ആ ഫോട്ടോ പ്രചരിച്ചതോടെ എന്നെ സുഹൃത്തുക്കൾ മാറ്റി നിർത്തുകയും കളിയാക്കുകയും ചെയ്തു, ജാൻവി

നിരവധി ആരാധകരുള്ള താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മൂത്ത മകൾ ആണ് ജാൻവി. മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമയിൽ വരുന്നതിന് മുൻപ് തന്നെ ജാൻവിക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. താര പുത്രന്മാർക്കും പുത്രിമാർക്കും സിനിമയിൽ വന്നില്ല എങ്കിൽ തന്നെയും ആരാധകർ ഏറെ ആണ്. അത്തരത്തിൽ ഒരു താര പുത്രിയായിരുന്നു ജാൻവിയും. 2018 ൽ പുറത്തിറങ്ങിയ ധടക്ക് എന്ന ചിത്രത്തിൽ കൂടിയാണ് ജാൻവി സിനിമയിലേക്ക്ക് തന്റെ അരങ്ങേറ്റം നടത്തുന്നത്. അതിനു ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. എന്നാൽ അഭിനയിച്ച ചിത്രങ്ങളിൽ പലതും വലിയ രീതിയിൽ ശ്രദ്ധ നേടിയിട്ടില്ല എന്നതാണ് സത്യം.

ഇപ്പോഴിതാ ജാൻവി തന്റെ പഴയകാല അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. അതാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ജാൻവിയുടെ വാക്കുകൾ ഇങ്ങനെ, എന്റെ ജീവിതത്തിൽ ക്യാമറയ്ക്ക് വലിയ പങ്ക് തന്നെയാണ് ഉള്ളത്. ക്യാമറ കാരണം ഞാൻ ജീവിതം തന്നെ വെറുതെ അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. എനിക്ക് പത്ത് വയസ്സ് ഉള്ളപ്പോൾ ആണ് എന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ വരുന്നത്. എന്റെ മാത്രമല്ല, എന്റെ സഹോദരിയുടെയും ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. ആ ചിത്രം പ്രചരിച്ചതോടെ എന്റെ സുഹൃത്തുക്കൾ എന്നെ അവരിൽ നിന്ന് അകറ്റി നിർത്തി.

ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം ആയിരുന്നു അത്. സഹോദരിക്ക് ഒപ്പം പുറത്ത് പോയ എന്റെയും അവളുടെയും ചിത്രങ്ങൾ ആരോ ക്യാമറയിൽ പകർത്തുകയും അത് അശ്ലീലമായ രീതിയിൽ എഡിറ്റ് ചെയ്തു ഇന്റർനെറ്റിൽ പ്രചരിപ്പിക്കുകയും ചെയ്തു. സ്കൂളിലെ ലാബിൽ ഇരുന്നാണ് എന്റെ സുഹൃത്തുക്കൾ ആ ചിത്രങ്ങൾ ആദ്യമായി കാണുന്നത്. എനിക്ക് അന്ന് പത്ത് വയസ്സ്. എന്റെ സഹോദരി എന്നേക്കാൾ ചെറുപ്പവും. അങ്ങനെ ഉള്ള രണ്ടു കുട്ടികളുടെ ചിത്രങ്ങൾ ആണ് ഈ രീതിയിൽ പ്രചരിപ്പിച്ചത്. ആ ചിത്രങ്ങൾ ഇറങ്ങി കഴിഞ്ഞു സഹപാഠികൾ എന്നെ അവരിൽ നിന്ന് അകറ്റി നിർത്തി, ആരും എന്നോട് സംസാരിക്കാറുപോലും ഇല്ലായിരുന്നു എന്നുമാണ് ജാൻവി പറയുന്നത്.

Devika

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago