ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജയ് ഗണേഷ്’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച ‘ആരംഭമായി…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ഏപ്രിൽ 11ന് പ്രദർശനത്തിനെത്തുന്ന ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണി മുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു.
ബി.കെ. ഹരിനാരായണൻ, മനു മഞ്ജിത്ത്, വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.
എഡിറ്റർ- സംഗീത് പ്രതാപ്, സൗണ്ട് ഡിസൈൻ- തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ- സൂരജ് കുറവിലങ്ങാട്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്- വിപിൻ ദാസ്, സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ- അനൂപ് മോഹൻ എസ്., ഡിഐ- ലിജു പ്രഭാകർ, വിഎഫ്എക്സ്-ഡിടിഎം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ 10G മീഡിയ, പി.ആർ.ഒ.- എ.എസ്. ദിനേശ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…