Bigg boss

ഗബ്രിയെ അവസാനം കയറ്റിവിടുന്നത് മനഃപൂർവ്വം; ഗബ്രിയുടെ വരവ് ജാസ്മിനെ ബാധിക്കും

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് ഏറ്റവും കൂടുതൽ ചർച്ചയായത് ജാസ്മിൻ-​ഗബ്രി കോംബോയാണ്. ​ഗബ്രി പുറത്താകാൻ പോലും കാരണമായത് ജാസ്മിനുമായുള്ള ഈ കോംബോയായിരുന്നു.  ഗബ്രി പോയപ്പോൾ ജാസ്മിൻ തകർന്ന് പോയെങ്കിലും യഥാർത്ഥത്തിൽ ​ഗെയിമിൽ ജാസ്മിന് അത് ഉപകരിച്ചിട്ടുണ്ട്. ​ഗബ്രി പോയ ശേഷം ജാസ്മിന്റെ ഹേറ്റേഴ്സിന്റെ എണ്ണം കുറഞ്ഞു. ​മികച്ച ​ഗെയിം കാഴ്ച വെക്കാനും സാധിച്ചു. ജാസ്മിന് ഒറ്റയ്ക്ക് നിന്ന് ​ഗെയിം കളിക്കാനാകുമെന്നു തെളിയിക്കാനും സാധിച്ചു.  എന്നാൽ ഫൈനലിനോട് അടുപ്പിച്ച് ​ഗബ്രി വീണ്ടും എത്തുന്നത് ജാസ്മിന്റെ ​ഗ്രാഫിനെ ബാധിക്കും എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. ‘ജിന്റോ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷണപിന്തുണ ഉള്ള വ്യക്തി ജാസ്മിനാണ്. ജാസ്മിൻ അത്യാവശ്യം ഇപ്പോൾ ഗെയിം കളിക്കുന്നുണ്ട്.  അവസാന ലാപ്പിൽ ഗബ്രി കേറി വന്നാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ജാസ്മിനെ ആയിരിക്കും, ജാസ്മിന്റെ വോട്ടിംഗ് റേറ്റ് കുത്തനെ ഇടിയും, കാരണം ജാസ്മിനെ ജനങ്ങൾ വെറുത്തതിന്റെ പ്രധാന കാരണം ഗബ്രിയാണ്. ആ കോബോയെ ഇനിയും സ്ക്രീനിൽ കാണാൻ ഇടയായാൽ ജനങ്ങൾ ജാസ്മിന് വോട്ട് കൊടുക്കില്ല എന്നുള്ളത് ഉറപ്പാണ്. ജാസ്മിന്റെ അച്ഛനും, ജാസ്മിനെ ഇഷ്ടപ്പെടുന്നവരും ഏറ്റവും കൂടുതൽ പ്രാർത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും ഗബ്രി ഹൗസിൽ തിരിച്ചു കയറരുത് എന്നായിരിക്കും എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന ചർച്ചകൾ.

അതേസമയം തന്നെ ഗബ്രിയുടെ റീഎൻട്രി അവസാനമാക്കിയതിനെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്. അതേക്കുറിച്ച് ഒരു പ്രേക്ഷകന് പരയുന്നത് ഇങ്ങനെയാണ്, ഗബ്രിയേ തിങ്കളാഴ്ച ഹൌസിനുള്ളിലേക്ക് കേറ്റി വിടാതെ വ്യാഴം, വെള്ളി വീക്കെൻഡ് എപ്പിസോഡിലേക്ക് ആക്കിയത് മനപ്പൂർവം ആണ്. ഗബ്രി പോയപ്പോൾ ജാസ്മിൻ നല്ല കുട്ടി ആയി എന്ന ഒരു ചിന്തയിൽ കുറെ പേര് ജാസ്മിനെ സപ്പോർട് ചെയ്യുന്നുണ്ട്.. തിങ്കളാഴ്ച ഗബ്രിയേ കേറ്റിവിട്ടിരുന്നെങ്കിൽ ഇപ്പൊ ജാസ്മിൻ നല്ല കുട്ടി ഇമേജ് മുഴുവൻ പോയേനെ… ഇപ്പോൾ തന്നെ ഗബ്രിയേ കാണാൻ പരക്കം പാഞ്ഞു നടക്കുമ്പോൾ ഗബ്രി പോകുന്നതിനു മുൻപ് ഉണ്ടയിരുന്നതിനേക്കാൾ കൂടുതൽ അടുപ്പം കണ്ടേനെ. ഗബ്രി തിങ്കളാഴ്ച കയറിയിരുന്നെങ്കിൽ ഈ വീക്ക്‌ ജാസ്മിൻ വെറുപ്പിച്ചു കൊലവിളിച്ചേനെ… കുറച്ച് വോട്ട് എങ്കിലും കുറഞ്ഞേനെ… അതു ഉണ്ടാകാതിരിക്കാൻ അവനെ വോട്ടിങ് തിരുന്ന ആ ദിവസമേ കയറ്റു…. ജാസ്മിന്റെ വോട്ട് കുറയാതെ നോക്കണ്ടതും ബിഗ്‌ബോസിന്റെ കടമയാണ് എന്നാണ് ഒരാൾ കുറിച്ചത്. റീഎൻട്രി തുടനിയ സമയം മുതൽ ജാസ്മിൻ ഗബ്രി തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ്.  ബി​ഗ് ബോസിന്റെ കപ്പ് നേടുകയെന്ന ജാസ്മിന്റെ ലക്ഷ്യം നശിപ്പിക്കാനേ ​ഗബ്രിയുടെ വരവ് ഉപകരിക്കൂയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ​ഗബ്രി ഇനി എങ്ങനെയായിരിക്കും ജാസ്മിനോട് പെരുമാറുകയെന്നതിലും ആകാംക്ഷയുണ്ട്.  പുറത്ത് കടുത്ത സൈബർ ആക്രമണം നേരിട്ടതിനാൽ ഒരുപക്ഷെ പഴയ അടുപ്പം ​ഗബ്രി കാണിച്ചേക്കില്ല. ജാസ്മിൻ തന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്നാണ് ​ഗബ്രി പറയുന്നത്.

എന്നാൽ ​ഗബ്രിയോട് തനിക്ക് പ്രണയമാണെന്ന് നേരിട്ടും അല്ലാതെയും ജാസ്മിൻ ബി​ഗ് ബോസിൽ പറയുന്നുണ്ട്.  ബി​ഗ് ബോസ് മലയാളത്തിന്റെ ഒരു സീസണിലും ഇത്ര മാത്രം വിമർശനങ്ങൾ കേട്ട കോംബോ ഉണ്ടായിട്ടില്ല. ഷോ തുടങ്ങി പെട്ടെന്ന് തന്നെ ഇവർ അടുക്കുകയായിരുന്നു. ഇത് പലരിലും സംശയം ജനിപ്പിച്ചു. സൗഹൃദമാണോ പ്രണയമാണോ എന്ന് വ്യക്തമായി പറയാൻ രണ്ട് പേർക്കും സാധിച്ചതും ഇല്ല.
ബി​ഗ് ബോസ് ആറാം സീസണിൽ പ്രധാനപ്പെട്ട ദിവസങ്ങളിൽ മിക്കപ്പോഴും പ്രേക്ഷക ശ്രദ്ധ പോകുന്നത് ജാസ്മിനിലേക്കാണ്. ഫാമിലി ടാസ്കിൽ ഏവരും കാത്തിരുന്നത് ജാസ്മിന്റെ കുടുംബം വരാനായിട്ടായിരുന്നു.  ഫൈനലിനോട് അടുത്തിരിക്കവെ എവിക്ടായ മത്സരാർത്ഥികൾ ബി​ഗ് ബോസിലേക്ക് വരുമ്പോഴും ചർച്ചകൾ  ജാസ്മിനെ ചുറ്റിപ്പറ്റിയാണ്. ഏതായാലും മത്സരാർത്ഥികൾക്ക് ഇനിയുള്ള ദിനങ്ങൾ വളരെ നിർണായകമാണ്.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

13 mins ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

20 mins ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

29 mins ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

40 mins ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

47 mins ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

53 mins ago