മുല്ലപ്പൂവിന് പൊള്ളുന്ന വില; മീറ്ററിന് 250 വരെ വില

Follow Us :

ഓണക്കാലം ആയാൽ പച്ചക്കറിക്കാണെങ്കിവും പൂക്കൾക്ക് ആണെങ്കിലും വില കൂടാറുണ്ട്. സാധാരണ വിലയിൽ നിന്ന് ഇരട്ടി വിലയൊക്കെ നൽകി പൂക്കൾ വാങ്ങി പൂക്കളം തീർക്കേണ്ട അവസ്ഥ വരെ വരാറുണ്ട്. ഇത്തവണ പക്ഷെ കേരളത്തിൽ അങ്ങോളമിങ്ങോളം പലയിടങ്ങളിലും കുടുംബ ശ്രീയുടെ ഒക്കെ നേതൃത്വത്തിൽ പൂക്ക്രുഷി ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പൂക്കളം തീർക്കുന്നതിൽ എടുത്താൽ പൊങ്ങാത്ത വിലക്കൂടുതൽ ഒന്നുമില്ലായിരുന്നു . എന്നാൽ ഇപ്പോൾ പറയാൻ പോകുന്നത് മുല്ലപ്പൂവിന്റെ വിലയെക്കുറിച്ചാണ്. നമ്മുടെ വീട്ടു മുറ്റത്തൊക്കെ പുത്തുനിറഞ്ഞുനിൽക്കുന്ന മുല്ലപ്പൂവിന്റെ വില കേട്ടാൽ നിങ്ങൾ ഞെട്ടും.വിളയാനെലും മലയാളിക്ക് മുല്ലപ്പൂല്ലാതെ ഓണം ഇല്ലല്ലോ. മലയാളിയുടെ ഗൃഹാതുരതയുടെ കൂടി അടയാളമാണ് മുല്ലപ്പൂ ചൂടി കേരള വേഷത്തിൽ നിൽക്കുന്ന സ്ത്രീകൾ. ∙ എന്നാൽ ഒരു നുള്ളു മുല്ലപ്പൂ കടം തരാമോ എന്നു സുഹൃത്തുക്കളോടും സഹപാഠികളോടുമെല്ലാം ചോദിച്ചു നടക്കുകയാനിപ്പോൾ മലയാളി മങ്കമാർ. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മുല്ലപ്പൂ കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. ഇന്നലെയും വൈകിട്ടോടെ സമാനമായ അവസ്ഥയാണ്. ഓണാഘോഷം നടക്കുന്ന സ്കൂളിലെയും സ്ഥാപനങ്ങളിലെയും വിദ്യാർഥിനികളും ജീവനക്കാരുമെല്ലാം പൂക്കടകളിൽ എത്തിയതോടെ അതിവേഗത്തിലാണു മുല്ലപ്പൂവിന്റെ ഡിമാൻഡ് വർധിച്ചത്. ഡിമാൻഡ് വർധിച്ചതോടെ വിലയും തോന്നും പോലെ കുതിച്ചുയർന്നു. വെള്ളിയാഴ്ചയായിരുന്നു പല സ്കൂളുകളിലും സ്ഥാപനങ്ങളിലും ഓണാഘോഷം. വേഷം പട്ടുപാവാടയോ, കസവു നേരിയതോ ഒക്കെ ആയാലും മലയാളി വേഷത്തിനു പൂർണത ലഭിക്കണമെങ്കിൽ സ്ത്രീകൾ മുല്ലപ്പൂ തലയിൽ ചൂടണമെന്നത് അനിവാര്യതയാണ്. ഇതിനായി വ്യാഴാഴ്ച മുല്ലപ്പൂ അന്വേഷിച്ച് കിലോമീറ്ററുകളോളം സ‍ഞ്ചരിച്ചവരുണ്ട്. ചിലയിടങ്ങളിലൊക്കെ മുല്ലപ്പൂവിനായി തിക്കും തിരക്കും നീണ്ട ക്യൂവുമൊക്കെ കാണാമായിരുന്നു. ക്യൂ കണ്ട ചിലർ ബിവറേജിലേക്കുള്ള ക്യൂ ആണോ എന്നൊക്കെ തെറ്റിദ്ധരിച്ചിരുന്നു .

ഹോൾഡ്വി വീഡിയോ വില എന്തായാലും മുല്ലപ്പൂ കിട്ടിയാൽ മതിയെന്നായിരുന്നു പലരുടെയും നിലപാട്. ഇതോടെ മുല്ലപ്പൂ വില 70 രൂപയിൽ നിന്ന് 250 രൂപ വരെയായി ഉയർന്നു. തമിഴ്നാട്ടിൽ നിന്നാണു മുല്ലപ്പൂ എത്തുന്നത്. വ്യാഴാഴ്ച പല പൂക്കടകളിലും മുല്ലപ്പൂ കിട്ടാത്ത സ്ഥിതിയായിരുന്നു. മുഴത്തിൽ അളന്നു കൊടുക്കാൻ പാടില്ലെന്ന നിർദേശം ഉണ്ടായിരുന്നതിനാൽ മീറ്റർ അളവിലായിരുന്നു മുല്ലപ്പൂ വിൽപന. ഒരു മീറ്ററിന് 70 രൂപ ഉണ്ടായിരുന്ന മുല്ലപ്പൂ വ്യാഴാഴ്ച രാത്രിയോടെ 250 രൂപ വരെയായി ഉയർന്നു. ഇന്നലെ രാവിലെ വീണ്ടും 90 മുതൽ 100 രൂപ വരെയായി താഴ്ന്നെങ്കിലും വൈകിട്ടോടെ വീണ്ടും മുല്ലപ്പൂ വില മീറ്ററിന് 200 രൂപ വരെയായി ഉയർന്നു. ചോദിക്കാനും പറയാനും ആരും ഇല്ലാതിരുന്നതിനാൽ കിട്ടുന്നതു പോരട്ടെ എന്ന മനസ്സായിരുന്നു കച്ചവടക്കാർക്ക്.ചിങ്ങമാസം ആയതോടെ മുല്ലപ്പൂവിന് ആവശ്യക്കാർ ഏറിയിരുന്നു. അതുമാത്രവുമല്ല പുറത്തുനിന്നാണ് സംസ്ഥാനത്തേക്ക് ഓണത്തിനുള്ള പൂക്കൾ എത്തിക്കുന്നത്. കേരളത്തിൽ മുല്ലപ്പൂ കൃഷി അത്ര സജീവമല്ല. നിലവിൽ കേരളത്തിൽ എവിടെയും കാര്യമായി മുല്ലപ്പൂ കൃഷി നടക്കുന്നില്ല എന്നതാണ് സാരം. തമിഴ്‌നാട്ടിൽ നിന്നാണ് ഇവിടേക്കുള്ള മുല്ലപ്പൂക്കൾ എത്തിക്കുന്നത്. നമ്മുടെ നാട്ടിലും മുല്ലപ്പൂ കൃഷി തുടങ്ങിയാൽ ഒരു പരിധി വരെ ഈ വിലക്കയറ്റം പിടിച്ചു നിർത്താനാകുമെന്നാണ് പ്രതീക്ഷകൾ.