ലോകം വെട്ടിപ്പിടിക്കുന്ന മലയാള സിനിമ, അടുത്ത ഊഴം ജയ് ​ഗണേഷിന്റേത്; സ്വപ്ന തുല്യമായ ഒരു നേട്ടത്തിന് ഉണ്ണി മുകുന്ദൻ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിന്റെ ട്രെയിലർ ന്യൂയോർക്കിലെ ഐക്കണിക് ടൈംസ് സ്‌ക്വയറിലെ ഭീമാകാരമായ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കും. ഏപ്രിൽ 6 ന് രാത്രി 8:30 EST-ന് (ഇന്ത്യൻ സമയം ഏപ്രിൽ 7ന് 5:30am)ആണ് പ്രദർശനം. മഹിമ നമ്ബ്യാർ ആണ് നായിക. ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിലൂടെ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയ രംഗത്തേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ജയ് ഗണേഷിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ യു എം എഫ് ഉണ്ണി മുകുന്ദൻ ഫിലിംസും ഐക്കൺ സിനിമാസും ചേർന്ന് നിർവ്വഹിക്കുന്നു. ചിത്രത്തിന്റെ ജിസിസി റിലീസ് ഹോം സ്ക്രീൻ എന്റർടൈൻമെന്റ്സാണ് കരസ്ഥമാക്കിയത്. യുകെ-യൂറോപ് റിലീസ് ആർഎഫ്‌ടി ഫിലിംസും യുഎസ്എ-കാനഡ റിലീസ് അച്ഛായൻസ് ഫിലിം ഹൗസും ആസ്ട്രേലിയ-ന്യൂസിലാന്റ് റിലീസ് സൈബർസിസ്റ്റംസും നിർവഹിക്കും. സിങ്കപ്പൂർ റിലീസ് സിങ്കപ്പൂർ കോളിസിയമും ആഫ്രിക്ക റിലീസ് ജോയ് മൂവീസും സ്വന്തമാക്കി.

രഞ്ജിത്ത് ശങ്കർ തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിക്കുന്നത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്. ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് നിലയിൽ എത്തിയിരുന്നു.

ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ: തപാസ് നായക്, പ്രൊഡക്ഷൻ ഡിസൈനർ: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: വിപിൻ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, അസോസിയേറ്റ് ഡയറക്ടർ: അനൂപ് മോഹൻ എസ്, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: ഡിടിഎം, സബ്ടൈറ്റിൽസ്: ഫിൽ ഇൻ ദ ബ്ലാങ്ക്സ്, പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ, ടെൻ ജി മീഡിയ, സ്റ്റിൽസ്: നവിൻ മുരളി, പബ്ലിസിറ്റി ഡിസൈനർ: ആന്റണി സ്റ്റീഫൻ.

Ajay

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

5 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

6 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago