മികച്ച പ്രകടനം ആണ് ജാസ്മിൻ പലപ്പോഴും ബിഗ് ബോസ്സിൽ കാഴ്ചവെച്ചിട്ടുള്ളത്

Follow Us :

മൂന്നാം സ്ഥാനം നേടിയാണ് ജാസ്മിൻ ബി​ഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം സീസണിൽ പുറത്തേക്കിറങ്ങിയിരിക്കുന്നത്.ഫാസ്റ്റ് റണ്ണർ ആപ്പ് സ്ഥാനം ജാസ്മിന് ലഭിക്കേണ്ടതായിരുന്നു എന്ന അഭിപ്രായം പലർക്കുമുണ്ട്. വിവാദങ്ങൾ ഉണ്ടെങ്കിൽ കൂടിയും ഇത്തവനത്തെ സീസൺ ഒറ്റയ്ക്ക് മുന്നോട്ട് കൊണ്ട് പോയ കണ്ടന്റ് മേക്കറായിരുന്നു ജാസ്മിൻ. കടുത്ത സൈബർ ആക്രമങ്ങൾ ജാസ്മിനും കുടുംബത്തിനും നേരിടേണ്ടി വന്നിട്ടും ജാസ്മിൻ സ്ട്രോങ്ങായിതന്നെ ഷോയിൽ മുന്നോട്ട് പോയി. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ജാസ്മിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ താനായിട്ടാണ് തന്നെയാണ് ഷോയിൽ നിന്നത്. തനിക്ക് തന്റെ വീടായാണ് തോന്നിയത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ വീടുമായി സിങ്കായി. പിന്നെ തനിക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. തനിക്ക് ഇഷ്ടം പോലെ തെറ്റുകൾ പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ തെറ്റുകൾ പറ്റാത്തവർ ആരുണ്ടനിനും ജാസ്മിൻ ചോദിക്കുന്നുണ്ട്. താന്നോട് ആരെങ്കിലും കാര്യങ്ങൾ പറയുമ്പോൾ എടുക്കേണ്ട കാര്യങ്ങൾ എടുത്തിട്ടുണ്ട്. ത്നിക്ക് താനല്ലാതെ ജീവിക്കാൻ പറ്റില്ല. താൻ പറയുന്ന പല കാര്യങ്ങളും ഇഷ്ടമല്ലാത്തവരും കാണും.

പക്ഷെ ഫേക്കാകാൻ ശ്രമിച്ചാൽ ഇപ്പോൾ താൻ ഇവിടെ ഇരിക്കില്ലായിരുന്നെന്നും ജാസ്മിൻ വ്യക്തമാക്കി. ആദ്യം വന്നപ്പോൾ എല്ലാവർക്കും തന്നെ ഇഷ്ടമാവുമെന്നാണ് വിചാരിച്ചത്. താൻ ഫണ്ണിയായി ഒക്കെ സംസാരിക്കുന്നയാളാണ് അതുകൊണ്ട് സംസാരമൊക്കെ കേട്ട് കുറേ പേർക്ക് തന്നെ ഇഷ്ടമായിരുന്നു. ദേഷ്യം വന്നാൽ അലമ്പാണെന്ന് തനിക്ക് തന്നെ അറിയാം. എല്ലാവരോടും നന്ദിയും കടപ്പാടുമേ ഉള്ളൂ. ടോപ് ഫൈവിൽ വന്ന എല്ലാവരും അടിപൊളിയാണ്. ജിന്റോയെന്ന മനുഷ്യനെ വന്നപ്പോൾ തൊട്ട് ഇഷ്ടമാണ് എന്നും പക്ഷെ ജിന്റോ ​ഗെയിമിന് വേണ്ടി പലതും ക്രിയേറ്റ് ചെയ്തതാണ് തനിക്ക് പ്രശ്നമായത്. പുള്ളി ജയിച്ചതിൽ തനിക്കൊരു പ്രശ്നവും ഇല്ല എന്നും ഒരു സമയം കഴിഞ്ഞപ്പോൾ പുള്ളി വിജയിക്കുമെന്ന് തനിക്ക് തോന്നിയിരുന്നെന്നും ജാസ്മിൻ പറയുന്നു. അവിടെ വന്ന രണ്ട് മൂന്ന് പേരെ മാത്രമേ കാക്ക എന്ന് വിളിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെ ജിന്റോ കാക്ക എന്ന് പറഞ്ഞാൽ ആങ്ങളയെ പോലെ തന്നെയാണ്. നമ്മൾ വഴക്കുണ്ടാക്കുമ്പോൾ എന്തെങ്കിലും പറയും. താൻ വീട്ടിലും അങ്ങനെയാണെന്നും ജാസ്മിൻ പറയുന്നു. ഗബ്രിയുമായുള്ള സൗഹൃദം നേരത്തെ പ്ലാൻ ചെയ്തത് അല്ലെന്നും ജാസ്മിൻ പറയുന്നു.

ആദ്യ ദിവസം വന്നപ്പോൾ തന്നെ രതീഷ്ക്ക, ​ഗബ്രി, നോറ എന്നിവറുമായി ഭയങ്കര കമ്പനി ആയിരുന്നുവെന്നും രണ്ട് പേർ കൊഴിഞ്ഞ് പോയപ്പോൾ ഞങ്ങൾ രണ്ട് പേർ മാത്രമായി. നമ്മളെ മനസിലാക്കി ഒരാൾ നിൽക്കുകയെന്നത് നമ്മുടെ ഭാ​ഗ്യമാണ്. തനിക്ക് ആ ഭാ​ഗ്യം ഗബ്രിയുടെയടുത്ത് നിന്ന് കിട്ടി. ഗബ്രിയേ അവിടെ കിട്ടിയതിൽ ഭാ​ഗ്യവതിയാണ്. കോംബോ എന്നല്ല, ശുദ്ധമായ സ്നേഹമാണതെന്നും ജാസ്മിൻ വ്യക്തമാക്കി. അതേസമയം ബി​ഗ് ബോസിൽ നിന്ന് പഠിച്ചത് ക്ഷമിക്കാനാണെന്നും ജാസ്മിൻ പാട്രയുന്നുണ്ട്. വളരെ ഡിപെന്റഡ് ആയ വ്യക്തിയാണ് താനെന്നും സംസാരിക്കാനും കൈ പിടിച്ച് ഇരിക്കാനും ആരെങ്കിലും ഒരാൾ വേണം. പുറത്താണെങ്കിൽ വീട്ടുകാരും സുഹൃത്തുക്കളും കാണും. പക്ഷെ ബി​ഗ് ബോസിൽ എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ ഇൻഡിപെന്റ് ആയി അങ്ങനെ ഒറ്റയ്ക്ക് ഇരിക്കാൻ പഠിച്ചെന്നും ജാസ്മിൻ പറയുന്നു.ബി​ഗ് ബോസ് വീട് മിസ് ചെയ്യും. അവിടത്തെ സൗഹൃദങ്ങൾ പുറത്തും കാണും. പക്ഷെ ആ വീട്ടിനുള്ളിൽ ഒരു ലോകമായിരുന്നു. ആ ലോകത്തേക്ക് വരുന്നവരെല്ലാം നമ്മുടെ അതിഥിയാണ്. ബി​ഗ് ബോസ് ദൈവത്തെ പോലെയും . ലാലേട്ടൻ പാരന്റ്സിനെ പോലെ വരുന്നു. പക്ഷെ ഞങ്ങൾ 25 പേരുടെ ആ ലോകം ഇനി ഇല്ല. പുറത്തിറങ്ങിയാൽ ഫോണുണ്ടാവും. പക്ഷെ അതിനകത്ത് ഒന്നുമില്ല. ഇത്രയും ആളുകളുമായുള്ള അടുപ്പം മിസ് ചെയ്യുമെന്നും ജാസ്മിൻ വ്യക്തമാക്കുന്നുണ്ട്.