സ്വയം ജീവിതം മറന്നു കളിച്ചിട്ട് അതിന്റെ പേരിൽ കപ്പ്‌ കൊടുക്കണം എന്ന് പറഞ്ഞാൽ നടക്കുന്ന കാര്യമാണോ

Follow Us :

ബിഗ്ഗ്‌ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ തന്നേ ഏറ്റവും കൂടുതൽ വിമർശങ്ങൾ നേരിട്ട മത്സരാര്ഥിയാണ് ജാസ്മിൻ. ഷോ തുടങ്ങിയ സമയം മുതൽ ഗബ്രിയുമായുള്ള സൗഹൃദമായിരുന്നു ജാസ്മിനെ ഏറ്റവും കൂടുതൽ നെഗറ്റീവാക്കിയത്. കോംബോ കളിച്ച് ജനങ്ങളെ പറ്റിക്കുന്നുവെന്നതായിരുന്നു ജാസ്മിനെതിരെ വന്ന എല്ലാ വിമർശനങ്ങൾക്കും കാരണമായത്. ഇപ്പോഴിതാ ജാസ്മിനെതിരെ ശ്രദ്ധേയമായ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയാണ് ഒരു ജിന്റോ ആരാധകൻ. ജാസ്മിൻ ആർമിക്കു നേരെയുള്ള നിരവധി ചോദ്യങ്ങളാണ് കുറിപ്പിൽ ഉള്ളത്. ആ കുറിപ്പ് ഇങ്ങനെയാണ്, സുഹൃത്തുക്കളെ. ഇന്ന് ചില ആൾക്കാർ രാവിലേ മുതൽ ഇടുന്ന പോസ്റ്റുകൾ ശ്രദ്ധയിൽ പെട്ടിരുന്നു.

ബിഗ്ഗ്‌ബോസ് എന്ന ഷോ ജിന്റൊക്ക് ഒരു കപ്പ്‌ ആണ് ഉദ്ദേശിക്കുന്നതെന്നും ജാസ്മിന്റെ ജീവിതം ഏഷ്യാനെറ്റ്‌ trp കൂട്ടാൻ നശിപ്പിച്ചെന്നും ഏഷ്യാനെറ്റും ബിഗ്ഗ്‌ബോസ്സും ജാസ്മിനെ സമൂഹത്തിൽ മോശക്കാരി ആക്കി ജാസ്മിന്റെ ജീവിതം നശിപ്പിച്ചെന്നും കപ്പ്‌ ജാസ്മിന് കൊടുത്തില്ലേൽ ചതി ആണെന്നും ഏഷ്യാനെറ്റും ഒരു പ്രേത്യേക രാഷ്ട്രീയ പാർട്ടിയും ചേർന്നാണ് ഈ ചതി നടത്തുന്നതെന്നും. ഞാൻ ഒന്ന് ചോദിച്ചോട്ടെ…ഏഷ്യാനെറ്റ്‌ പറഞ്ഞിട്ടാണോ ജാസ്മിൻ എന്ന പെൺകുട്ടി ആ ഷോയിൽ ജീവിതം വച്ചു കളിച്ചത്… അല്ലല്ലോ ഇത് എന്ത് തരാം ഗെയിം ഷോ ആണെന്നും ഇതിൽ പങ്കെടുക്കുമ്പോൾ എന്തെല്ലാം ഇമ്പാക്ട് ഉണ്ടാകുമെന്നും ഈ പെൺകുട്ടിക്ക് അറിയില്ലായിരുന്നോ?

അവിടെ അവൾ എന്ത് കാണിച്ചോ അത് മാത്രമാണ് ഈ ഷോ ടെലികാസ്റ് ചെയ്തത്… ഇവൾ മാത്രം ആയിരുന്നോ അവിടെ പെണ്ണായിട്ട് ഉണ്ടായിരുന്നത്…ജാസ്മിൻ ആർമി പറയുന്നു ജാസ്മിൻറെ ലൈഫ് ഏഷ്യാനെറ്റ്‌ നശിപ്പിച്ചെന്നു… അതുകൊണ്ട് കപ്പ് കൊടുക്കണമെന്ന്…എന്താ ഇതിന്റെ ലോജിക്.. അവൾ അവിടെ ചെയ്തുകൂട്ടിയതിന്റെ ഫലമാണ് അവൾ അനുഭവിക്കുന്നത്. വിതച്ചതെ കൊയ്യു….അതിനു ചാനലിനെ പറയണോ..ഇമേജ് ശ്രദ്ധിക്കുന്നവർ ഒന്നുകിൽ നന്നായി അവിടെ മര്യാദക്ക് ഗെയിം കളിക്കുക.. അല്ലെങ്കിൽ ഇത്തരം ഷോകളിൽ പങ്കെടുക്കാതിരിക്കുക..എല്ലാം അറിഞ്ഞു വച്ചു ഒരു ഷോയിൽ പോയി സ്വയം ഓരോന്ന് കാട്ടിക്കൂട്ടിയിട്ട് അത് ടെലികാസ്റ്റ് ചെയ്തവരെ എന്തിനു പറയണം..പിന്നെ കപ്പ്‌…. മര്യാദക്ക് ഗെയിം കളിച്ചിരുന്നേൽ ഇത്രേം നെഗറ്റീവ്സ് വരില്ലായിരുന്നു. ഇത് പ്രേക്ഷകരുടെ മൈൻഡ് കൂടി വച്ചുള്ള ഷോ ആണ്. അവരെ വെല്ലുവിളിക്കുന്ന പോലെ നാണംകെട്ട രീതിയിൽ ഗെയിം കളിച്ചിട്ട് അതിന്റെ കുറ്റം പ്രേക്ഷകരെയും ചാനലിനെയും പറയുന്നത് എന്തിനാണ്. സ്വയം ജീവിതം മറന്നു കളിച്ചിട്ട് അതിന്റെ പേരിൽ കപ്പ്‌ കൊടുക്കണം എന്ന് പറഞ്ഞാൽ ഇത് ഇത്തരം ഒരു ഗെയിം ഷോ ആണ്.. സ്വന്തമായി ഒരു നെഗറ്റീവ് സ്റ്റിക്കർ പോലും റിലീസ് ആവാതെ അവിടുന്ന് ഇറങ്ങാൻ പറ്റില്ല. ട്രോൾ വേറെ.

അതെല്ലാം അറിഞ്ഞിട്ടും, ഇനി പുറത്തൊരു ലൈഫ് ഉണ്ടെന്നു ബോധ്യം ഉണ്ടായിട്ടും ചീപ്പ്‌ ആയി ഗെയിം കളിച്ചെങ്കിൽ അത് അവളുടെ മാത്രം കുറ്റമാണ്. ഇത്തിൾ കണ്ണികൾ അതിനു മറ്റുള്ളവരെ പഴിച്ചിട്ട് കാര്യമില്ല…പ്രേക്ഷക വിധി എന്തായാലും അതുപോലെ ഈ ഷോ പര്യവസാനിക്കട്ടെ.. അതിനിടയിൽ ലോജിക് ഇല്ലാത്ത കാര്യങ്ങൾ കേൾക്കുമ്പോൾ സഹതാപം മാത്രം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇ കുറിപ്പിന് താഴെ നിരവധി പേര് കമന്റുകളുമായി എത്തുന്നുണ്ട്. കൂടുതലും പോസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള കമന്റുകൾ തന്നെയാണ്. അതേസമയമ് ഗബ്രി പുറത്തായതോടെ ജാസ്മിനെതിരെയുള്ള വിമര്ശനങ്ങളിൽ കുറവ് വന്നെങ്കിലും പലപ്പോഴും ഗബ്രി ജാസ്മിൻ കോമ്പോ ഇപ്പോഴും ചർച്ചയാകാറുണ്ട്. തുടക്കം മുതൽ ഏറ്റവുമൊടുവിൽ കഴിഞ്ഞ ദിവസം ബിഗ്ഗ്‌ബോസ് കൊടുത്ത വാർണിംഗ്‌ വരെ ജാസ്മിനെതിരെ വിമര്ശനങ്ങൾ ഉണ്ടാകാൻ കാരണമായിട്ടുണ്ട്. ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടു കൂടിയും എല്ലാ നോമിനേഷനിൽ നിന്നും രക്ഷപെട്ട് ശക്തയായി തിരിച്ചെത്തുന്ന ജാസ്മിനെയാണ് കാണുന്നത്.