ചുരുങ്ങിയ കാലയളവിനുള്ളിൽ ബോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞ നടിയാണ് ജാൻവി കപൂർ.നിരവധി സിനിമകൾ ചെയ്ത ജാൻവിയുടെ കഥാപാത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇപ്പോഴിതാ തനിക്ക് തെന്നിന്ത്യൻ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അന്തരിച്ച് നടി ശ്രീദേവിയുടെയും ബോണികപൂറിന്റെയും മകൾ കൂടിയായ ജാൻവി കപൂർ.
അധികം വൈകാതെ തന്നെ ഒരു സൗത്ത് ഇന്ത്യൻ സിനിമ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ജാൻവി കപൂർ പറഞ്ഞു. അതേസമയം
കൊരടാല ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജൂനിയർ എൻടിആറിന്റെ നായികയായി ജാൻവി കപൂർ എത്തിയേക്കുമെന്ന റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ജാൻവിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം മിലിയാണ് . മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രമായ ഹെലൻ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മിലി. ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ഹിന്ദിയിൽ മിലിയും ഒരുക്കിയത്. ചിത്രം നിർമ്മിച്ചത് ബോണി കപൂറാണ്. അതേസമയം ഹിന്ദിയിൽ മിസ്റ്റർ ആൻഡ് മിസിസ് മഹി,ബവാൽ എന്നീ സിനിമകൾ ജാൻവി കപൂർ നായികയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…