ജയിലറില്‍ നായകനാകേണ്ടിയിരുന്നത് മറ്റൊരാൾ; നൃത്ത രംഗങ്ങളില്‍ പ്രാധാന്യം ഇല്ലാത്തതിനാല്‍ നിരസിച്ചു

മുത്തുവേൽ പാണ്ട്യൻ.ജയിലിരിലെ മുത്തുവേൽപാണ്ട്യനെ ആഘോഷിക്കാത്തവർ ചുരുക്കമാണ്ര. അവരോടാണ് മുത്തുവേൽ പാണ്ഡ്യാനായി രജനികാന്തിനെ അല്ലാതെ മാറ്റാരെ എങ്കിലും സങ്കൽപ്പിക്കാനകുമോ നിങ്ങൾക്ക്. എന്നാൽ ആദ്യം മുത്തുവ്വേല് പാണ്ഡ്യാനായി തീരുമാനിച്ചത് രജനികാന്തിനെ അല്ലായിരുന്നു. നമുക്കറിയാം മിക്ക നടന്മാരും ഒരുപാട് ആലോചിച്ചു അഭിനയിച്ച സിനിമകൾ ഒക്കെ വാൻ വിജയങ്ങളും ആവാറുണ്ട് അതെ പോലെത്തന്നെ ഫ്ളോപ്പും ആവാറുണ്ട്. മറ്റെല്ലാ കാര്യത്തിലും എന്ന പോലെ എല്ലായ്‌പോഴും ഇവരുടെ തീരുമാനങ്ങൾ ശെരിയാകണമെന്നില്ല. ആരധകർ വെച്ച് കെട്ടി കൊടുക്കുന്ന ഇമേജിന് പുറത്തു വരാനാകാതെ പല നടൻമാറും പരാജയം ഏട്ടാ വനാകുന്നത് കണ്ടിട്ടുമുണ്ട്. ജയിലറിലേക്ക് വന്നാൽ    രജനികാന്തിന്റെ കരിയറിലെ വൻ വിജയമായ ചിത്രമാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യൻ എന്ന കഥാപാത്രമായി ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയിരുന്നു. നെല്‍സന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റും ജയിലര്‍ തന്നെയായിരുന്നു. ചിത്രത്തിലെ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ കഥാപാത്രം ആരാധകര്‍ക്കിടയിലുണ്ടാക്കിയ ആവേശം ചില്ലറയായിരുന്നില്ല. അതിനൊപ്പം ജിഎൽറി ഉണ്ടാക്കിയ നേട്ടം അണിയറപ്രവർത്തകർക്കെന്നപോലെ ആരധകരെയും അമ്പരപ്പിക്കുന്നതാണ്. എന്നാല്‍ രജനികാന്തിനെ ആയിരുന്നില്ല ജയിലറില്‍ ആദ്യം നായകനായി പരിഗണിച്ചത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തെലുങ്കിലെ എക്കാലത്തെയും സൂപ്പര്‍ താരം ചിരഞ്ജീവിയെ ആയിരുന്നു  ജയിലറില്‍ നായക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജയിലറിലേക്ക് ക്ഷണിച്ചെങ്കിലും നടൻ ചിരഞ്‍ജീവി ചിത്രത്തില്‍ നായകനാകാൻ തയ്യാറായിരുന്നില്ല.ജയിലറില്‍ പാട്ടോ മികച്ച ഡാൻസ് രംഗങ്ങളോ നായകനായ മുത്തു പാണ്ഡ്യനെ പ്രൊജക്റ്റ് ചെയ്യും വിധം ഇല്ല എന്നതാണ് ചിരഞ്‍ജീവിയെ പിൻമാറാൻ പ്രേരിപ്പിച്ച കാരണം. എന്തായാലും ചിരിഞ്‍ജീവിക്ക് വലിയ നഷ്‍ടമാണ് ചിത്രത്തില്‍ നായകനാകാതിരുന്നതില്‍ സംഭവിച്ചത് എന്ന് വ്യക്തം. അക്കാര്യത്തിൽ ഒരു പക്ഷെ ഇപ്പോൾ  ചിരഞ്ജീവി പശ്ചാത്തപിക്കുന്നുണ്ടാകാം.രാജ്യമൊട്ടെകെ ശ്രദ്ധയാകര്‍ഷിക്കാൻ അവസരം ലഭിച്ച ചിത്രമായി മാറിയിരുന്നു വൻ വിജയത്തോടെ ജയിലര്‍.ആഗോള ബോക്സ് ഓഫീസില്‍ 650 കോടിയിലധികം നേടാൻ ജയിലറിന്  ആയിരുന്നു എന്നതില്‍ നിന്ന് ചിരഞ്‍ജീവിക്കുണ്ടായ നഷ്‍ടം എത്ര വലുതാണെന്ന് വ്യക്തമായിരിക്കുന്നു. ദേശീയ തലത്തില്‍ വന്‍ സ്വീകാര്യത ലഭിക്കേണ്ട സുവര്‍ണാവസരമാണ് താരത്തിന്റെ തീരുമാനത്തിലൂടെ നഷ്ടമായത്. ചിത്രത്തിന്റെ ആദ്യാവസാനം നായകന്‍ നിറഞ്ഞാടുന്ന ചിത്രമായിരുന്നു ജയിലര്‍.  പാട്ടുകളോ ഡാൻസുകളോ ഇല്ലാതെ തന്നെ ചിത്രത്തിലെ നായകന് വേണ്ട കരിസ്‍മ മുത്തുവേല്‍ പാണ്ഡ്യന് ഉണ്ടായിരുന്നു. രജനികാന്തിന്റെ സിനിമാ ജീവിതത്തില്‍ തന്നെ എന്നും ഓര്‍ക്കാവുന്ന ഹിറ്റ് കഥാപാത്രമായി മുത്തുവേല്‍ പാണ്ഡ്യൻ.നെല്‍സണാണ് ജയിലര്‍ ഒരുക്കിയത്. രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനില്‍, കിഷോര്‍, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ജയിലറില്‍ അണിനിരന്നിരുന്നു. മലയാളത്തില്‍ നിന്ന് മോഹൻലാല്‍ അതിഥിയായി എത്തിയപ്പോള്‍ മലയാളത്തില്‍ നിന്ന് മോഹൻലാലും കന്നഡയില്‍ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയില്‍ നിന്ന് ജാക്കി ഷ്രോഫും തെലുങ്കില്‍ നിന്ന് സുനിലും ചെറു റോളുകളാണെങ്കിലും വിജയത്തില്‍ നിര്‍ണായകമായി. ഓരോ നാട്ടിലെയും മുൻനിര നടൻമാര്‍ക്ക് സംവിധായകൻ ചിത്രത്തില്‍ അര്‍ഹിക്കുന്ന പരിഗണ നല്‍കിയിരുന്നു.

Sreekumar

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

6 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago