കുറേ സംസാരിക്കാനുണ്ട്; ഹേറ്റേഴ്‌സിനെ കൊണ്ടുവരെ  ഡിസർവിങ്ങെന്ന് പറയിപ്പിച്ച വിന്നറാണ് ജാസ്മിൻ 

Follow Us :

25 മത്സരാര്‍ഥികളാണ് ബിഗ് ബോസ് മലയാളം സീസണ്‍ സിക്സില് പല സമയത്തായി എത്തിയത്. അതില്‍ നിന്നും പ്രേക്ഷകരുടെ പ്രിയം ഏറ്റവും നേടിയ മത്സരാര്‍ഥിയാണ് ജിന്‍റോ. വോട്ടിങിന്റെ അടിസ്ഥാനത്തിൽ അവസാനം ജനം കൂടെ നിന്നതും ജിന്റോയ്ക്കൊപ്പമായിരുന്നു. ജാസ്മിനും ജിന്റോയും തമ്മിലായിരുന്നു തുടക്കം മുതൽ അവസാനം വരെയും മത്സരം. ഇവരിൽ ആരെങ്കിലും ഒരാളാകും വിജയിക്കുക എന്നത് പ്രേക്ഷകർക്കും ഉറപ്പുള്ള കാര്യമായിരുന്നു. ടോപ് വൺ ജിന്റോയും ടോപ്പ് ടു ജാസ്മിനുമാണെന്ന്  പ്രേക്ഷകർ ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പ് തന്നെ മനസിൽ ഉറപ്പിച്ചിരുന്നു. എന്നാൽ രണ്ടാഴ്ച കൊണ്ട് വോട്ടിങിൽ വലിയ കുതിപ്പും മാറ്റങ്ങളുമുണ്ടാക്കി അർജുൻ ശ്യാം ​ഗോപൻ രണ്ടാം സ്ഥാനത്തേക്ക് എത്തി. ഹൗസിലേക്ക് മറ്റ് മത്സരാർത്ഥികൾ റീ എൻട്രി നടത്തിയപ്പോൾ ടോപ്പ് ടുവിലുണ്ടാകുമെന്ന് ജാസ്മിനോട് പറയാതെ പറയുകയും ചെയ്തിരുന്നു. എന്നാൽ പ്രതീക്ഷകൾക്കെല്ലാം വിപരീതമായ കാര്യങ്ങളാണ് ​ഗ്രാന്റ് ഫിനാലെയ്ക്ക് സംഭവിച്ചത്. ജിന്റോ ഒന്നാമതും അർജുൻ രണ്ടാമതും എത്തിയതോടെ ജാസ്മിൻ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ രണ്ടാം സ്ഥാനം ജാസ്മിൻ അർഹിച്ചിരുന്നുവെന്ന് ഹേറ്റേഴ്സ് പോലും ഇപ്പോൾ സോഷ്യൽമീഡിയയിൽ കുറിക്കുന്നുണ്ട്.

കാരണം തുടക്കം മുതൽ അവസാനം വരെയും ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്ത മത്സരാർത്ഥികളിൽ ഒരാൾ ജാസ്മിനാണ്. ഷോയിൽ നിന്നും ജാസ്മിന് ലഭിച്ച ഏറ്റവും അടുത്ത സുഹൃത്താണ് രസ്മിൻ ഭായ്. ഷോ കഴിഞ്ഞ് പുറത്തേക്കിറങ്ങിയശേഷം ജാസ്മിനെ ആദ്യം ചേർത്ത് പിടിച്ചതും രസ്മിൻ തന്നെയാണ്. ​ഗ്രാന്റ് ഫിനാലെയ്ക്കുശേഷം ജാസ്മിനൊപ്പം രസ്മിൻ ചെയ്ത വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ​താനിപ്പോൾ ജാസ്മിനൊപ്പമാണ്, ജാസ്മിൻ തിരിച്ച് എത്തിയിരിക്കുകയാണ്. കൂടുതൽ വിശേഷങ്ങലുമായി നമുക്ക് പിന്നീട് കാണാം. കുറേ സംസാരിക്കാനുണ്ട്… എന്നാണ് വീഡിയോയിൽ രസ്മിനും ജാസ്മിനും പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധിപേരാണ് ജാസ്മിനോടുള്ള സ്നേഹം അറിയിച്ച് എത്തിയത്.  ഹേറ്റേഴ്‌സിനെ കൊണ്ടുവരെ ഡിസർവിങ്ങെന്ന് പറയിപ്പിച്ച ഞങ്ങളുടെ വിന്നറാണ് ജാസ്മിനെന്നും എന്നും സീസൺ സിക്സിലെ വിജയി തങ്ങളുടെ മനസിൽ ജാസ്മിൻ മാത്രമായിരിക്കുമെന്നും രസ്മിനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയ ജാസ്മിൻ ഭാഗ്യവതിയാണെന്നും കമന്റുകളുണ്ട്. ജാസ്മിൻ കണ്ടന്റ്റാണി. ഇമേജ് നോക്കാതെ കളിച്ചു. ആദ്യം പാളിപ്പോയ ക്ലാരിറ്റി ഇല്ലാത്തതാണ് ക്ലാരിറ്റി എന്ന ഗെയിം നാട്ടുകാരുടെ വെറുപ്പ് സമ്പാദിച്ചു. ജാസ്മിനെതിരെയുള്ള വോട്ടാണ് ജിന്റോയെ ജയിപ്പിച്ചത്. സൈബർ ബുള്ളിയിങ് നേരിടാൻ ജാസ്മിന് പറ്റുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നാണ് ഒരാൾ കുറിച്ചത്. എല്ലാ വിവാദങ്ങളോടും അടുത്ത ദിവസങ്ങളിൽ ജാസ്മിൻ പ്രതികരിച്ചേക്കും.

അതേസമയം പരിഹസിച്ചുള്ള നിരവധി കമന്റുകളും രസ്മിന്റെ  വീഡിയോകൾക്കും ഫോട്ടോകൾക്കും താഴെ നിറയുന്നുണ്ട്. ജബ്രി കോമ്പോയായിരുന്നു ജാസ്മിന് ഷോയിൽ നെ​ഗറ്റീവ് വരുത്തിയ ഏറ്റവും വലിയ കാരണം. ബന്ധത്തില്‍ വ്യക്തതയില്ലാത്തതും നിര്‍വചിക്കാൻ തയ്യാറാകാത്തതും വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ജാസ്‍മിൻ ജാഫറിന്റെ ഗെയിമിനെയും അത് എതിരായി ബാധിച്ചു. ഒറ്റയ്‍ക്കായിരുന്നു നിന്നിരുന്നതെങ്കില്‍ ഒരുപക്ഷെ ജാസ്‍മിൻ ഷോയുടെ വിജയിയാകുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത് നിരവധി പേരായിരുന്നു. അതേസമയം ആറാം സീസണിലെ ഫൈനലില്‍ ഉണ്ടായ ഒരേയൊരു സ്‍ത്രീ മത്സരാർത്ഥി എന്ന നിലയില്‍ തന്റെ സ്ഥാനം അടയാളപ്പെടുത്തിയാണ് ജാസ്‍മിന്റെ മടക്കം. താൻ താനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത് എന്നും തനിക്ക് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇത്രയും ഒരു പ്രശ്നം ഉണ്ടാകുമെന്ന് പ്രതീ​ക്ഷിച്ചില്ല പക്ഷെ എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെ ഉള്ളൂവെന്നുമാണ് ജാസ്മിൻ ഗ്രാൻഡ് ഫിനാലെയ്ക്ക് ശേഷം പ്രതികരിച്ചത്. ജിന്റോ ചേട്ടനെ ആദ്യമെല്ലാം ഇഷ്ടമുള്ളൊരാളായിരുന്നു താനീന്നും പക്ഷെ ഇടയ്ക്ക് വെച്ച് കാണിച്ച് കൂട്ടിയ കാര്യങ്ങളാണ് പ്രശ്നമായതെന്നും ജിന്റോ ജയിച്ചതിൽ സന്തോഷം മാത്രമെ ഉള്ളൂവെന്നും ഒരു ഘട്ടം കഴിഞ്ഞപ്പോൾ തന്റെ മനസിൽ ജിന്റോ  കപ്പെടുക്കുമെന്ന് തന്നെയായിരുന്നുവെന്നും ജാസ്മിൻ പറയുന്നുണ്ട്. അതേസമയം ബിഗ് ബോസ് ടൈറ്റില്‍ എന്നത് ഏത് ഭാഷകളിലെ ഏത് സീസണിലും മത്സരാര്‍ഥികള്‍ ഏറ്റവും ആഗ്രഹിക്കുന്ന സ്ഥാനമാണ്. പക്ഷെ അതിലേക്ക് എത്തല്‍ ഒരു മത്സരാര്‍ഥിയെ സംബന്ധിച്ച് ഒട്ടും എളുപ്പമുള്ള കാര്യവുമല്ല. അതേസമയം രണ്ടാം സ്ഥാനം അർജുനും മൂന്നാം സ്ഥാനം ജാസ്മിനും നാലാം സ്ഥാനമേ അഭിഷേകും അഞ്ചാം സ്ഥാനം ഋഷിയുമാണ് സ്വന്തമാക്കിയത്.