ഗബ്രിയുമായുള്ള റിലേഷൻഷിപ്പ് വിശദീകരിച്ച് ജാസ്മിൻ; റീഎൻട്രികളിൽ സർപ്രൈസ് ഒരുക്കി ബിഗ്ഗ്‌ബോസ് 

Follow Us :

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ് അവസാനിക്കാൻ ഇനി വെറും നാല് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. റീന്ററിയുടെ ഭാഗമായി ഇതുവരെ ഹൗസിൽ എത്തിയത് ജാൻമണി, യമുനറാണി, പൂജകൃഷ്ണ, ശ്രീരേഖ തുടൻഹിയവരാണ്. കഴിഞ്ഞ ദിവസമാണ് പൂജയും ശ്രീരേഖയുമെത്തിയത്. 94ആമത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ വന്നവരും നിന്നവരും തമ്മിൽ ചില ചർച്ചകളൊക്കെ നടക്കുകയാണ്. ജാസമിനും യമുനരാണിയും ജാൻമണി എന്നിവർ കൂടിയിരുന്നു ഗബ്രിയുടെ കാര്യം സംസാരിക്കുന്നുണ്ട്. തന്റെ പ്രശ്നം എന്താണെന്ന് ചോദിച്ചാൽ തനിക്ക് അറിയില്ല എന്നും പക്ഷെ തനിക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നു തനിക്കറിയാമെന്നും താൻ ഒട്ടും ഹാപ്പിയല്ലായെന്നും ജാസ്മിൻ പറയുകയാണ്. ഗബ്ര ഹൗസിൽ നിന്നും പോയതിനുശേഷം ഒരു നോമിനേശാനിലും പോകുമ്പോഴും താൻ പേടിച്ചിട്ടില്ലായെന്നും താൻ ഇവിടെ നിന്ന് പോകുമല്ലോ എന്നൊരു പേടിയൊന്നും തനിക്കില്ലെന്നും വീട്ടുകാർ വന്നു കുറച്ചു കാര്യങ്ങൾ പറഞ്ഞതിന് ശേഷമാണു തനിക് നിൽക്കണമെന്ന് തോന്നിയതെന്നും ജാസ്മിൻ യമുനയോട് പറയുന്നുണ്ട്. തനിക് ഗബ്രിയോട് ഇഷ്ടമുണ്ടെന്നും അത് പ്രേമത്തിലേക്ക് എത്താതെ നോക്കുവാണെന്നും തന്നെക്കാൾ കൂടുതൽ കണസിഡർ ചെയ്യുന്നത് അവനവയാണ് എന്നൊക്കെയാണ് ഗബ്ടിയുമായുള്ള റിലേഷൻഷിപ്പിനെക്കുറിച്ച് ജാസ്മിൻ സംസാരിച്ചത്. അതിനിടെ ജാൻമണിയും റിഷിയും തമ്മിൽ ചെറുതായൊന്നു ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. മുൻപ്‌ ഹൗസിലുണ്ടായിരുന്നപ്പോൾ, നിസ്സാര കാര്യത്തിന് പോലും പിണങ്ങുന്ന കരയുന്ന അതെ രീതിയാണ് ജാൻമണി ഹൗസിൽ വീണ്ടും വന്നപ്പോഴും എടുത്തത്

ഋഷിയുമായി പിണങ്ങി താൻ വന്നത് തന്നെ തെറ്റായി പോയി എന്നൊക്കെ ജാൻമണി പറയുന്നുണ്ടായിരുന്നു. പിന്നീട് വീണ്ടും റീന്ററികൾ നടക്കുകയാണ്. ലിവിങ് റൂമിൽ വീണ്ടും ഒരു ഗിഫ്റ്റ് ബോക്സ്‌ കണ്ടിട്ട് ശ്രീതുവും അർജുന്നും അത് ഓടിച്ചെന്നു തുറക്കുന്നുണ്ട്. ഓപ്പൺ ആക്കുമ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല. അതിനു ശേഷം സ്റ്റോർ റൂം വഴിയാണ് പൂജ കൃഷ്ണ വന്നത്. വന്ന ഉടനെ മത്സരർഥികളുമായി വിശേഷങ്ങളൊക്കെ പൂജ സംസാരിക്കുന്നുണ്ട്.പൂജ കൊണ്ടുവന്ന കേക്കൊക്കെ കട്ട് ചെയ്തു ഏവരും കഴിക്കുന്നുണ്ട്. അതിനിടയിൽ തന്നെ റിഷിയും ജന്മണിയും തമ്മിൽ ഉടക്കുന്നുണ്ട്. ഋഷിക്ക് എന്ത് പറഞാലും അൻസിബ ഇങ്ങനെയല്ല അൻസിബ അങ്ങനെയല്ല എന്ന കാര്യം മാത്രമാണ് പറയാനുള്ളത്. അപ്പോൾ ജാൻമണി ചോദിക്കുന്നുണ്ട് എന്നെ എന്തിനാണ് അൻസിബയെ വെച്ച് കമ്പയർ ചെയ്യുന്നതെന്ന്. പിന്നീട് ജാസമിനും ജിന്റോയും ഗാർഡൻ ഏരിയയിൽ ഇരുന്ന് കപ്പ് ആർക്ക് കിട്ടുമെന്നുള്ള കാര്യങ്ങളെക്കുടിച്ചോക്കെ സംസാരിക്കുന്നുണ്ട്. ജിന്റോ ജാസമിനോട് ചോദിക്കുന്നുണ്ട് കപ്പ് ആരടിക്കുമെന്ന്. അതിനു അറിയില്ല ഡീസർവിങ് ആയിട്ടുള്ള ആൾക്ക് കിട്ടട്ടെയെന്ന് ജാസ്മിൻ മറുപടി നൽകുന്നുണ്ട്. പുറത്തിപ്പോൾ ആൾറെഡി ഫിക്സ് ആയി കാണുമെന്നും വോട്ടുകൾ വന്നുകൊണ്ടിരിക്കും എന്നാലും ഒരു ഐഡിയ ആൾക്കാർക്ക് കാണുമെന്നും പറയുകയാണ് ജാസ്മിൻ. നിനക്ക് എന്നോട് ദേഷ്യമുണ്ടോ എന്നതാണ് ജാസമിനോടുള്ള ജിന്റോയുടെ അടുത്ത ചോദ്യം. തനിക്ക് ജിന്റോയോട് ദേഷ്യമില്ലയെന്നും ജിന്റോ കാണിക്കുന്ന ചില പ്രവർത്തികൾ തനിക്ക് ഇഷ്ടമല്ല അല്ലാതെ തനിക്ക് ജിന്റോയെ വല്യ കാര്യമാണെന്നും ജാസ്മിൻ മറുപടി കൊടുക്കുന്നുണ്ട്. അടുത്തതായി നടന്നത് ശ്രീരേഖയുടെ റീൻട്രിയാണ്.

അതും കുറച്ചൊക്കെ സർപ്രൈസ് നൽകിയായിരുന്നു ബിഗ്ഗ്‌ബോസ് ശ്രീരേഖയെ കയറ്റി വിട്ടത്. കെപി നമ്പൂതിരീസിന്റെ ബെസ്റ്റ് ഡെന്റൽ കെയർ കുടുംബങ്ങാതെ കണ്ടെത്തന്നുല ഒരു ടാസ്ക്കും ബിഗ്ഗ്‌ബോസ് നൽകിയിരുന്നു. നിലവിലെ 6 പേരിൽ നിന്ന് ഏറ്റവും നന്നായി പല്ലുകളുടെ ആരോഗ്യം കാത്തു സൂക്ഷിക്കുന്ന വയ്ക്ക്തി ആരെന്നു കണ്ടെത്തി പറയാനായിരുന്നു ടാസ്ക്. ഒരു തവണ തിരഞ്ഞെടുത്ത വ്യക്തിയെ വീണ്ടും തിരഞ്ഞെടുക്കാൻ പാടില്ല. ജാസമിനായിരുന്നു നേരത്തെ ഈ ടാസ്കിൽ വിജയിച്ചത്. ഇത്തവണ അർജുൻ ശ്രീതു എന്നിവരുടെ പേരുകളാണ് ഏവരും പറഞ്ഞത്. എന്നാൽ ഏറ്റവും കൂടുതൽപ്പർ ശ്രീതുവിനെ പറഞ്ഞതുകൊണ്ട് തന്നെ ശ്രീതുവിനാണ് കെപി നമ്പൂതിരീസിന്റെ ആ സ്നേഹ സമ്മാനമൊക്കെ കിട്ടിയത്. പിന്നീട് ഒരു ഫാൻസി ഡ്രെസ് കമ്പറ്റീഷനാണ് നടന്നത്. പൂജ, ജാൻമണി, യമുനറാണി, ശ്രീരേഖ തുടങ്ങിയവരായിരുന്നു ജഡ്ജസ് ആയിട്ടുണ്ടായിരുന്നത്. ജാസ്മിൻ, ശ്രീതു, ജിന്റോ തുടങ്ങിയവരെല്ലാം നല്ല രീതിയിൽ പെർഫോം ചെയ്തിരുന്നു. ഫൈനലി ജാസമിനും ശ്രീത്തുവുമാണ് മത്സരത്തിൽ വിജയിച്ചത്. തുടക്കം മുതൽ ഇതുവരെ നടത്തിയിട്ടുള്ള ടാസ്ക്കുകളും അതിൽ മത്സരർഥികളുടെ പ്രകടനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ദൃശ്യവിരുന്ന് ബിഗ്‌ബോസ് മത്സരര്തികൾക്കായി ഒരുക്കിയിരുന്നു. ഇത്രയൊക്കെ ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോയിൽ ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് ഷോയുടെ ഗ്രാൻഡ് ഫിനാലെ നടക്കുന്നത്. വെള്ളിയാഴ്ച വരേയ്ക്കും മത്സരാർത്ഥികളുടെ റീന്ത്ര്യ ഉണ്ടാകുക