‘അവൻ്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളാണ്…’; പ്രണയം തുറന്ന് പറഞ്ഞ് ജാൻവി കപൂർ

താരപുത്രി എന്ന നിലയിൽ നിന്നും ബോളിവു‍ഡിലെ താര റാണിയേക്കുള്ള യാത്രയിലാണ് ജാൻവി കപൂർ. മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാജ്കുമാർ റാവു സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും തുറന്ന് പറയുകയാണ് ജാൻവി. ശിഖർ പഹാരിയ ആണ് താരത്തിന്റെ കാമുകൻ.

പതിനഞ്ചാം വയസ് മുതൽ ശിഖർ പഹാരി കൂടെയുണ്ടെന്നാണ് ജാൻവി പറയുന്നത്. തന്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും അവൻ്റെ സ്വപ്നങ്ങളാണെന്നും അവൻ്റെ സ്വപ്നങ്ങൾ എല്ലായ്പ്പോഴും തന്റെ സ്വപ്നങ്ങളാണെന്നും ജാൻവി പറഞ്ഞു. പരസ്പരം സ്വപ്നങ്ങൾ പങ്കുവെച്ചാണ് ജീവിക്കുന്നതെന്നും ജാൻവി വ്യക്തമാക്കി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിൻഡെയുടെ കൊച്ചുമകൻ കൂടിയാണ് ശിഖർ പഹാരിയ. പോളോ കളിക്കാരൻ കൂടിയായ ശിഖർ അന്താരാഷ്ട മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.