Film News

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ എന്ന പേരിൽ ജാസ്മിൻ ഒരു വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ്. ജാസ്മിൻ താനുമായി വിവാഹം ഉറപ്പിച്ചാണ് ബിഗ് ബോസ് ഹൗസിലേക്ക് പോയതെന്നായിരുന്നു അഫ്സൽ അമീർ പറഞ്ഞത്. ജാസ്മിന്റെ തന്നെ നിർബന്ധപ്രകാരമാണ് പോകുന്നതിന് മുൻപ് തന്നെ നിശ്ചയം നടത്തിയതെന്നും അഫ്സൽ പറഞ്ഞിരുന്നു. എന്നാൽ താൻ കമ്മിറ്റഡ് ആണെന് ഹൗസിൽ വെച്ച് ജാസ്മിനും പല തവണ പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ. അഫ്സലിൻറെ പേര് പറയാതെയാണ് ജാസ്മിൻ പ്രതികരിച്ചത്. തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ കൃത്യമായ തെളിവുണ്ടെന്നും പലതും താൻ പുറത്തുവിടാത്തതാണെന്നും ജാസ്മിൻ പറയുന്നു.

പിആർ ഉണ്ടെന്നുള്ള വിമർശനങ്ങൾക്കും ജാസ്മിൻ മറുപടി നൽകുന്നുണ്ട്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ജാസ്മിൻ പറഞ്ഞ് ഇങ്ങനെയാണ്, തനിക്ക് പിആർ ഇല്ലയെന്നും താൻ തന്നെ അത്ഭുതപ്പെട്ട് നിൽക്കുകയാണ്.വൈൽഡ് കാർഡ് വന്നപ്പോൾ മനസിലാക്കിയതിൽ വെച്ച് പുറത്ത് തന്നെ കത്തിക്കാൻ പന്തം കൊളുത്തി കാത്തിരിക്കുകയാണ് ആളുകൾ എന്നായിരുന്നു തോന്നലെന്നും എന്നാൽ പുറത്ത് വന്നപ്പോൾ തികച്ചും വ്യത്യസ്തമായിരുന്നുവെന്നും ജാസ്മിൻ പറയുന്നു. തന്നെ ഇഷ്ടപ്പെടുന്ന അത്രത്തോളം ആളുകൾ വന്നുവെന്നും അതിലൊക്കെ താൻ സന്തോഷവതിയാണ് എന്നും ഹൗസിൽ പിആർ കൊടുത്ത ആളുകൾ ഉണ്ടാകും. പക്ഷെ താൻ കൊടുത്തിട്ടില്ലയെന്നുമൊക്കെയാണ് ജാസ്മിൻ പറഞ്ഞത്. ഹൗസിൽ പോകുമ്പോൾ തന്റെ കുടുംബത്തെ നോക്കാനും പുറത്തെ കാര്യങ്ങളൊക്കെ നോക്കാനും താൻ കുറച്ച് ആളുകളെ ഏൽപ്പിച്ചായിരുന്നു പോയത്. വീട്ടുകാരോട് വേറാർക്കും അഭിമുഖം കൊടുക്കരുത് കൊടുക്കുകയാണെങ്കിൽ ഒരാൾക്ക് മാത്രമേ കൊടുക്കാവൂ എന്ന് താൻ പറഞ്ഞിരുന്നുവെന്നും എന്നാൽ കാശിന് വേണ്ടി അവർ കുറെ കാര്യങ്ങളൊക്കെ ചെയ്തുവെന്ന് താൻ പിന്നെയാണ് അറിയുന്നത് എന്നും അതിനുള്ളത് ദൈവം കൊടുത്തോളും.

തന്നെ ചെയ്തതിന് തിരിച്ച് ചെയ്താൽ അവരും ഞാനും തമ്മിൽ വ്യത്യാസം ഇല്ലാതെയാകുമെന്നും ജാസ്മിൻ പറയുന്നു. തന്നെക്കുറിച്ച് പറഞ്ഞ് പരത്തിയതിന്റെ പലതിന്റേയും സത്യം കാലം തെളിയിക്കുമെന്നും തന്റെ എൻഗേജ്മെന്റൊന്നും ഉള്ളതല്ലയെന്നും ജാസ്മിൻ പറഞ്ഞു. തനിക്ക് തെറ്റ് പറ്റിയത് ഉണ്ട്. അതിന്റെ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു. തന്റെ മാതാപിതാക്കൾക്ക് എങ്ങനെ പെരുമാറണമെന്ന് അറിയില്ല അതുകൊണ്ട് തന്നെ അവരെ മാനിപ്പുലേറ്റ് ചെയ്തുവെന്നും പൈസക്ക് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നും എല്ലാത്തിനും തന്റെ കൈയ്യിൽ തെളിവുണ്ട് എന്നും ജാസ്മിൻ വ്യക്തമാക്കി. ഇതുവരെ നീയൊക്കെ കളിച്ചപ്പോൾ താൻ അതിനുള്ളിലായിരുന്നുവെന്നും പുറത്ത് ഇല്ലായിരുന്നുവെന്നും നീയൊക്കെ ഓർക്കണം. ഇപ്പോ നീയൊക്കെ കളിക്കുമ്പോൾ ആലോചിക്കേണ്ടത് താൻ ഇവിടെ ജീവനോടെ ഉണ്ട്. താനും തെളിവ് കൊണ്ടുവരും. താൻ എല്ലാം വിടുകയാണ് എന്നും ക്ഷമിക്കുകയാണെന്നും തന്റെ ജീവിതവുമായി താൻ മുന്നോട്ട് പോകുകയാണെന്നും തനിക്ക് പറ്റിയ തെറ്റ് ഞാൻ അംഗീകരിക്കുന്നു. തിരുത്താൻ താൻ ശ്രമിക്കാമെന്നുമൊക്കെ ജാസ്മിൻ വ്യക്തമാക്കി. മാത്രമല്ല ചായയിൽ തുമ്മിയ കാര്യങ്ങളൊക്കെ താൻ അംഗീകരിക്കുന്നുവെന്നും എന്തായാലും ഗെയിമൊക്കെ കഴിഞ്ഞു. പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ്.

എന്തായാലും ഷോയിൽ പോയപ്പോൾ പലതും മനസിലാക്കാൻ പറ്റിയെന്നും ഒരു അപടകം സംഭവിച്ചാൽ ആരൊക്കെ നമ്മുടെ കൂടെ നിൽക്കും എന്ന് അറിയാൻ കഴിഞ്ഞുവെന്നും പലതും ഇട്ട് ചാനലിന്റെ റീച്ച് കൂട്ടാൻ ശ്രമിക്കുന്നവർ ഉണ്ട്. എന്നാൽ ഇതൊക്കെ പടച്ച് വിടുമ്പോൾ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് മനസിലാക്കുകയെന്നും ജാസ്മിൻ കൂട്ടിച്ചേർത്തു. അതേസമയം ജാസ്മിന്റെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമാറ്റി എത്തുന്നത്. നിങ്ങളുടെ വാപ്പ തന്നെയാണ് എൻഗേജ്മെന്റ് കഴിഞ്ഞെന്ന് പറഞ്ഞത്…നിങ്ങൾ പറയുന്നു കഴിഞ്ഞില്ലെന്ന് ഗബ്രിയുമായി ഫ്രണ്ട്ഷിപ്പ് ആണെങ്കിൽ എന്ത്കൊണ്ട് ലാലേട്ടൻ ചോദിച്ചപ്പോൾ പറഞ്ഞില്ല…അപ്പോൾ നിങ്ങൾ പറഞ്ഞു അവനോടുള്ള ഇഷ്ടം പിടിച്ചു വെച്ചിരിക്കുകയാണെന്ന്…ഇതിൽ ഏതാണ് വിശ്വസിക്കേണ്ടത് പിന്നെ ഞങ്ങൾ പ്രേക്ഷകരിലേക്ക് അത്രേം മോശമായ കാര്യങ്ങളാണ് ലൈവിലൂടെയും എപ്പിസോഡിലൂടെയും വന്നത്…ഞങ്ങൾ തന്നെ ഞെട്ടിപ്പോയി ഓരോന്ന് കണ്ടിട്ട്…ഇതുവരെ ബിഗ്‌ബോസ്സിൽ കാണാത്ത കാര്യങ്ങളാണ് കണ്ടതും എല്ലാവരും react ചെയ്തതും…..ആ ഹൗസിൽ വേറെയും ആൾക്കാരുണ്ടായിരുന്നു…അവരൊക്കെ ഒറ്റക്കല്ലേ നിന്നത് എന്നാണ് ഒരാൾ കമന്റിലൂടെ ജാസ്മിനോട് ചോദിച്ചത്.

Devika Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

1 hour ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

2 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

12 hours ago