Home Film News നീ പോര്, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്!!! പ്രണയിനി കുഞ്ഞുമായി എത്തിയപ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത ജനാര്‍ദ്ദനന്‍

നീ പോര്, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്!!! പ്രണയിനി കുഞ്ഞുമായി എത്തിയപ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത ജനാര്‍ദ്ദനന്‍

മലയാളത്തിന്റെ പ്രിയ താരമാണ് ജനാര്‍ദ്ദനന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങി ആരാധകരെ സ്വന്തമാക്കി. സൂപ്പര്‍ താരങ്ങളോടൊപ്പവും യുവ താരങ്ങളൊടൊപ്പവും ജനാര്‍ദ്ദനന്‍ സിനിമാ ലോകത്ത് സജീവമാണ്. ഇപ്പോഴിതാ താരം തന്റെ വിവാഹ ജീവിതത്തെ കുറിച്ച് തുറന്നുപറയുകയാണ്.

സ്നേഹിച്ച പെണ്ണ് കൈകുഞ്ഞുമായി വന്നപ്പോഴും അവരെ സ്വന്തം ജീവിതത്തോട് ചേര്‍ത്തുവയ്ക്കുകയായിരുന്നു താരം. മണിയന്‍ പിള്ള രാജുവുമായുള്ള അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ബന്ധുവായ പെണ്‍കുട്ടിയുമായി ചെറുപ്പം മുതല്‍ പ്രണയമുണ്ടായിരുന്നു. പക്ഷേ കല്ല്യാണ പ്രായമായപ്പോള്‍ അവളുടെ അച്ഛന്‍ മറ്റൊരാളുമായി വിവാഹം നടത്തി. രണ്ടുപേരും ഉള്ളില്‍ വിഷമം അടക്കി നടന്നു. എന്തെങ്കിലും പോംവഴി തെളിയുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അവര്‍ പിരിഞ്ഞു. അതിനിടയില്‍ ഒരു കുഞ്ഞും ജനിച്ചു.

അങ്ങനെ അവള്‍ വിഷമിച്ചിരുന്നപ്പോള്‍ താന്‍ അവളെ കൂടെ കൂട്ടി. കുട്ടിയുടെ കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു, നിന്റെ ജന്മം എനിക്ക് അവകാശപ്പെട്ടതാണ്. നീ പോര്. അങ്ങനെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയെന്ന് ജനാര്‍ദ്ദനന്‍ പറയുന്നു.

പക്ഷേ അവള്‍ക്ക് തന്റെ കൂടെ കൂടുതല്‍ കാലം ജീവിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മരിച്ചിട്ട് പന്ത്രണ്ട് വര്‍ഷമായി. അവളുടെ മകളും എന്റെ മകളുമൊക്കെ തന്റെ കൂടെത്തന്നെയാണ്. രണ്ടുപേരും ഒരുപോലയാണ്. തനിക്ക് വ്യത്യാസമൊന്നുമില്ലെന്നും താരം പറയുന്നു.

രണ്ടുപേരും സുഖമായി ജീവിക്കുന്നുണ്ട്. അവരുടെ സന്തോഷത്തില്‍ താനും പങ്കുചേര്‍ന്നെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. ഈ വീഡിയോ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. താരത്തിന്റെ നല്ല മനസ്സിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥനാണ് ജനാര്‍ദ്ദനന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Exit mobile version