Bigg boss

ക്വിറ്റ് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് ജാസ്മിൻ; തമ്മിൽ ഏറ്റുമുട്ടി ജാസ്മിനും സിജോയും.

കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലെ കരുത്തരായ ജാസ്മിനും സിജോയും തമ്മില്‍ ഏറ്റുമുട്ടി. എവിക്ഷന്‍ നോമിനേഷന് ശേഷം നടന്ന അഗ്നിപരീക്ഷ ടാസ്‌കിനിടെയായിരുന്നു സംഭവം. നോമിനേഷനിലുള്ളവര്‍ക്ക് തങ്ങളുടെ ഭാഗം പറയാനുള്ളതും മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ളതുമായിരുന്നു ഈ ടാസ്‌ക്. താരങ്ങള്‍ ഓരോരുത്തരായി വന്ന് തങ്ങള്‍ എന്തുകൊണ്ട് ഷോയില്‍ തുടരാന്‍ അര്‍ഹരാണെന്ന് പറയുന്നതിനിടെ ജാസ്മിന്റെ ഊഴവുമെത്തി. വന്ന സമയത്ത് ഇൻഡീവ്യുജലായി കളിക്കണമെന്ന് തന്നെ പറഞ്ഞു വന്ന ഒരാളാണ് താനെന്നും എന്നാൽ താൻ ഒരാളോട് ഡിപ്പൻഡഡ്‌ ആയിപോയെന്നും അവിടെ താൻ ഒരുപാട് ഡൌൺ ആയിപോയിട്ടും താൻ ഘട്ടം ഘട്ടമായി കയറി താൻ സ്വയം കോൺഫിഡൻസ് ഉണ്ടാക്കിയെടുത്തു വന്നതാണെന്നും ജാസ്മിൻ പറയുന്നുണ്ട്. ജാസ്മിന്‍ തന്റെ ഭാഗം പറഞ്ഞ ശേഷം മറ്റുള്ളവർ ജാസ്മിനോട് ചോദ്യങ്ങൾ ചോദിക്കുകയും ജാസ്മിൻ അതിന് മറുപടി പറയുകയും ചെയ്യുന്നുണ്ട്. സായിയുടെ ചോദ്യത്തിന് മറുപടി നല്‍കവെ താന്‍ ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുമെന്നോ ഇറങ്ങിപ്പോകുമെന്നോ പറഞ്ഞിട്ടില്ല എന്ന് ജാസ്മിന്‍ പറയുന്നുണ്ട്. താനും ജാസ്മിനും പുറത്ത് പോകണം എന്ന് പറഞ്ഞിരുന്നവര്‍ ആണെന്ന് സായ് പറഞ്ഞതിന് പിന്നാലെയാണ് ജാസ്മിന്‍ ഇക്കാര്യം നിഷേധിച്ചത്.

എന്നാല്‍ ഗബ്രിയുടെ പുറത്താകലിന് പിന്നാലെ ജാസ്മിന്‍ താന്‍ ഷോയില്‍ നിന്നും പുറത്തു പോകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. ഗബ്രി തിരികെ വന്നില്ലെങ്കിൽ താന്‍ ഷോയിൽ നിന്നും പോകുമെന്നായിരുന്നു ജാസ്മിന്‍ അന്ന് പറഞ്ഞത്. അതേസമയം ജാസ്മിനോടായി ആദ്യത്തെ 60 ദിവസം കളിച്ച കളിയില്‍ റിഗ്രറ്റുണ്ടോ എന്ന് അര്‍ജുന്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഇല്ലെന്ന് ജാസ്മിന്‍ മറുപടി നല്‍കി. പിന്നീടാണ് ജാസ്മിനോട് സിജോ ചോദ്യവുമായി എത്തിയത്. നിങ്ങളുടെ അണ്‍ഡിഫൈന്‍ഡ് ആയിട്ടുള്ള സൗഹൃദത്തില്‍ ക്ലാരിറ്റിയില്ല എന്ന് പറഞ്ഞ് 60 ദിവസം നിങ്ങള്‍ നിന്നു. അന്ന് ജാസ്മിന്‍ പറഞ്ഞത് ഈ മാലയും ഫോട്ടോയും വീട്ടുകാര്‍ വന്നാല്‍ എടുത്തോണ്ട് പോകില്ല എന്നായിരുന്നു. ജാസ്മിന്റെ ഉപ്പയും വന്നു ആ ഫോട്ടോയും മാലയും എടുത്ത് കളഞ്ഞു സൊ ജാസ്മിന്‍ കളിച്ച ആ ഗെയ്മില്‍ വീട്ടുകാര്‍ക്ക് പോലും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ ആണ് ജാസ്മിന്റെ പ്രവര്‍ത്തികള്‍ ചേഷ്ടകള്‍ എല്ലാം വന്നിട്ടുള്ളത്. അതിന് ശേഷം അതിനെ ഓര്‍ത്ത് ജാസ്മിന് ഈ നിമിഷം വരെ എപ്പോഴെങ്കിലും കുറ്റബോധം ഉണ്ടായിട്ടുണ്ടോ.? എന്നായിരുന്നു സിജോ ചോദിച്ചത്. എന്നാല്‍ കുറ്റബോധം തോന്നുന്നില്ലെന്ന് ജാസ്മിന്‍ മറുപടിയും നല്‍കി. അവര്‍ക്ക് ഇഷ്ടമില്ലെന്ന് തനിക്ക് മനസിലാകുമെന്നും പക്ഷെ തനിക്കതില്‍ കുറ്റബോധമില്ലയെന്നും അവര്‍ക്ക് തന്റെ സാഹചര്യം പറഞ്ഞാല്‍ മനസിലാകും എന്നും ജാസ്മിന്‍ പറഞ്ഞു.

എന്നാല്‍ സിജോയുടെ ചോദ്യം ജാസ്മിനെ വ്യക്തിപരമായി തന്നെ കൊള്ളിക്കുന്നതായിരുന്നു. അതേസമയം ഗബ്രിയുടെ പേരില്‍ വീട്ടുകാര്‍ ജാസ്മിനോട് പെരുമാറിയ രീതി പുറത്തും വലിയ ചര്‍ച്ചയായി മാറിയതാണ്. ടാസ്‌ക്കിന്റെ സമയം കഴിഞ്ഞും സിജോയും ജാസ്മിനും തമ്മിൽ വഴക്ക് തുടരുന്നുണ്ടായിരുന്നു. നീ കൊടുത്ത സംഭവാന എന്തെന്ന് ജാസ്മിന്‍ ചോദിച്ചപ്പോള്‍ നീ വീ്ട്ടുകാര്‍ക്ക് കൊടുത്ത പോലെയുള്ള സംഭവാന കൊടുക്കാതിരുന്നാല്‍ മതി എന്നായിരുന്നു സിജോ പറഞ്ഞത്. എന്താണ് ഞാന്‍ ചെയ്തത് എന്ന ജാസ്മിന്റെ ചോദ്യത്തിനും സിജോ മറുപടി നല്‍കുന്നുണ്ട്. നിന്റെ വൃത്തിയില്ലായ്മയും മൂക്കു ചീറ്റി ചായയിലിടുന്നതും എന്നാണ് സിജോ പറഞ്ഞത്. എനിക്ക് അസുഖമാണെന്നും അതുകൊണ്ട് എപ്പോഴും  മൂക്കില്‍ നിന്നും വെള്ളം വരുമെന്നും ജാസ്മിന്‍ പറഞ്ഞു. ജാസ്മിനെ സാരമായി തന്നെ ബാധിക്കുന്ന ചോദ്യങ്ങളായിരുന്നു സിജോയുടെ ഭാഗത്തു നിന്നുമുണ്ടായത്. ഈ സംഭവം സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയായി മാറുകയാണ്. എന്നാല്‍ ഈ ഭാഗങ്ങള്‍ എപ്പിസോഡിൽ കാണിച്ചിരുന്നില്ല. ബിഗ് ബോസ് പ്ലസിൽ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്.

Suji

Entertainment News Editor

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

17 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago