ബിഗ് ബോസ് മലയാളം ആറാം സീസണ് കലാശ പോരിന് തയാറെടുക്കുകയാണ്. ഹൗസിൽ ബാക്കിയുള്ളത് ഏഴ് മത്സരാർത്ഥികളാണ്. നോറ മുസ്കാൻ ആണ് ഷോയില്‍ നിന്ന് അവസാനം പുറത്തായത്. ഇന്ന് ഒരാള്‍ കൂടെ വീടിനോട് വിടപറയും. അവസാന അഞ്ചില്‍ എത്താമെന്ന പ്രതീക്ഷ നോറയ്ക്കും താരത്തിന്റെ ആരാധകര്‍ക്കും ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്ചയിൽ നോറയുടെ ഒരു സര്‍പ്രൈസ് എവിക്ഷൻ ഉണ്ടായിരുന്നു.
സ്പെഷ്യൽ റൂമിൽ താമസിക്കാൻ അവസരം ഒരുക്കി ബിഗ് ബോസിന്റെ ഗെയിം പ്ലാൻ ആയിരുന്നു അത്. നോറയെ പിന്നീട് ഹൗസിന് അകത്തേക്ക് വിടുകയും ചെയ്തു. ഇതോടെ ടോപ് ഫൈവില്‍ എത്താമെന്നായിരുന്നു താരത്തിന്റെ കണക്കുക്കൂട്ടല്‍. എന്നാല്‍, ഈ ആഴ്ചയിലെ ആദ്യ വാരാന്ത്യ എപ്പിസോഡില്‍ നോറയാണ് ആദ്യം പുറത്തായത്. ഇതിനിടെയിപ്പോള് ജാസ്മിനും ശ്രീതുവും തമ്മിലുള്ള ഒരു ചെറിയ പരിഭവം ആണ് ചര്‍ച്ചകളില്‍ നിറയുന്നത്.
ശ്രീതു അടുത്ത സുഹൃത്തായിരുന്നിട്ടും ജാസ്മിൻ നോറ സേവാകുമെന്നാണ് പറഞ്ഞത്. തുടര്‍ന്ന് നോറയാണ് എവിക്ടഡ് ആയതെന്ന് അവതാരകനായ മോഹൻലാല്‍ പറഞ്ഞു. നോറ യാത്ര പറയുന്നതിനിടെ ശ്രീതുവും ജാസ്മിനും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. സേവാകുന്നത് ആരാകുമെന്ന ചോദ്യത്തിന് ജാസ്മിൻ നോറയുടെ പേര് പറഞ്ഞത് ശ്രീതുവിന് നീരസമുണ്ടാക്കി.
അത് മനസിലാക്കിയിട്ടെന്ന പോലെ ജാസ്മിൻ എന്താണ് അങ്ങനെ പറഞ്ഞതെന്ന് ശ്രീതുവിന് വിശദമാക്കി കൊടുക്കുകയായിരുന്നു. ജാസ്മിൻ സമാധാനിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തെങ്കിലും ശ്രീതുവിന് പൂര്‍ണമായി പിണക്കം മാറിയിരുന്നില്ല. ഈ വീഡിയോ വൈറലായതോടെ ജാസ്മിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ബിഗ് ബോസ് പ്രേക്ഷകരില്‍ ഒരാളുടെ കുറിപ്പ് ഇപ്പോള്‍ വൈറലാകുന്നുണ്ട്.
”അല്ലെങ്കിലും ഒരാഴ്ച മുന്നേ അഫ്സലിനെ കെട്ടുമെന്ന് പറഞ്ഞവൾ കഴിഞ്ഞ ദിവസം ജാസ്മിൻ-ഗബ്രിയെന്ന് വാഴയിലയിൽ എഴുതിയത് വെച്ച് നോക്കുമ്പോൾ ശ്രീതുവിന്റെ കാര്യത്തിൽ സംഭവിച്ചതൊന്നും ഒന്നുമല്ല. ജാസ്മിന് ലേശം ഉളുപ്പ് കാണിക്കാം – കുറിപ്പ് ഇങ്ങനെയാണ്. പോസ്റ്റ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളും നിറഞ്ഞു. ജാസ്മിന്റെ ആഗ്രഹം പറയാൻ അല്ലാല്ലോ ലാൽ സാർ പറഞ്ഞത് സാധ്യത പറയാനല്ലേ.. ജാസ്മിൻ ജെനുവിനായതുകൊണ്ട് ഡിസർവിങ്ങായ ആളുടെ പേര് പറഞ്ഞു അത്രേള്ളൂ എന്നാണ് ജാസ്മിനെ പിന്തുണച്ച് വന്ന കമന്റ്.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…