിരുന്നതിനാൽ ആ സിനിമ നടന്നില്ല. അങ്ങനെയാണ് സ്ത്രീ കേന്ദ്ര കഥാപാത്രമാകുന്ന ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചത് .തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റ് പൂർത്തിയായപ്പോൾ മനസിൽ വന്നത് നയൻതാരയുടെ മുഖമായിരുന്നുവെന്ന് നീലേഷ് കൃഷ്ണ വ്യക്തമാക്കി
.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…