Film News

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ ശേഷവും ഇരുവരും അടുത്ത സൗഹൃദം സൂക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിൻ ഇട്ട റീൽസിനും ഗബ്രി ഇട്ട റീൽസിനും രണ്ട് പേരും പരസ്പരം കമന്റ് ഇട്ടിരുന്നു. വോവ്, ഡാൻസർ ചേച്ചി എന്നാണ് കഴിഞ്ഞ ദിവസം ജാസ്മിൻ പങ്കിട്ട ഡാൻസ് റീലിന് താഴെ ഗബ്രി കമന്റ ചെയ്‌തത്. കെപ്രി നിന്റെ ചിരി’ എന്നാണ് ഗബ്രിയുടെ വീഡിയോയ്ക്ക് താഴെ ജാസ്മിൻ കമന്റ് ചെയ്തിരിക്കുന്നത്. ഏതായാലും രണ്ട് പേരുടേയും കമന്റുകൾ ജെബ്രി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. അതോടെ നിരവധി പേരാണ് രണ്ടു പേരുടെയും വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്. രണ്ടുപേരും കൂടെ ഒരു റീലിസ് ചെയ്യണം, നിന്റെ മനസ്സിലുള്ള ആ സ്നേഹം മുഖത്തു കാണാനുണ്ട്. ആർക്കും അത് തടയാൻ ആകില്ല. സ്നേഹം സത്യം ആണ്, ജാസ്മിൻ ഇല്ലാത്ത ഗബ്രിക്കും ഗബ്രിയില്ലാത്ത ജാസ്മിനും പൂർണത ഇല്ല. നിങ്ങൾ എത്രയും പെട്ടെന്ന് ഒന്നിക്കു, നിങ്ങൾ എന്നും ഇതുപോലെ നിങ്ങൾക്ക് കംഫർട്ട് എന്താണോ അത്പോലെ ഒന്നിച്ചിരിക്കണം. നിങ്ങളുടെ ശത്രുക്കളുടെ ചിരി മായണം, റിയാക്ട് പോലും ചെയ്യാൻ ആവാതെ തകരണം അവരെല്ലാം.

നിങ്ങൾ ഒന്നിനും പ്രതികരിക്കരുത്. നിങ്ങളുടെ ഹിപ്പിനസ്സുമായി മുന്നോട്ട് പോണം, എന്നിങ്ങനെ നിരവധി കമന്റുകളാണ് ഗബ്രിയുടെ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ആരാധകർ മാത്രമല്ല വിമർശകരും രണ്ടുപേരുടെയും വീഡിയോയ്ക്ക് താഴെ എത്തുന്നുണ്ട്. ജാസ്മിന്റെ വീഡിയോയ്ക്ക് ഗബ്രി കമന്റ് നൽകിയതോടെയാണ്‌ ഗബ്രിയേ വിമര്ശിച്ചുകൊണ്ടുള്ള കമന്റുകൾ വരൻ തുടങ്ങിയത്. വൗ ഡാൻസർ ചേച്ചി എന്നാണ് ജാസ്മിന്റെ വീഡിയോയ്ക്ക് ഗബ്രി കമന്റ് ചെയ്തിരിക്കുന്നത്. ജാഫർഇക്കയുടെ കയ്യിന്ന് കിട്ടിയത് മതിയായില്ലേ, നിനക്ക് മതിയായില്ലേ നീ എവിക്റ്റായപ്പോഴുള്ള ക്ലിപ്പ് ശരിക്കും കണ്ണ് തുറന്ന് നോക്ക് ആ ചിരി കാണാം, ആവശ്യം കഴിഞ്ഞപ്പോൾ ഇപ്പോൾ ജാസ്മിൻ ചേച്ചി ആയോ എന്നൊക്കെയാണ് ഗബ്രിയുടെ കമന്റിനെതിരെ വന്ന വിമര്ശനങ്ങൾ. നീ പോയി ചാവട എന്ന ഒരു കമന്റിന് ഞാൻ മരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സന്തോഷമാകുമോ എന്നാണ് ഗബ്രി തിരിച്ച് മറുപടി നൽകിയിരിക്കുന്നത്. എന്നാൽ ഗബ്രിക്കെതിരെ ഇട്ട കമന്റ് കുറച്ച് കൂടിപോയെന്നും ആരുടെയും മരണം ആഗ്രഹിക്കരുതെന്നും സ്വന്തം കാര്യം നോക്കാനും പറഞ്ഞ് കമന്റിട്ടയാൾക്കെതിരെയും ചിലർ രംഗത്ത് വരുന്നുണ്ട്. അതേ സമയം ​ഗബ്രിയുമായുള്ള കോമ്പോ കാരണം ആണ് ജാസ്മിന് ബി​ഗ് ബോസിൽ ഒന്നാം സ്ഥാനം ലഭിക്കാത്തത് എന്ന് പറയുന്നവരും നിരവധിയാണ്.

ജാസ്മിൻ ​ഗബ്രിയുമായി കോമ്പോ ഉണ്ടാക്കാതെ കളിച്ചിരുന്നെങ്കിൽ ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തുമായിരുന്നു എന്നാണ് ചിലർ പറയുന്നത്. അതേസമയ ജാസ്മിനും ​ഗബ്രിയും തുടക്കം മുതലേ ഒരുമിച്ചാണ് ഗെയിം കളിച്ചിരുന്നത്. ബിഗ് ബോസിൽ ലവ് കൊമ്പൊകൾ ഉണ്ടാവാറുണ്ടെങ്കിലും ജാസ്മിൻ – ഗബ്രി കോമ്പോയ്ക്ക് വലിയ വിമർശനമാണ് ലഭിച്ചത്. ബിഗ് ബോസിനകത്തും പുറത്തും ഒരുപോലെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിനെ വ്യക്തിപരമായും ബാധിച്ചിരുന്നു. തുടക്കത്തിൽ രണ്ടുപേർക്കും മറ്റ് മത്സരാർത്ഥികളുമായി തീരെ അടുപ്പം ഉണ്ടായിരുന്നില്ല. എന്നാൽ ​ഗബ്രി പുറത്ത് പോയതോടെ ജാസ്മിൻ മറ്റുള്ള മത്സരാർത്ഥികളുമായി സൗഹൃദം ഉണ്ടാക്കി. അതെല്ലാം തന്നെ ഷോ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴേക്കും ജാസ്മിനെതിരെ ഉയർന്ന വിമർശനങ്ങൾ കുറച്ചിരുന്നു. എന്നാൽ ​ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ ഉപേക്ഷിച്ചിരുന്നില്ല എന്ന് മാത്രമല്ല ഗബ്രിയുടെ റീഎൻട്രിയോടെ ജാസ്മിൻ പഴയപോലെ കോംബോ ആകുകയും ചെയ്തു.

അതുകൊണ്ട് തന്നെ അവയെല്ലാമാണ് ജാസ്മിന് ഒരർത്ഥത്തിൽ തിരിച്ചടിയായതും കയ്യകലത്തിൽ നിന്ന് കപ്പ് വരെ നഷ്ടമായതെന്നുമാണ് ഒരു വ്യ്‌ഭാഗം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്. ജിന്റോ ഒന്നാം സ്ഥാനം നേടുമെന്ന് പ്രേക്ഷർക്ക് ഉറപ്പായപ്പോഴും രണ്ടാം സ്ഥാനത്ത് ജാസ്മിൻ എത്തുമെന്നാണ് ഏവരും പ്രതീക്ഷച്ചത്. എന്നാൽ മൂന്നാം സ്ഥാനമാണ് അവസാനം ജാസ്മിൻ നേടിയത്. പുറത്തിറങ്ങിയ ശേഷം ജാസ്മിൻ സൈബർ ബുള്ളിയിങ്ങിനെ എങ്ങനെ നേരിടുമെന്ന് പലരും ആശങ്കപ്പെട്ടിരുന്നു. എന്നാൽ അവയെല്ലാം ധൈര്യത്തോടെ നേരിടുന്ന ജാസ്മിനെയാണ് കാണാൻ സാധിച്ചത്. തുടക്കത്തിൽ ഒന്ന് പതറിപ്പോയെങ്കിലും ഇപ്പോൾ സോഷ്യൽ മീഡിയയിലെല്ലാം ജാസ്മിൻ സജീവമാകുകയാണ്. ജാസ്മിൻ റെസ്മിനുമായാണ് ഇപ്പോൾ അടുത്ത സൗഹൃദം സൂക്ഷിക്കുന്നത്. പുറത്തിറങ്ങി കുറെ ദിവസം രസ്മിനുമായി യാത്രയിലായിരുന്നു ജാസ്മിൻ.

Devika Rahul

Recent Posts

വിജയിയും ഭാര്യയും തമ്മിൽ വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ കുറച്ച് നാളുകളായി അഭ്യൂഹങ്ങൾ ഉണ്ട്

തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…

3 hours ago

സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നപ്പോൾ ഇടവേള ബാബുവിന് വേണ്ടി താനടക്കം ആരും ശബ്ദമുയർത്തിയില്ല

കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച  ഇടവേള ബാബു ജനറൽ  സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…

3 hours ago

മീര ജാസ്മിനെ കുറിച്ച് മനസ്സ് തുറന്നു ശ്രീകാന്ത്

മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…

3 hours ago

മോഹൻലാലിന്റെ സിനിമ തെരഞ്ഞെടുപ്പുകളിൽ ചില വിമർശനങ്ങൾ ഉയരുന്നുണ്ട്

മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…

3 hours ago

15 വർഷമായ മിസ്സിം​ഗ് കേസ്, ഒറ്റ ഊമക്കത്തിൽ തെളിഞ്ഞത് ക്രൂര കൊലപാതകം; മൃതദേഹം സെപ്റ്റിക് ടാങ്കിൽ

ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…

5 hours ago

വായിലെ ദുർഗന്ധം അകറ്റി ഫ്രഷാകാം, പക്ഷേ മൗത്ത് വാഷ് എല്ലാ ദിവസവും ഉപയോ​ഗിക്കുന്നവരാണോ, ഇക്കാര്യം ശ്രദ്ധിക്കൂ…

വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോ​ഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…

6 hours ago