ഉണ്ണി മുകുന്ദന് നായകനാവുന്ന പുതിയ ചിത്രം ജയ് ഗണേഷ് റിലീസ് പ്രഖ്യാപിച്ചു. പുതുവത്സര ദിനത്തില്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവച്ചാണ് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രം 2024 ഏപ്രില്‍ 11നാണ് തിയേറ്ററിലെത്തുന്നത്.
വീല്‍ ചെയറിലിരിക്കുന്ന നായക കഥാപാത്രമാണ് ഉണ്ണി മുകുന്ദന്റേത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയാവുന്നത്. ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം ജോമോള്‍ സിനിമാ ലോകത്തേക്ക് തിരിച്ചെത്തുന്ന ചിത്രവുമാണ് ‘ജയ് ഗണേഷ്’.
ഹരീഷ് പേരടി, അശോകന്, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങളാവുന്നത്. ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചന്ദ്രു ശെല്‍വരാജ് ആണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ഓഗസ്റ്റ് 22നാണ് ചിത്രം പ്രഖ്യാപിച്ചത്. ഉണ്ണി മുകുന്ദന് ഫിലിംസ് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ജയ് ഗണേഷ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ കൂടി ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…