ഉറങ്ങാന്‍ പോലും കഴിഞ്ഞില്ല, ഈ പടം ഇനി ഒരിക്കലും ഞാന്‍ കാണില്ല, ജയ് ഭീമിനെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു

നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. മലയാളി നടി ലിജോ മോളും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെ റിലീസായ ഈ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് ആരാധകന്‍ ഒരു സിനിമാഗ്രൂപ്പിലിട്ട പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.

 


ആരാധകന്റെ കുറിപ്പ്

 

സത്യസന്ധമായിട്ട് പറയുവാണ് ഇന്നലെ
രാത്രി ഈ പടം കണ്ടതിന് ശേഷം നേരേ ഒന്ന് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല
സാധാരണ ഞാൻ ഏതേലും പടം കണ്ടാൽ
രാവിലെ കഴിവതും നേരത്തെ തന്നെ സകല ഗ്രൂപ്പുകളിലും, എന്റെ വാളിലും ചെറിയൊരു റിവ്യൂ കുറിച്ചിടാറുണ്ട് അതൊരു ശീലമാണ്
ഒന്നുമില്ലേലും അടുപ്പമുള്ള സുഹൃത്തുകൾക്ക് മെസ്സേജ് എങ്കിലും അയച്ചിടും നല്ല പടമാണ് കാണണം മിസ്സ്‌ ആക്കരുത് എന്നൊക്കെ. ഇതിപ്പോൾ ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് കഴിഞ്ഞ്
എന്ത്‌ എഴുതണം??
എങ്ങനെ എഴുതണം??
എന്ത് പറയണം??എന്ന് അറിയാൻ
വയ്യാതെ ഇരിക്കുന്നത്
പടം കണ്ട് കഴിഞ്ഞ് ഇപ്പൊ ഏകദേശം ഒരു 9 മണിക്കൂർ എങ്കിലും കഴിഞ്ഞിട്ടുണ്ടാകും
ഈ 9 മണിക്കൂറിനിടയിൽ ഒരു 3 മണിക്കൂർ പോലും തികച്ചു ഉറങ്ങാൻ പറ്റിയില്ല
ആ പോലീസ് സ്റ്റേഷൻ സീനുകൾ ഇങ്ങനെ വീണ്ടും വീണ്ടും മനസ്സിൽ കേറി വന്നു കൊണ്ടേയിരുന്നു
ഇതൊക്കെ നടന്നത് നമ്മുടെ രാജ്യത്താണെന്നേ !!അതും തൊട്ട് അപ്പുറത്ത്‌ കിടക്കുന്ന തമിഴ് നാട്ടിൽ
ഹോ അതൊക്കെ ഓർക്കുമ്പോൾ തന്നെ നെഞ്ചിടിക്കുന്ന് പുല്ല്
എന്തായാലും ഒരു കാര്യം ഉറപ്പ് ഈ പടം ഈ ജന്മത്ത്‌ ഞാൻ ഇനി കാണില്ല
നിങ്ങൾ ഇപ്പോ വിചാരിക്കും രാവിലെ തന്നെ പടം കണ്ടിട്ട് വന്ന് തള്ള് തുടങ്ങിയെന്ന്
ഒരിക്കലും ഇല്ലാ
I challenge you, seriously i challenge you all
നിങ്ങൾ ഈ സിനിമ ഒന്ന് കണ്ട് നോക്ക്
ഒരൊറ്റ തവണ മാത്രമേ നിങ്ങൾ ഈ സിനിമ കാണൂ
പക്ഷേ ഈ സിനിമയിലെ ഒരൊറ്റ സീനുകൾ പോലും നിങ്ങൾ മറക്കില്ല
ഇതിലെ കഥാപാത്രങ്ങളൊന്നും തന്നെ അത്രപെട്ടെന്ന് നിങ്ങളെ വിട്ട് പോകത്തുമില്ല.കാര്യമായിട്ട് പറഞ്ഞതാണ് നിങ്ങൾ കണ്ട് നോക്ക്
നന്ദി പറയാനുള്ളത് സൂര്യയോടാണ്
ഇതുപോലെയൊരു ചിത്രത്തിന് വേണ്ടി കാശ് മുടക്കിയതിന്..
ഇങ്ങനെയൊരു വേഷം ചെയ്യാൻ തയ്യാറായതിന്…
ഒരു സൂപ്പർ താരത്തിന്റേതായ ഗിമ്മിക്കുകൾ ഒന്നും തന്നെയില്ലാതെ പ്രേക്ഷകരുടെ മനസ്സ് കവർന്ന മറ്റൊരു മികച്ച പ്രകടനം
നിങ്ങളെ എനിക്ക് ഇങ്ങനെ കാണാനാണ് കൂടുതൽ ഇഷ്ടം എപ്പോഴും പറ്റില്ല എന്ന് അറിയാം എന്നാലും ഇടക്കിടക്ക് ഇതുപോലെ വരണം….!
ലിജോ മോൾ വല്ലാത്തൊരു സർപ്രൈസ് ആയിപോയി , ഇത്രയും റേഞ്ചുള്ള നടിയാണെന്ന് അറിഞ്ഞിരുന്നില്ല ഇതിലും മികച്ച വേഷങ്ങൾ കിട്ടട്ടേ
എല്ലാവരും ഒന്നിനൊന്നു മികച്ച പ്രകടനമായിരുന്നു
പ്രകാശ്‌രാജ്, മണികണ്ഠൻ, റജീഷാ പിന്നെ പേരറിയാത്ത കുറേപേരുണ്ട് സ്‌ക്രീനിൽ വന്ന് പോയ എല്ലാവരും പൊളിച്ചടുക്കി
ഒരുപാട് പറയണം എന്നുണ്ട് ഒന്നും പറയാനും പറ്റുന്നില്ല
നിങ്ങൾ പടം കണ്ട് നോക്ക്
Rahul

Recent Posts

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

27 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago