Categories: Film News

‘രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായി’ ജയിലർ ഉടനെത്തും!!

നെൽസൻ ദിലീപ്കുമാർ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന സിനിമയാണ് ജയിലർ. ഏവരും കാത്തിരിക്കുന്ന സിനിമയുടെ പുതിയ അപ്‌ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് സംവിധായകൻ നെൽസൻ ദിലീപ്കുമാർ. ജയിലറിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലെന്നും രജനികാന്തിന്റെ ഭാഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു എന്നാണ് നെൽസൻ ദിലീപ്കുമാർ അറിയിച്ചിരിക്കുന്നത്.

വികടൻ അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെയാണ് ഇക്കാര്യം സംവിധായകൻ പറഞ്ഞത്. ചിത്രം വൈകാതെ റിലീസിന് ഒരുങ്ങുമെന്നും നെൽസൻ വ്യക്തമാക്കി. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തിൽ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് താരത്തിന്റെ കഥാപാത്രത്തിന്റെ പേര്.


സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന സിനിമയിൽ മലയാളി താരം മോഹൻലാൽ കന്നഡ താരം ശിവ രാജ് കുമാർ, ബോളിവുഡ് താര്ം ജാക്കി ഷ്രോഫും അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ നായികാ കഥാപാത്രമായി എത്തുന്നത് രമ്യാ കൃഷ്ണനും, തമന്നയുമാണ്.അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണനും ആക്ഷൻ കൊറിയോഗ്രാഫി സ്റ്റണ്ട് ശിവയാണ് നിർവഹിക്കുന്നത്. അതേ സമയം കേരളത്തിലെ ഷെഡ്യൂളിനായി കഴിഞ്ഞ മാസം രജനികാന്ത് കൊച്ചിയിൽ എത്തിയിരുന്നു.

 

 

Ajay

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

3 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

53 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

56 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago