ജാൻവിയടെ വീട്ടിൽ താമസിച്ചാലോ, താരം നേരിട്ട് വന്ന് നമ്മളെ സ്വീകരിക്കും; വലിയ അവസരം ഇതാ

കലാസാംസ്‌കാരികരംഗത്തെ പ്രശസ്തർ ആതിഥേയത്വം വഹിക്കുന്ന പ്രത്യേക വിഭാഗം അവതരിപ്പിച്ച് പ്രോപ്പർട്ടി റെന്റിങ് സേവനദാതാക്കളായ എയർബിഎൻബി. സംഗീതം, സിനിമ, ടെലിവിഷൻ, കല, കായികം തുടങ്ങിയ രംഗങ്ങളിലെ പ്രശസ്തരുടെ താമസസ്ഥലങ്ങൾ അതിഥികൾക്കായി നൽകുന്ന സേവനം എയർബിഎൻബി ഐക്കൺസ് എന്ന പേരിലാണ് തുടങ്ങിയിരിക്കുന്നത്.

ചിന്തിക്കാനാകാത്ത മാന്ത്രികമായ ജീവിതാനുഭവങ്ങളാണ് ”ഐക്കൺ” മുന്നോട്ട് വെയ്ക്കുന്നതെന്ന് എയർബിഎൻബി ഇന്ത്യ, സൗത്ത്ഈസ്റ്റ് ഏഷ്യ, ഹോങ്കോങ് ആൻഡ് തായ്വാൻ ജനറൽ മാനേജർ അമൻപ്രീത് ബജാജ് പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി സിനിമാതാരം ജാൻവി കപൂറിന്റെ ചെന്നൈയിലുള്ള വസതിയിൽ താമസിക്കാനുള്ള അവസരമൊരുക്കിയിട്ടുണ്ട്. പ്രചാരണപരിപാടിയുടെ ഭാഗമായി രണ്ടുപേരടങ്ങുന്ന രണ്ട് അതിഥിസംഘത്തെ നടി ജാൻവി കപൂർ നേരിട്ട് സ്വീകരിക്കും. എയർബിഎൻബിയുടെ വെബ്‌സൈറ്റിൽ മെയ് 12ന് വൈകുന്നേരം 6:30 ന് ബുക്കിങ് തുടങ്ങും.വെബ്‌സൈറ്റിൽ ഓരോ ഐക്കണിന്റെയും ബുക്കിങ് തുടങ്ങുന്ന സമയം സൂചിപ്പിക്കുന്ന കൗണ്ട്ഡൗൺ നൽകിയിട്ടുണ്ട്. മൊബൈൽ ആപ്പിലൂടെയും അതിഥികൾക്ക് ബുക്ക് ചെയ്യാവുന്നതാണ്. തെരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് പ്രത്യേക ഡിജിറ്റൽ ഗോൾഡൻ ടിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി എയർബിഎൻബിയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago