നേരം ഈ കണ്ണുകള്‍ നനയും!! ‘ജയ് ഗണേഷി’ലെ ഗാനത്തിനെ ഏറ്റെടുത്ത് ആരാധകലോകം

ഉണ്ണി മുകുന്ദന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രമാണ് ‘ജയ് ഗണേഷ്’. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ഏപ്രിലിലാണ് ജയ് ഗണേഷ് തിയ്യേറ്ററിലേക്കെത്തുന്നത്. ചിത്രത്തിന്റെ എല്ലാ അപ്‌ഡേ്റ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകലോകം നല്‍കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. റാസി വരികള്‍ ഒരുക്കി ആലപിച്ച ‘നേരം’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. റാപ്പ്-ക്ലാസിക്കല്‍ ഫ്യൂഷല്‍ ഗണത്തില്‍ പെടുന്ന ഗാനം വൈറലായിരിക്കുകയാണ്.

സസ്‌പെന്‍സ്, സര്‍പ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെന്‍സുകള്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമാകും ‘ജയ് ഗണേഷ്’. ഏപ്രില്‍ 11നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം നടി ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ക്രിമിനല്‍ അഭിഭാഷകയുടെ വേഷത്തിലാണ് ജോമോള്‍ എത്തുന്നത്. മഹിമ നമ്പ്യാരാണ് ചിത്രത്തില്‍ നായികയാവുന്നത്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. സൂപ്പര്‍ ഹിറ്റ് ചിത്രം ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദന്‍ ചിത്രമാണ്.

രഞ്ജിത്ത് ശങ്കര്‍ തിരക്കഥ, സംവിധാനം എന്നിവ നിര്‍വഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

ഛായാഗ്രഹണം: ചന്ദ്രു ശെല്‍വരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈന്‍: തപാസ് നായക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം: വിപിന്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജീവ് ചന്തിരൂര്‍, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് മോഹന്‍ എസ്, ഡിഐ: ലിജു പ്രഭാകര്‍, വിഎഫ്എക്‌സ്: ഡിടിഎം, സബ്‌ടൈറ്റില്‍സ്: ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍, ടെന്‍ ജി മീഡിയ, സ്റ്റില്‍സ്: നവിന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍ .

ചിത്രത്തിന്റെ ജിസിസി റിലീസ് എപി ഇന്റര്‍നാഷണലിന്റെ ഹോം സ്‌ക്രീന്‍ എന്റര്‍ടൈന്‍മെന്റ്‌സാണ് സ്വന്തമാക്കിയത്. യുകെ-യൂറോപ് റിലീസ് ആര്‍എഫ്ടി ഫിലിംസും യുഎസ്എ-കാനഡ റിലീസ് അച്ഛായന്‍സ് ഫിലിം ഹൗസും ആസ്‌ട്രേലിയ-ന്യൂസിലാന്റ് റിലീസ് സൈബര്‍സിസ്റ്റംസും നിര്‍വഹിക്കും. സിങ്കപ്പൂര്‍ റിലീസ് സിങ്കപ്പൂര്‍ കോളിസിയമും ആഫ്രിക്ക റിലീസ് ജോയ് മൂവീസും സ്വന്തമാക്കി.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago