Bigg boss

നിന്റെ കള്ളത്തരങ്ങൾ അറിയാവുന്ന വ്യക്തി ഞാനാണ്; എന്നോട്  കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ല; ജാസ്മിൻ

കഴിഞ്ഞ ദിവസം ഒരു ടാസ്കിനിടെ ജാസ്മിന് ബിഗ്ഗ്‌ബോസ് വാർണിങ് നൽകിയിരുന്നു. ടിക്കറ്റ് ടു ഫിനാലെയുടെ പോയിന്റുകളുടെ പിൻബലമില്ലാതെ മുന്നോട്ട് പോകാൻ സാധ്യത ഇല്ലാത്ത രണ്ട് മത്സരാർത്ഥികളുടെ പേര് പറയാനായിരുന്നു ബിഗ്ഗ്‌ബോസ് നൽകിയ ടാസ്ക്.‌ ടാസ്കിൽ ജസ്മിൻ നോറയുടെ പേരാണ് പറഞ്ഞത്. പിന്നാലെ നോറ ജാസ്മിന്റെ പേരും പറഞ്ഞിരുന്നു. ഇതേതുടർന്ന് ടാസ്‌കിനിടെ ജാസ്മിനും നോറയും തമ്മില്‍ കോര്‍ക്കുന്നുണ്ട്. ജാസ്മിന് മാറ്റമില്ല. പെരുമാറാന്‍ അറിയില്ല. ബേസിക് ക്വാളിറ്റിയില്ല എന്നൊക്കെ നിരവധി കാരണങ്ങളാണ് ജാസ്മിനെതിരെ നോറ പറഞ്ഞത്. നോറ സംസാരിക്കുന്ന സമയത്ത് ജാസ്മിൻ മുഖം കൊണ്ട് ചില ആംഗ്യങ്ങൾ കാണിക്കുകയും ജിന്റോയെ പിച്ചുകയും നുള്ളുകയുമൊക്കെ ചെയ്യുന്നുണ്ട്. നോറ ഇത് ചൂണ്ടിക്കാണിച്ചതോടെ ബിഗ് ബോസ് ഇടപ്പെട്ട് ജാസ്മിൻ വാർണിംഗ്‌ നൽകുകയും ചെയ്തു. ഇതൊരു ടാസ്‌കല്ലേ, എന്താണ് അതിന് ഇടയില്‍ ഇങ്ങനൊക്കെ എന്നാണ് ബിഗ് ബോസ് ജാസ്മിനോട് ചോദിച്ചത്. ഇതിന് പിന്നാലെ ജാസ്മിന്‍ മറുപടിയുമായി എത്തുകയായിരുന്നു. നോറ തനിക്കെതിരെ പറഞ്ഞ കാര്യനങ്ങൾക്കെതിരെയാണ് ജാസ്മിൻ സംസാരിച്ചത്. തമാശയ്ക്ക് ചെയ്തതാണ്. തനിക്ക് മാറ്റങ്ങള്‍ ഉണ്ടെന്ന് നോറ തന്നെ നേരത്തെ പറഞ്ഞതാണ്. താൻ മാറിയിട്ടില്ല എന്നത് നോറയുടെ കാഴ്ചപ്പാടാകും. നോറയോട് എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ലയെന്നും നോറ പറയുന്നു ഇരുന്ന് സംസാരിക്കാമെന്ന്. ഇന്നു വരെ നോറയുടെ അടുത്ത് ഇരുന്ന് സംസാരിക്കാന്‍ പോയിട്ടുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും ക്ലാരിറ്റി കിട്ടിയിട്ടുണ്ടോ എന്നും നോറ സംസാരിക്കുന്നത് രാഷ്ട്രീയത്തില്‍ സംസാരിക്കുന്നത് പോലെയാണ് എന്നൊക്കെയാണ് ജാസ്മിൻ മറുപടിയായി പറഞ്ഞത്. നോറ ഇപ്പോള്‍ ജാസ്മിന്റെ ചേഷ്ട എന്ന് പറഞ്ഞു. നോറയ്ക്ക് ആ വാക്ക് കിട്ടിയത് സിജോയില്‍ നിന്നാണ്. സ്വന്തമായി ഒന്നുമില്ലാത്തതിനാല്‍ വല്ലവരില്‍ നിന്നും കടമെടുത്തും നുണകള്‍ മാത്രം പറഞ്ഞും ബില്‍ഡ് ചെയ്യുന്ന ഒരാളുടെ കാര്യം കേള്‍ക്കാന്‍ എനിക്ക് താല്‍പര്യം തോന്നിയില്ല എന്നും വ്യൂ പോയന്റല്ല നുണകളാണ് പറയുന്നത്.

അത് കേട്ടിരിക്കാന്‍ തോന്നിയില്ലയെന്നും നോറ ടാലന്റഡ് ആണെന്നും കിടിലം ആണെന്നും സ്വയം പറഞ്ഞാല്‍ ആകില്ലെന്നും ജാസ്മിന്‍ പറയുന്നുണ്ട്.  തന്റെ പ്രവര്‍ത്തികള്‍ മോശമാണെങ്കില്‍ ഉറപ്പായും താന്‍ പുറത്ത് പോയിരിക്കുംമെന്നും എന്ന് കരുതി, ഇവിടെയുള്ള ആരോടും മിണ്ടാതെ ക്യാമറയുടെ മുന്നില്‍ മാത്രം പോയി നിന്ന് സംസാരിക്കുന്ന വ്യക്തിയായ നോറയാണ് താൻ സംസാരിക്കുന്നില്ല എന്ന് പറഞ്ഞതെന്നും ജാസ്മിൻ വ്യക്തമാക്കി. തന്റെ ചേഷ്ടകൾ ഇഷ്ടമാകുന്നില്ല എന്ന് പറഞ്ഞ നോറയോട് നോറ കൈ കൊണ്ട് എപ്പോഴും കാണിക്കുന്ന ആംഗ്യം കാണിച്ചുകൊണ്ട് ഈ ചേഷ്ട ഞാനങ്ങ് മാറ്റാൻ പറ്റുമോ എന്നാണ് ജാസ്മിൻ ചോദിക്കുന്നത്. നിന്റെ സകല രഹസ്യങ്ങളും കള്ളങ്ങളും എനിക്കറിയാം എന്നും നോറയോട് ജാസ്മിൻ പറയുന്നുണ്ട്. ആരുടെ അടുത്ത് നോറ കള്ളം പറഞ്ഞാലും തന്റെയടുത്ത് നോറയ്ക്ക് കള്ളം പറഞ്ഞ് നിൽക്കാൻ പറ്റില്ലെന്നും ജാസ്മിൻ പറയുന്നു. നോറ പറഞ്ഞ ഓരോ കള്ളത്തരവും താൻ പൊളിക്കാമെന്നും ജാസ്മിൻ പറയുന്നു. മാത്രമല്ല ഒരഞ്ച് മിനിറ്റ് സമയം  തന്നോടിരുന്ന് സംസാരിക്ക്, ക്യാമറയുടെ മുന്നിൽ പോയിരുന്നല്ല വർത്തമാനം പറയേണ്ടത്. ഇവിടെ എന്റെ കൂടെയിരുന്ന് സംസാരിക്കാൻ പറ്റുമോ എന്ന് ചോദിച്ചുകൊണ്ട് നോറയെ വെല്ലുവിളിക്കുന്നുമുണ്ട് ജാസ്മിൻ.

നോറയുടെ എല്ലാ കാര്യങ്ങളും തനിക്കറിയാമെന്നും  അത് കൊണ്ട് നോറയ്ക്ക് പറ്റത്തില്ല എന്നുമാണ് ജാസ്മിൻ പറഞ്ഞത്. രണ്ടു പേരും തമ്മിലുള്ള വക്ക് തർക്കം ഏറെ നേരം തന്നെ നിലനിൽക്കുന്നുണ്ട്. അതേസമയം ബിഗ്ഗ്‌ബോസ് തുടങ്ങിയ സമയം മുതലേ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പലപ്പോഴായി രണ്ടുപേരും പരസ്പരം പോരടിക്കുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും പേഴ്സണൽ ഗ്രേഡ്ജ് വെച്ച് രണ്ടുപേരും സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും ഹൗസിലെ സ്ഥിരം കാഴ്ചയായിരുന്നു. ഇതിനിടയിലാണ് രണ്ടുപേരും പുറത്തു നിന്ന് പ്ലാൻ ചെയ്തിട്ട് ഹൗസിലേക്ക് വന്നതാണെന്നുള്ള ആരോപണങ്ങളും പുറത്തുവന്നിരുന്നത്. എന്നാൽ തങ്ങൾക്ക് പുറത്ത് പരസ്പ്പരം അറിയാമെങ്കിലും ഒന്നും പ്ലാൻ ചെയ്തിട്ടല്ല ബിഗ്ഗ്‌ബോസിലേക്ക് വന്നതെന്ന് രണ്ടുപേരും വ്യകത്മാക്കിയിരുന്നു

Suji

Entertainment News Editor

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

11 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

14 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

15 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago