Film News

ബിഗ് ബോസ്സിൽ നിന്ന് ഇറങ്ങിയ ശേഷം ജാസ്മിൻ അഭിമുഖങ്ങൾ ഒന്നും കൊടുത്തിട്ടില്ലായിരുന്നു

ബിഗ്ഗ്‌ബോസിൽ നിന്നും ഇറങ്ങിയ ശേഷം ജാസ്മിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ഒരു വിഭാഗം ബിഗ്ഗ്‌ബോസ് പ്രേക്ഷകർ. എന്നാൽ പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളൊന്നും നൽകുന്നില്ലായെന്നനായിരുന്നു ജാസ്മിൻ തന്റെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ ഒരു ഓൺലൈൻ മാധ്യമത്തിന് ജാസ്മിൻ നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ജാസ്മിന് ബിഗ്‌ബോസിൽ ഏറ്റവും കൂടുതൽ വിമർശനം നൽകിയത് ഗബ്രിയുമായുള്ള കോംബോ ആയിരുന്നു. ഇത്രയേറെ വിമർശനം ഉണ്ടായിട്ടും ഇപ്പോഴും ​ഗബ്രിയുമായുള്ള സൗഹൃദം ജാസ്മിൻ തുടരുന്നുണ്ട്. ഇപ്പോഴിതാ ​ഗെയിമിനായി ഉണ്ടാക്കിയ ഫേക്ക് കോമ്പോയായിരുന്നുവോ ​ഗബ്രിയുമായുള്ള സൗഹൃദം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകിയിരിക്കുകയാണ് ജാസ്മിൻ. ഗബ്രിയോട് ഇഷ്ടം തോന്നിയിരുന്നുവെന്നും അത് എന്തുകൊണ്ട് പിടിച്ചുവച്ചു എന്നുമൊക്കെയുള്ള ചോദ്യങ്ങൾക്ക് ജാസ്മിൻ അഭിമുഖത്തിൽ ഉത്തരം നൽകുന്നുണ്ട്. ഹൗസിലെത്തിയ ശേഷം ആദ്യമൊക്കെ താനും ​ഗബ്രിയുമായിരുന്നില്ല കൂട്ട് എന്നും തുടക്കത്തിൽ ​ഗബ്രി, നോറ, രതീഷ് എന്നിവരും താനുമായി നല്ല സൗഹൃദമായിരുന്നുവെന്നും പിന്നീട് അതിൽ നിന്നും നോറ, രതീഷ് ഇക്ക എന്നിവർ പോയെന്നും പിന്നെ താനും ​ഗബ്രിയും മാത്രമായി.

അങ്ങനെയാണ് ഗബ്രിയുമായുള്ള സൗഹൃദവും സ്നേഹവും ബിൽഡായി തുടങ്ങിയത് എന്നാണ് ജാസ്മിൻ പറയുന്നത്. താൻ പെട്ടന്ന് ആളുകളുമായി അടുക്കുന്ന വ്യക്തിയാണ് അതേ സ്വഭാവമാണ് ​ഗബ്രിക്കുമെന്നും ഗബ്രിയുടെ വൈബുമായി ചേരുന്നവരുമായി ഗബ്രി കണക്ടാകുമെന്നും അങ്ങനെയാണ് സൗഹൃദം തുടങ്ങുന്നതെന്നും അതെങ്ങനെ എന്ന് വിശ​ദീകരിക്കാൻ പറഞ്ഞാൽ സാധിക്കില്ല. എങ്ങനെയോ കണക്ടായതാണ് എന്നും ജാസ്മിൻ പറയുന്നു. മാത്രമല്ല ഇത്രയൊക്ക സംഭവങ്ങൾ ഉണ്ടായിട്ടും ഗബ്രി തന്നേയോ താൻ ഗബ്രിയേയോ വിട്ട് കൊടുക്കാൻ തയ്യാറല്ല. അത് തന്നെയാണ് ‍തങ്ങൾ ഫേക്കാണെന്ന് പറയുന്നവർക്കുള്ള മറുപടിയെന്നും തനിക്ക് ഒരു പ്രശ്നം വരുമ്പോൾ ഗബ്രി മാത്രമെ ഒപ്പം നിന്നിട്ടുള്ളുവെന്നും ജാസ്മിൻ പറയുന്നു. താൻ ഗബ്രിയുടെ കാര്യത്തിൽ ഇടപെടാതെ മാറി നിന്നാൽ എല്ലാവരും പറയും ഞങ്ങൾ നാടകം കളിക്കുകയാണെന്ന്. കോമ്പോ നോക്കില്ലെന്ന് പറഞ്ഞല്ലേ ഹൗസിലേക്ക് പോയത് എന്നിട്ട് എന്താണ് അവിടെ ചെയ്തതെന്ന് ഉപ്പ തന്നോട് ഷോ കഴിഞ്ഞയുടൻ ചോദിച്ചിരുന്നുവെന്നും എന്നാൽ തങ്ങളുടേത് കോമ്പോയല്ലയെന്നും ഇനി താൻ എത്ര പറഞ്ഞാലും വെള്ളപൂശലായിട്ടെ തോന്നുള്ളൂവെന്നും ഗബ്രി തനിക്ക് പറ്റിയ തെറ്റല്ല. ലോകം എതിർത്താലും താൻ അത് മാറ്റി പറയില്ലയെന്നുമൊക്കെ ജാസ്മിൻ അഭിമുഖത്തിൽ പറയുന്നുണ്ട്. തനിക്കും ഗബ്രിക്കും കൺഫ്യൂഷനായിരുന്നു. പക്ഷെ പ്രണയമാണെന്ന് തങ്ങൾക്ക് പരസ്പരം പറയാൻ പറ്റില്ലയെന്നും അതുപോലെ തന്നെ ഹൗസിൽ കയറിയപ്പോൾ തന്നെ പുറത്ത് റിലേഷൻഷിപ്പുണ്ടെന്ന് ​ഗബ്രിയോട് പറഞ്ഞിരുന്നുവെന്നും ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ ​ഗബ്രിയോട് തനിക്ക് ഇഷ്ടമുണ്ടായിരുന്നു.

പക്ഷെ പ്രേമമാണോ ഫ്രണ്ട്ഷിപ്പാണോയെന്ന് അറിയില്ലയെന്നും ജാസ്മിൻ പറയുന്നു. ആ വീട്ടിൽ ആ സാഹചര്യത്തിൽ തനിക്ക് ഗബ്രിയോട് തോന്നിപ്പോയ ഒരു ഇഷ്ടമാണ്. താനത്പ്രേമമാകരുത് എന്ന രീതിയിൽ പിടിച്ച് വെച്ചതാണ്. അതിന് കാരണം പുറത്ത് റിലേഷൻഷിപ്പുള്ളതുകൊണ്ടാണ് എന്നും പിന്നെ ​ഗബ്രിയും താനും രണ്ട് റിലീജിയനാണ് എന്നും വേറെയും ഒരുപാട് പ്രശ്നങ്ങളുണ്ട്. അതുകൊണ്ട് ഞങ്ങൾ തമ്മിൽ കല്യാണമെന്നത് നടക്കിലായിരുന്നു അതാണ് സത്യമെന്നും ജാസ്മിൻ വ്യക്തമാക്കി. ​അതേസമയം ബിഗ്ഗ്‌ബോസ് സീസൺ സിക്സില് ഏറ്റവും കൂടുതൽ വിവാദമുണ്ടാക്കിയ മത്സരാര്ഥിയായിരുന്നു ജാസ്മിൻ ജഫാർ. ഗബ്രിയുമായുള്ള കോമ്പോ പിടിച്ചില്ലായിരുന്നുവെങ്കിൽ ബി​ഗ് ബോസ് മലയാളം സീസൺ ആറിന്റെ കപ്പ് ജാസ്മിൻ ജാഫര് കൊണ്ടുപോയേനെ എന്ന അഭിപ്രായക്കാരാണ് ഒട്ടുമിക്ക ബി​ഗ് ബോസ് പ്രേക്ഷകരും. ഒരു പക്ക ബി​ഗ് ബോസ് മെറ്റീരിയലായ ജാസ്മിനെ പ്രേക്ഷകർക്കിടയിൽ നെ​ഗറ്റീവാക്കി കാണിച്ചതിൽ ഒരു ഘടകം ​ഗബ്രിയുമായുള്ള സൗഹൃദം തന്നെയാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം വരെ വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. മാത്രമല്ല പുറത്ത് മറ്റൊരാളുമായി വിവാഹം ഉറപ്പിച്ച് വെച്ചശേഷമാണ് ജാസ്മിൻ ഹൗസിലേക്ക് മത്സരിക്കാനായി പോയത്. ഗബ്രിയുമായുള്ള സൗഹൃദം അതിരു കടന്നതോടെ വിവാഹമുറപ്പിച്ച അഫ്സൽ വിവാഹക്കാര്യം പരസ്യമാക്കുക കൂടി ചെയ്തതോടെ ജാസ്മിനെ വെറുക്കുന്നവരുടെ എണ്ണം പതിന്മടങ്ങായി കൂടുകയായിരുന്നു. അതെല്ലാമാണ് ജാസ്മിന് നെഗറ്റീവ് കൂടാൻ കാരണമായത്.

Devika Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

7 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

7 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

7 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

19 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

19 hours ago