സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു ‘ജയ് ഭീം’. ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജാതി രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ചർച്ചചെയ്യപ്പെട്ട് സിനിമയായി മാറിയ ജയ് ഭീന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന വാർത്തകൾ വരികയാണ്. നിർമ്മാതാവ് രാജശേഖരാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഉണ്ടാകും എന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുന്നത്.
ജയ്ഭീമിന് രണ്ടാം ഭാഗം തീർച്ചായും ഉണ്ടാകുമെന്നും ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ചിത്രത്തിന്റെ നിർമ്മാതാവായ രാജശേഖറിന്റെ ഈ പ്രതികരണം. ജയ് ഭീം ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ വർഷം നവംബറിലാണ് റിലീസ് ചെയ്തത്.
1993 ൽ നടന്ന യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച സിനിമയാണ് ജയ് ഭീം.സിനിമ പ്രതിപാദിക്കുന്നത് ഇരുള ഗോത്രം നേരിടുന്ന ജാതി വിവേചനത്തെക്കുറിച്ചായിരുന്നു. മണികണ്ഠനാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. ചിത്രം നിർമ്മിച്ചത് സൂര്യയുടെ ബാനറായ ടു ഡി എന്റർടയ്ൻമെന്റ്സാണ്. ലിജോമോൾ ജോസും പ്രകാശ് രാജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എസ് ആർ കതിർ ആണ്
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…