മുത്തുവേൽ പാണ്ട്യനും ,മാത്യുവും  ഇനിയും ഓ ടി ടി യിൽ, ‘ജയിലർ’  റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരിടക്ക് തീയറ്ററുകളിൽ ജയിലർ തരംഗം ആയിരുന്നു,  രജനി കാന്തിന്റെ  മുത്തുവേൽ പാണ്ഢ്യനും, മോഹൻലാലിൻറെ മാത്യുവും ഇന്നും പ്രേക്ഷക മനസിൽ കുളിരു കോരുന്ന പ്രകടനം ആണ് സൃഷ്ട്ടിച്ചത്, ഓഗസ്റ്റ് 10  നെ ആയിരുന്നു ജയിലർ തീയറ്ററുകളിൽ റിലീസ് ആയത്, എന്നാൽ ഇപ്പോൾ ചിത്രം ഓ ടി ടി യിലേക്ക് എത്തുകയാണ്, ചിത്രം സെപ്റ്റംബർ 7  നെ ആണ് ഓ ടി ടി യിൽ എത്തുന്നത്.

ആമസോൺ പ്രൈം വീഡിയോയിൽ ആണ് സ്ട്രീമിങ് ആരംഭിക്കുന്നത്, തമിഴ് മാത്രമല്ല മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും ചിത്രം കാണുവുന്നതാണ്. തീയറ്ററിൽ ആവേശം തീർത്ത ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത് നെൽസൺ ദിലീപ് കുമാർ ആണ്.

മോഹൻലാൽ, രജനി കാന്ത്,അടക്കുമുള്ള ഒരുപാടു വലിയ താരങ്ങൾ ആണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്, ചിത്രം ബോക്സ് ഓഫീസിൽ 525 കോടി ആണ് നേടിയിരിക്കുന്നത്, വമ്പൻ റെക്കോർഡ് ആണ് ഈ ചിത്രം സൃഷ്ട്ടിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി രജനി കാന്തിനും  , നെൽസണും വലിയ വിലപിടിപ്പുള്ള സമ്മാനങ്ങൾ നിർമാതാക്കൾ സമ്മാനിച്ചത്.

 

Suji