ജാസ്മിന്റെ അക്കൗണ്ട് കയ്യടക്കി വെച്ചില്ല; പോലീസ് അഫ്സലിനെ വിളിച്ചു; എന്നാൽ കരഞ്ഞ് മെഴുകിയില്ല 

Follow Us :

ജാസ്മിന്റെ സോഷ്യൽമീഡിയ അക്കൗണ്ട് താരം ബി​ഗ് ബോസിലേക്ക് പോയപ്പോൾ മുതൽ പ്രതിശുത വരാനായിരുന്ന അഫ്സലായിരുന്നു ഹാന്റിൽ ചെയ്തിരുന്നത്. എന്നാൽ തിരികെ എത്തിയശേഷം അക്കൗണ്ട് തിരിച്ച് പിടിക്കാൻ സാധിക്കാത്തതിനാൽ അഫ്സലിന്റെ പേരിൽ ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും ശേഷം പോലീസ് അഫ്സലിനെ വിളിച്ച് വരുത്തിയപ്പോഴാണ് അക്കൗണ്ട് ജാസ്മിന് തിരിച്ച് കിട്ടിയതെന്നും കഴിഞ്ഞ ദിവസം മുതൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ആ വിഷയത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് വിവി ഹിയർ എന്ന യൂട്യൂബ് ചാനൽ. ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ ശേഷം അഫ്സൽ സ്റ്റേഷനിലെത്തി കരഞ്ഞ് മെഴുകി എന്നൊക്കെയാണ് ചില യുട്യൂബേഴ്സ് സംഭവം നേരിൽ കണ്ടുവെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ സംസാരിച്ചത്. എന്നാൽ അതിലൊന്നും ഒരു ശതമാനം പോലും വാസ്തവമില്ലെന്നാണ് വിവി ഹിയർ എന്ന യുട്യൂബ് ചാനൽ അഫ്സലുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പറഞ്ഞത്. ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പോയി സോഷ്യൽമീഡിയ അക്കൗണ്ടുകളെ കുറിച്ച് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പോലീസ് അഫ്സലിനെ വിളിച്ചിരുന്നുവെന്നും ജോലിയിൽ ആയിരുന്നതിനാൽ അഫ്സൽ ആദ്യം കോൾ എടുത്തില്ല. ശേഷം അഫ്സലിന്റെ ഉമ്മയെ പോലീസ് വിളിച്ചപ്പോൾ അഫ്സൽ കോൾ എടുത്ത് സംസാരിച്ചുവെന്നും വിവി യൂട്യൂബ് ചാനൽ അവതാരകൻ പറയുന്നു

പാസ്വേർഡുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞ് കൊടുത്ത് പരിഹ​രിച്ചുവെന്നും അല്ലാതെ അഫ്സൽ സ്റ്റേഷനിലേക്ക് ചെല്ലുകയോ അവിടെ കിടന്ന് കരഞ്ഞ് മെഴുകുകയോ ചെയ്തിട്ടില്ലയെന്നും പിന്നെ ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു എന്നതിൽ സത്യമില്ലയെന്നും ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോകും മുമ്പ് ഇരുവരും ഒരുമിച്ച് ഇരുന്നാണ് പാസ്വേർഡ് മാറ്റിയതെന്നും മാറ്റിയ പാസ്വേർഡ് ജാസ്മിന് അഫ്സൽ അയക്കുകയും ചെയ്തിരുന്നു എന്നാണ് വിവി എന്ന യുട്യൂബർ പുതിയ വീഡിയോയിൽ സംസാരിക്കവെ പറഞ്ഞത്. പലരും ജാസ്മിൻ പോലീസ് സ്റ്റേഷനിൽ പോയതുമായി ബന്ധപ്പെട്ട് പല കഥകൾ മെനഞ്ഞ് ഇറക്കിയതോടെ അഫ്സലിന് വീണ്ടും സൈബർ ബുള്ളിയിങ് നേരിടേണ്ടി വരുന്നുണ്ടെന്നും അവതാരകൻ വീഡിയോയിൽ പറയുന്നുണ്ട്.  അതേസമയമ് കഴിഞ്ഞ ദിവസമാണ് പോലീസ് സ്റ്റേഷന്റെ മുന്നിൽ നിന്നുമുള്ള ജാസ്മിന്റെ ഒരു വിഡിയോ ചർച്ചയായത്. അതിൽ താൻ തന്റെ അക്കോട്ടുണ്ട് തിരിച്ചു പിടിച്ചുവെന്നും ഇനി എല്ലാം തിരിച്ചു പിടിക്കണമെന്നും കൂടുതൽ വിശദമായി പിന്നീട് പറയാമെന്നുമൊക്കയാണ് വിഡിയോയിൽ ജാസ്മിൻ പറഞ്ഞത്. ജാസ്മിന്റെ  ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ ഏവരും വിരൽ ചൂണ്ടിയത് അഫ്സലിലേക്ക് തന്നെയാണ്. അഫ്സലാണ് ജാസ്മിന്റെ അക്കോട്ടുണ്ട് ഹാൻഡിൽ ചെയ്യുന്നതെന്ന് മുൻപൊരിക്കൽ അഫ്സൽ തന്നെ പറഞ്ഞിരുന്നു. അതോടെ അഫ്സലിൽ നിന്നുമനോ ജാസ്മിൻ അക്കോട്ടുണ്ട് തിരിച്ചുപിടിച്ചത് എന്ന ചോദ്യങ്ങളും ആരാധകർക്കുണ്ടായിരുന്നു. ഇപ്പോൾ അക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. അതേസമയം ഈ സീസണിൽ ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരുകളിൽ ഒന്നായിരുന്നു ജാസ്മിന്റേത്.

തുടക്കത്തിൽ ബിബി മെറ്റീരിയലാണെന്ന് തോന്നിപ്പിച്ച ജാസ്മി‍ൻ പക്ഷെ ജബ്രി കോമ്പോയിൽ വീണുപോയി. ഇതോടെ വിവാദങ്ങളും വിമർശനങ്ങളും ഉയർന്നു. എന്നിരുന്നാലും ഇവയെ എല്ലാം മറികടന്നാണ് ജാസ്മിൻ ടോപ് ത്രീയിൽ എത്തിയത് എന്നത് ശ്രദ്ധേയമാണ്. ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത് എന്നും എനിക്ക് പ്രശ്നങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട് എന്നും എന്നാൽ ഇത്രയും ഒരു പ്രശ്നമുണ്ടാകുമെന്ന് പ്രതീ​ക്ഷിച്ചില്ലയെന്നും എല്ലാവരോടും നന്ദിയും കടപ്പാടും മാത്രമെയുള്ളൂ. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടും എല്ലാം നന്ദി മാത്രം എന്നാണ് ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ ജാസ്മിൻ പറഞ്ഞത്.  ആത്സ്മയം മൂന്ന് മാസത്തോളം നീണ്ട ബി​ഗ് ബോസ് സീസൺ ആറിന്റെ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാന് തിരശ്ശീല വീണത്. അർജുൻ ഫസ്റ്റ് റണ്ണറപ്പും ജാസ്മിൻ സെക്കന്റ് റണ്ണറപ്പുമായി. ഇവർക്ക് ഒപ്പമുണ്ടായിരുന്ന അഭിഷേക് തേർഡ് റണ്ണറപ്പായപ്പോൾ റിഷി ഫോർത്ത് റണ്ണറപ്പുമായി.