Film News

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ . നേരത്തെ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വിഡിയോയിലും ജാസ്മിൻ ഇതുതന്നെയാണ് പറഞ്ഞത്. ഇപ്പോഴിതാ അഫ്സലുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെ കുറിച്ച് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ജാസ്മിൻ വെളിപ്പെടുത്തി. അഫ്സൽ അമീർ എന്ന വ്യക്തിയുമായി പ്രണയത്തിലായിരിക്കെ ഹൗസിൽ പോയി ​ഗബ്രിയുമായി അടുത്തുവെന്നതാണ് ജാസ്മിനെതീരെ വലിയ വിമർശനങ്ങൾ ഉണ്ടാക്കിയത്. തുടർന്ന് അഫ്സൽ ജാസ്മിനുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറി. ജബ്രി കോമ്പോയുടെ പേരിൽ വലിയ രീതിയിൽ സൈബർ ബുള്ളിയിങ് അഫ്സലിനും നേരിടേണ്ടി വന്നിരുന്നു. ഒരു ഘട്ടം എത്തിയപ്പോൾ തന്റെ കയ്യിലുള്ള ജാസ്മിനുമായുള്ള ചാറ്റ് അടക്കം അഫ്സൽ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അഫ്സയുമായി തന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബി​ഗ് ബോസ് കഴിഞ്ഞ് നോക്കിയിട്ട് തീരുമാനിക്കാമെന്നാണ് പറഞ്ഞിരുന്നതെന്നും ഹൗസിലെ അവസ്ഥയിൽ താൻ കൺഫ്യൂസ്ഡായതാണെന്നുമാണ് ജാസ്മിൻ പറയുന്നത്. ഗബ്രി പോയശേഷം ആ ഹൗസിൽ നിൽക്കണമെന്ന് തനിക്കില്ലായിരുന്നു. ഹൗസിലെ മൂന്ന് മാസം ഒന്നര വർഷം പോലെയായിരുന്നുവെന്നും ജാസ്മിൻ പറയുന്നു. ​

ഗബ്രിയുടെ ഫോട്ടോ നോക്കി സംസാരിക്കുന്നത് കാണുന്നത് മറ്റുള്ളവർക്ക് ക്രിഞ്ചായിരിക്കും പക്ഷെ തനിക്ക് അത് വലിയ ആശ്വാസമായിരുന്നുവെന്നും ​ഗബ്രിയുടെ ഫോട്ടോ മാത്രമല്ല ഉമ്മയുടെയും വാപ്പയുടെയും ഫോട്ടോ നോക്കിയും സംസാരിച്ചിരുന്നുവെന്നും ജാസ്മിൻ പറയുന്നു. പക്ഷെ അവർ അത് കട്ട് ചെയ്ത് കളഞ്ഞു. ​ഗബ്രി ഉള്ളപ്പോൾ പോലും ഉമ്മയുടെയും വാപ്പയുടെയും ഫോട്ടോ നോക്കി സംസാരിക്കാറുണ്ടായിരുന്നു. ​ഗെയിമല്ല ഇത്തരം സാധനങ്ങൾ മാത്രമാണ് ആളുകൾ കണ്ടത് എന്നും ജാസ്മിൻ കുറ്റപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഫാമിലി വീക്കിൽ എത്തിയ പിതാവ് ഫോട്ടോയും മാലയും മാറ്റിയപ്പോൾ അവരോട് ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല എന്നും എല്ലാം വീട്ടിൽ പോയിട്ട് പറയാമെന്ന് മാത്രമാണ് കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോൾ വാപ്പ പറഞ്ഞത് എന്നും ആ പറയുന്നതിൽ കാര്യം കാണുമെന്ന് കരുതി താൻ മിണ്ടിയില്ല എന്നും ജാസ്മിൻ പറയുന്നുണ്ട്. എടുക്കുന്നെങ്കിൽ എടുത്ത് മാറ്റട്ടേയെന്ന് കരുതി. എന്നാൽ മാതാപിതാക്കൾ വന്ന് പോയശേഷം ​ഗബ്രിയെന്ന പേര് പോലും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നുമാണ് ജാസ്മിൻ അഭിമുഖത്തിൽ പറഞ്ഞത്. കല്യാണം നിശ്ചയിച്ച പെൺകുട്ടി വേറൊരു റിലേഷനിൽ ആവുന്നത് തെറ്റാണ് പക്ഷെ തന്റെ എൻ​ഗേജ്മെന്റ് കഴിഞ്ഞിട്ടില്ല. ബി​ഗ് ബോസ് കഴിഞ്ഞ് നോക്കിയിട്ട് തീരുമാനിക്കാമെന്നാണ് പറഞ്ഞിരുന്നത്.

എന്നാൽ ഹൗസിലെ അവസ്ഥയിൽ കൺഫ്യൂസ്ഡായി. ആ വ്യക്തിയുമായി ഇനി റിലേഷൻഷിപ്പ് നടക്കില്ല. അയാൾ ഒരുപാട് സ്ട്ര​ഗിൾ ചെയ്തു,അതിനെ റെസ്പെക്ട് ചെയ്യുന്നു. തനിക്കു വേണ്ടി ആ വ്യക്തി ഒരുപാട് നിന്നിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നുണ്ട്. പക്ഷെ പലരും ആയാളെയും തന്റെ കുടുംബത്തേയും മാനിപ്പുലേറ്റ് ചെയ്ത് അവരുടെ ആവശ്യത്തിനായി ഉപയോ​ഗിച്ചുവെന്നും ടെഡി ബെയർ കൊടുത്തിട്ട് പേര് പറഞ്ഞോളാൻ ആ വ്യക്തി തന്നെയാണ് വാപ്പയോട്പറഞ്ഞത് എന്നും . പക്ഷെ പിന്നീട് പുള്ളി അത് തിരുത്തി പറഞ്ഞു. താൻ പറയാൻ പറഞ്ഞിട്ടില്ലെന്നും പേര് വീണ്ടും വലിച്ചിഴച്ചുവെന്ന തരത്തിൽ സംസാരിച്ചുവെന്നും ജാസ്മിൻ പറയുന്നു. തന്റെയും അയാളുടെയും ഫോട്ടോ ഫ്രെയിം ചെയ്ത് ഹൗസിൽ കൊണ്ടുപോകാൻ തന്നിരുന്നു. പക്ഷെ അത് കൊണ്ടുപോയില്ല. ഫോട്ടോ കൊണ്ട് പോയിരുന്നുവെങ്കിൽ പേരും ഫോട്ടോയും റിവീൽ ആകുമായിരുന്നില്ലേ എന്നും ജാസ്മിൻ ചോദിക്കുന്നു. താൻ വരുന്നത് വരെ വെയിറ്റ് ചെയ്യാമായിരുന്നു. പേഴ്സണൽ ചാറ്റ് ഉൾപ്പടെ പുറത്ത് വിട്ടൊരാളോട് ഇനി താൻ എന്തിന് സംസാരിക്കണം. പ്രിയപ്പെട്ടവർ ചതിച്ചു. താൻ ചെയ്തതിൽ തെറ്റുണ്ട്. പക്ഷെ മറ്റുള്ളവർ ചെയ്തതുപോലുള്ള ചതിയല്ല. തന്റെ ജീവിതം തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് ചിലർ ചിലത് ചെയ്തത്.

തന്റെ പിതാവ് അവരെ വിളിച്ച് കാലുപിടിച്ച് പറഞ്ഞുവെന്നും മാത്രമല്ല തന്റെ അത്ത സഹികെട്ട് അവള് പോയി ചാവട്ടെയെന്ന് പറയുന്ന ഒരു വോയിസ് ക്ലിപ്പ് വരെ അയച്ച് തന്നുവെന്നും ഇതൊക്കെ കേൾക്കുന്ന തന്റെ മാനസീകാവസ്ഥ ആർക്കും ഊഹിക്കാൻ പറ്റില്ല എന്നും ജാസ്മിൻ പറയുന്നു. താൻ ചെയ്ത നല്ലത് ഒന്നും പുറത്ത് വന്നിട്ടില്ല. ഒരു മനുഷ്യനെ വിശ്വാസമില്ലാതെയായി. പ്രൈവെറ്റ് ചാറ്റ് ഉൾപ്പടെ പുറത്ത് വിടുന്നത് ക്രിമിനൽ ഓഫൻസാണ്. ആർക്കും പൈസയൊന്നും കൊടുക്കാനില്ല. താൻ വരുന്നത് വരെ വെയിറ്റ് ചെയ്യാമായിരുന്നു. ആ പുള്ളിയെ താൻ യൂസ് ചെയ്തുവെന്ന് വരെ പുള്ളി പറഞ്ഞു. എന്ത് വന്നാലും വരുന്നത് വരെ സമാധാനപ്പെട്ട് ഇരിക്കണമെന്ന് പുള്ളിയോടും എന്റെ വീട്ടുകാരോടും പറഞ്ഞിരുന്നുവെന്നും ജാസ്മിൻ ജാഫർ പറഞ്ഞു. വളരെ വികാരാധീനയായാണ് ജാസ്മിൻ അഭിമുഖത്തിൽ സംസാരിക്കുന്നത്.

Devika Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

8 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

8 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

8 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

20 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

20 hours ago