ഗബ്രിയുടെ മാലയും ഫോട്ടോയും മാറ്റി ജാസ്മിന്റെ വാപ്പ; ഫൈനലിലേക്ക് ഇനി ആരൊക്കെ? 

Follow Us :

ബിഗ് ബോസ് മലയാളം സീസൺ സിക്സിന്റെ എഴുപതാം ദിവസത്തോടുകൂടി ഫാമിലി വീക്ക് അവസാനിച്ചിരിക്കുകയാണ്. അവസാനമായി ബിഗ് ബോസ് വീട്ടിലെത്തിയത് ജാസ്മിന്റെയും റസ്മിന്റെയും കുടുംബമായിരുന്നു. ഏവരും കാത്തിരുന്ന ജാസ്മിന്റെ ഫാമിലിയുടെ എൻട്രിയായിരുന്നു കഴിഞ്ഞദിവസത്തിന്റെ ഹൈലൈറ്റ്. ജാസ്മിനെയും മറ്റു മത്സരാർത്ഥികളെയും അമ്പരപ്പിച്ചു കൊണ്ട് അപ്രതീക്ഷിതമയായിരുന്നു. ജാസ്മിന്റെ ഉപ്പയും ഉമ്മയും ഹൗസിലേക്ക് എത്തിയത്. രാവിലത്തെ മോണിംഗ് സോങ്ങിൽ എല്ലാവരും ഡാൻസ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് പ്രധാന വാതിൽ തുറന്ന് ജാസ്മിന്റെ കുടുംബം എൻട്രി ചെയ്യുന്നത്. ഉപ്പയെയും ഉമ്മയെയും കണ്ട ഉടനെ തന്നെ ഓടിച്ചെന്നു കെട്ടിപ്പിടിച്ച് കരയുന്നുണ്ട് ജാസ്മിൻ. തന്‍റെ അച്ഛനും അമ്മയും എന്നെത്തുമെന്ന കാത്തിരിപ്പിലായിരുന്നു ഫാമിലി വീക്ക് തുടങ്ങിയ സമയം മുതല്‍ ജാസ്മിന്‍. ഓരോരുത്തരുടെ വീട്ടിൽ നിന്നും ആളുകൾ വരുമ്പോൾ തന്റെ വീട്ടുകാർ വരാത്തതിൽ വളരെയധികം അസ്വസ്ഥ ആയിരുന്നു ജാസ്മിൻ കഴിഞ്ഞ ദിവസങ്ങളിൽ.

ഏതായാലും ഫാമിലി എത്തിയതോടെ ജാസ്മിൻ ഹാപ്പി ആണ്. മകൾക്ക് ഒരു പാവയും മാലയുമൊക്കെയായിട്ടാണ് രണ്ടു പേരും എത്തിയത്. മാത്രമല്ല വന്ന ഉടനെ ഗബ്രി കൊടുത്ത മാലയും ഗബ്രിയുടെ ഫോട്ടോയുമൊക്കെ ജാസ്മിന്റെ വാപ്പ എടുത്തു മാറ്റുന്നുണ്ട്. ഇതൊന്നും ജാസ്മിന് ഇനി ആവശ്യമില്ലെന്ന് ഒറ്റയ്ക്ക് നിന്ന് ഗെയിം കളിക്കണം എന്നും കരഞ്ഞുകൊണ്ടിരിക്കരുതെന്നുമൊക്കെ ജാസ്മിനെ ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. താൻ ഒറ്റക്കക്കുമ്പോൾ ഒരു ആശ്വാസത്തിനാണ് ഗബ്രിയുടെ സാധനങ്ങളൊക്കെ എന്ന് പറയുന്നുണ്ടെങ്കിലും അതിനൊരു ഫലവുമുണ്ടായില്ല. ജാസ്മിൻ കുറച്ച ദേഷ്യം കുറയ്‌ക്കണമെന്നും പ്രായത്തിൽ മൂത്തവർ എടാ പോടാ വിളി വേണ്ടെന്നും അത് തന്നെയാണ് കൂടുതൽ ബാധിക്കുന്നതെന്നും ജാസ്മിന്റെ വാപ്പ പറയുന്നുണ്ട്. വന്ന ഉടനെ ജാസ്മിന്റ വാപ്പ ഒന്നുകൂടി പറയുന്നുണ്ട് അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ കൊണ്ട് വിട്ടതെന്ന്. പുറത്ത് തങ്ങള്‍ കൂടെയുണ്ടാവും എന്നും ഒറ്റയ്ക്ക് നിന്ന് കളിക്കാനും ഉള്ള മുന്നറിയിപ്പാണ് ഇരുവരും നല്‍കിയത്. അതിനിടയിലാണ് അഫ്സലിന്റെ കാര്യവും സൂചിപ്പൊക്കുന്നത്. പുറത്തെ കാര്യങ്ങൾ ഹൗസിൽ മറ്റ് മത്സരാര്ഥികളോട് പറഞ്ഞതിന് ജാസ്മിന്റെ വാപ്പയ്ക്ക് വാർണിംഗും ലഭിക്കുന്നുണ്ട്.

അപ്സരയും ജാസ്മിനും തമ്മിലുണ്ടായ പ്രശ്നം പുറത്തു മറ്റൊരു രീതിയിലാണ് ചർച്ച ചെയ്യപ്പെട്ടത് എന്ന കാര്യമാണ് ജാസ്മിന്റെ വാപ്പ അറിയാതെപറഞ്ഞ് പോകുന്നത്. കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ച്  ബിഗ്ഗ്‌ബോസ് വാർണിങ് നലകിയ ശേഷം ഗബ്രിയുടെ ഫോട്ടോയും മാലയും കൺഫെഷൻ റൂമിൽ വയ്ക്കുന്നുണ്ട്. ഫാമിലി വീക്ക് തുടങ്ങിയ സമയത്ത് തന്നെ ജാസ്മിന്റെ വീട്ടുകാരുടെ എൻട്രിയെക്കുറിച്ച് ആയിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. ഗബ്രി ജാസ്മിൻ റിലേഷന്ഷിപ്പും ഗബ്രിയുടെ എവിക്ഷനുശേഷമുള്ള ജാസ്മിന്റെ പെരുമാറ്റവുമെല്ലാം ചർച്ചയായത്തോടെ അതിനോട് ജാസ്മിന്റെ കുടുംബം ഹൗസിലെത്തുമ്പോൾ എങ്ങനെ പ്രതികരിക്കുമെന്നുള്ള ഒരു ചോദ്യവും ഉയർന്നിയിരുന്നു. ജാസ്മിന്റെ വാപ്പ ജാസ്മിനെ വലിച്ചുകീറി ഒട്ടിക്കുമെന്ന് വരെ ഒരു വിഭാഗം പറഞ്ഞിരുന്നു. എന്നാൽ അതുപോലെയൊന്നും നടന്നില്ലെന്ന് മാത്രമല്ല ജാസ്മിന് ഒരു പ്രതീക്ഷയും മാതാപിതാക്കളുടെ വരവിലൂടെ ലഭിക്കുന്നുണ്ട്. ജാസ്മിന്റെ വീട്ടുകാർ മാത്രമല്ല രസ്മിന്റെ ഉമ്മയും അനിയനും കഴിഞ്ഞ ദിവസം ഹൗസിൽ എത്തിയിരുന്നു. ബിഗ്ഗ്‌ബോസിന്റെ കിടിലൻ ട്വിസ്റ്റിലൂടെ ആയിരുന്നു രസ്മിന്റെ വീട്ടുകാരുടെ എൻട്രിയും. രാവ്വിലെത്തെ മോർണിംഗ് ടാസ്ക് എന്ന് പറയുന്നത് ഹൗസിലുള്ളവരെ രസ്മിൻ സ്റ്റാച്യു ആക്കുന്ന ഗെയിം ആയിരുന്നു. ഋഷിയും ജിന്റോയും സായി കൃഷ്ണയും നന്ദനയുമെല്ലാം അത് വളരെ ഫണാക്കി ഏവരെയും രസിപ്പിക്കുന്നുണ്ടായിരുന്നു. അതിനു ശേഷം ഏവരെയും ഞാട്ടിച്ചുകൊണ്ട് ബിഗ്ഗ്‌ബോസ് തെന്നെ രസ്മിനെ സ്റ്റാച്യു ആക്കി രസ്മിന്റെ വീട്ടുകാരുടെ എൻട്രിയും നടത്തി. ഉമ്മയും അനിയനും രസ്മിനോട് പറഞ്ഞ ഒരു കാര്യമാണ് തുടക്കം അടിപൊളിയായി ഗെയിം കളിച്ച വ്യക്തയായിരുന്നു രസ്മിൻ എന്നാലിപ്പോൾ കാര്യങ്ങൾ തുറന്നു പറയാൻ മടി കാണിക്കുന്നു അതിരുകടക്കുന്ന ഫ്രണ്ട്ഷിപ് പല കാര്യങ്ങൾക്കും തടസമാകുന്നു എന്നൊക്കെ. ഒരുപക്ഷെ ജാസ്മിനും രസ്മിനും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരിക്കും വീട്ടുകാർ സംസാരിച്ചത്.

രസ്മിന്റെ സഹോദരൻ വന്ന സമയം തന്നെ ജിന്റോയെ ആയിരുന്നു തിരക്കിയത്. തൻ ജിന്റോ ഫാൻ ആണെന്നും സഹോദരൻ പറയുന്നുണ്ടായിരുന്നു. പോകുന്നതിനു മുൻപ് രണ്ടു ഫാമിലിയും രസ്മിന്റെയും ജാസ്മിന്റെയും കുട്ടിക്കാലത്തെകുറിച്ച് സംസാരിക്കുന്നുണ്ട്. ഒൻപത് വയസ് വരെ ജാസ്മിൻ ഒറ്റയ്ക്ക് ആയിരുന്നു. പിന്നീടാണ് അനുജൻ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ഒരുപാട് കൊഞ്ചിച്ചാണ് ജാസ്മിനെ വളർത്തിയത്. ഭയങ്കര കുസൃതിയും ആയിരുന്നു. കുട്ടിക്കാലത്ത് മറ്റ് കുട്ടികളുമായി വഴക്കുണ്ടാക്കിയിട്ട് വീട്ടിലേക്ക് വരുമ്പോൾ അടിയും മേടിച്ച് ഇങ്ങോട്ട് വന്നേക്കരുത്,  അടിച്ചാൽ തിരിച്ചടിക്കണം എന്ന് പറഞ്ഞാണ് വളർത്തിയത് എന്നൊക്കെയാണ് ജാസ്മിന്റെ കുട്ടികാലത്തെക്കുറിച്ച് മാതാപിതാക്കൾ പറഞ്ഞത്. അതേസമയം രസ്മിൻ കുട്ടികളാണ് മുതലേ ഫ്രണ്ട്ഷിപ്പിന് വാല്യൂ കൊടുക്കുന്ന ആളാണ്‌ ഒരുപാഡ് യാത്രകൾ ചെയ്യാൻ ഇഷ്ട്മാണ് ഉമ്മയും മകളും തമ്മിലുള്ള ബന്ധമല്ല തങ്ങൾ തമ്മിൽ  സുഹൃത്തുക്കളെപോലെയാണെന്നു രസ്മിനെക്കുറിച്ച് രസ്മിന്റെ ഉമ്മയും പറയുന്നുണ്ട്. അങ്ങനെ രസ്മിന്റെയും ജാസ്മിന്റെയും ഫാമിലി എത്തിയതോടെ ബിഗ്ഗ്‌ബോസ് ഹൗസിലെ ഫാമിലി വീക്കും കഴിഞ്ഞ ദിവസത്തോടെ അവസാനിചിരിക്കുകയാണ്. ഫാമിലി പോയ ശേഷം പിന്നീട നടന്നത് ടിക്കറ്റ് ട്ടോ ഫിനാലെയിലേക്ക് ബോണസ് പോയിന്റുകൾ കളക്റ്റ് ചെയ്യുന്ന ടാസ്ക് ആയിരുന്നു. രണ്ടു പേരും കൂടി ഒരു വലിയ ബോൾ സപ്പോർട് ചെയ്തു നിർത്തിക്കൊണ്ട് കൂട്ടിയിയിട്ടിരിക്കുന്ന തുണികളിൽ നിന്നും ഓരോന്ന് എടുത്ത് മടക്കി വയ്ക്കണം. ആരാണോ ഏറ്റവും കൂടുതൽ തുണികൾ മടക്കുന്നത് അവരായിരിക്കും ടാസ്കിൽ വിജയിക്കുന്നത്. ടാസ്കിൽ മൂന്ന് പോയിന്റുകൾ നേടി നെസ്റ്റ് ടീമാണ് വിജയിച്ചത്. അതേസമയം കഴിഞ്ഞ ശനി ഞായർ ദിവസങ്ങളിൽ നടത്തേണ്ടിയിരുന്ന വീക്കെൻഡ് എപ്പിസോഡ് തിങ്കൾ ചൊവ്വ ദിവസതികൾക്ക് മാറ്റിയിരിക്കുകയാണ്. മെയ് 21 നടൻ മോഹൻലാലിൻറെ പിറന്നാൾ ആയതുകൊണ്ട തന്നെ ആ ദിവസത്തേക്കാണ് വെയ്ക്കാൻ ടേപ്പിസോഡ്‌ മാറ്റിയത്. അതേസമയം ഇനി അവശേഷിക്കുന്നത് ഏതാനും ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത് അവശേഷിക്കുന്നത് പതിമൂന്ന് മത്സരാർട്രഹികളുമാണ്. ഇപ്പോൾ തന്നെ മത്സരാർത്ഥികളുടെ എണ്ണം കൂടുയത്താലായതുകൊണ്ട് തന്നെ ഈ ആഴ്ച ഒന്നോ അതിലധികമോ പേര് പോകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. ഹൗസിലെ മത്സരാർത്ഥികളെ സംബന്ധിച്ച് ഇനിയുള്ള ദിവസങ്ങൾ വളരെ നിർണ്ണായകനമാണ്. ടിക്കറ്റ് ട്ടോ ഫിനാലെ ടാസ്കുകളും ഫൈനൽ ഫൈവുമൊക്കെയാണ് ഇനിയുള്ള ദിവസങ്ങളിൽ. ഫൈനൽ ഫൈവിലെത്താൻ  സാധ്യതയുള്ള മത്സരാർത്ഥികളെ ഇപ്പൊ,ൽ തന്നെ സോഷ്യൽ മീഡിയ കണ്ടെത്തിയും കഴിന്; നിലവിൽ കപ്പടിക്കാൻ സാധ്യതയുള്ള മത്സരാർത്ഥി ജിന്റോ ആണെന്നാണ് കൂടുതൽ പേരുടെയും അഭിപ്രായം.