ജാസ്മിന്റെ വാപ്പ ഗബ്രിയെ വിളിച്ചു; ജാസ്മിന്റെ പേര് അഭിമുഖങ്ങളിൽ പറയരുതെന്ന് പറഞ്ഞു;പാവയുടെ പേരിൽ തർക്കമുണ്ടായി 

Follow Us :

ഫാമിലി വീക്കിൽ ഏറ്റവും അവസാനമായിരുന്നു ജാസ്മിന്റെ ഫാമിലി എത്തിയത്. ജാസ്മിന്റെ ഉമ്മയും ഉപ്പയുമായിരുന്നു ഹൗസിലേക്ക് എത്തിയത്. ഒരു വലിയ ടെഡി ബിയറുമായിട്ടായിരുന്നു  ഇരുവരും എത്തിയത്. എന്നാൽ നേരത്തേ തന്നെ ഈ ടെഡി ബിയർ ഹൗസിലേക്ക് അയച്ച് കൊടുത്തിരുന്നുവെന്നും അത് ബിബി ക്രീയേറ്റേഴ്സ് ജാസ്മിന് കൊടുക്കാതിരുന്നതാണെന്നും പറയുകയാണ് ഇപ്പോൾ മുൻ ബിഹ് ബോസ് മത്സരാർത്ഥികളായ സിബിനും ആര്യ ബഡായിയും. കഴിഞ്ഞ ദിവസം ജാസ്മിന്റെ ഉപ്പയേയും ഉമ്മയേയും എയർപോർട്ടിൽ വെച്ച് ഇരുവരും കണ്ടിരുന്നു. അപ്പോഴാണ് ഇതിനെ കുറിച്ച് തങ്ങളോട് അദ്ദേഹം പറഞ്ഞതെന്ന് ഇരുവരും പറഞ്ഞു. മാത്രമല്ല അഫ്സലാണ് തങ്ങളെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നതായും അഫ്സലിന്റെ പേര് പരാമർശിക്കാതെ ഇരുവരും വ്യക്തമാക്കി. ജാസ്മിന് പെയ്ഡ് പിആർ ഇല്ലെന്നും ഉപ്പ പറഞ്ഞതായി ലൈവ് വീഡിയോയിൽ ആര്യയും സിബിനും പറയുന്നുണ്ട്. ജാസ്മിന് പെയ്ഡ് പിആർ ഇല്ല. ജാസ്മിനെ ഇഷ്ടപ്പെടുന്നവർ ചേർന്ന് രണ്ട് ഗ്രൂപ്പുണ്ട്. ജാസ്മിന്റെ കുടുംബത്തിനും കൂടി അറിവുള്ള ഗ്രൂപ്പാണിത്.  എന്നാൽ അവർ ചെയ്യുന്ന മോശം കാര്യങ്ങൾക്ക് ഞങ്ങൾ കൂട്ട് നിൽക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഗബ്രിയുമായുള്ള ജാസ്മിന്റെ ബോണ്ടിങ് തങ്ങൾക്ക് താത്പര്യമില്ലെന്നാണ് ജാസ്മിന്റെ കുടുംബം ഞങ്ങളോട് വ്യക്തമാക്കിയത്. ഗബ്രി പുറത്തിറങ്ങയ ശേഷം ജാസ്മിന്റെ ഉപ്പ ഗബ്രിയെ വിളിച്ചിരുന്നു. ഉമ്മ കൊടുത്തതും കെട്ടിപ്പിടിച്ചതുമൊക്കെ തെറ്റാണെന്ന് ഇനി നീ അഭിമുഖങ്ങളിൽ പറയരുത്, ജാസ്മിന്റെ പേര് ഇനി അഭമുഖങ്ങളിൽ പറയരുത് എന്ന് പറഞ്ഞു. ഗബ്രി അക്കാര്യത്തിൽ ഉറപ്പ് നൽകിയെന്നും പറയുന്നുണ്ട്. ബിഗ് ബോസിലേക്ക് കയറുമ്പോൾ ജാസ്മിന്റെ കുടുംബം കൊണ്ടുവന്ന പാവ നേരത്തേ അവിടേക്ക് കൊടുത്തയച്ചതാണ്. ആരാണ് അത് കൊടുത്തതെന്നുള്ള പേര് പറയുന്നില്ല. എന്തുകൊണ്ടാണ് പാവ ജാസ്മിന് കൊടുക്കാതിരുന്നതെന്ന് ക്രീയേറ്റീവ് ഡയറക്ടറോട് ചോദിച്ചിരുന്നു. എന്നാൽ അവർ കൊടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അങ്ങനെ കണ്ടന്റ് ഡയറക്ടറോട് ഉപ്പ സംസാരിച്ചുവെന്നും പാവയുമായി അകത്ത് കയറാൻ അനുവദിച്ചില്ലെങ്കിൽ തങ്ങൾ ഹൗസിൽ കയറാതെ ഇറങ്ങിപ്പോകും ജാസ്മിനേയും നിങ്ങൾ പുറത്താക്കിക്കോളൂ എന്ന് അദ്ദേഹം നിലപാടെടുത്തുവെന്നും അതോടെയാണ് പാവയുമായി അകത്ത് കയറുന്നതെന്നും അദ്ദേഹം അകത്ത് ഗബ്രിയുടെ ഫോട്ടോ മാറ്റിയതും മാല ഊരി വാങ്ങിയതുമൊക്കെ അദ്ദേഹത്തിന്റെ തീരുമാനം ആയിരുന്നുവെന്നും സിബിനും ആര്യയും വീഡിയോയിൽ പറയുന്നുണ്ട്.

ദിയ സനയും, അഫ്സലും ചേർന്നാണ് എയർപോർട്ടിൽ കൊണ്ടുവിട്ടത്. തങ്ങൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ഫോട്ടോ എടുത്ത് ഇട്ടാൽ ഇപ്പോഴത്തെ വിവാദങ്ങളൊക്കെ തീരും എന്ന് ആര്യ പറഞ്ഞപ്പോഴാണ് ശരിയാണല്ലോയെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ കൂടെ സമ്മതത്തോടെ ഫോട്ടോ എടുത്തത്. ഒരിക്കലും ആ ഫോട്ടോ സ്ട്രാറ്റജി ആയിരുന്നില്ല എന്നും ഇരുവരും വ്യക്തമാക്കി. ജാസ്മിൻ പുറത്തിറങ്ങിയാൽ അനുഭവിക്കാനിരിക്കുന്ന സൈബർ ആക്രമണങ്ങളെ അവൾ എങ്ങനെ നേരിടുമെന്ന ആശങ്ക ഉമ്മ പങ്കുവെച്ചിരുന്നുവെന്നും എന്നാൽ ഭയക്കേണ്ട ഞങ്ങൾ ഒപ്പം തന്നെ ഉണ്ടാകുമെന്ന് അദ്ദേഹത്തിന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നുവെന്ന്  സിബിനും പറയുന്നു. അതേസമയം ഫാമിലി വീക്കിൽ ജാസ്മിന്റെ വീട്ടുകാർ എത്തി ഗബ്രിയുടെ മാലയും ഫോട്ടോയുമെല്ലാം എടുത്തു മാറ്റിയത് വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. താൻ ഒറ്റയ്ക്കാകുമ്പോൾ ഒരു ധൈര്യത്തിനാണ് അതെല്ലാം കൂടെ വെച്ചിരിക്കുന്നതെന്നാണ് ജാസ്മിൻ പറഞ്ഞത്. തനിച്ച് കളിച്ചാൽ കപ്പടിക്കാൻ പോലും സാധ്യതയുള്ള മത്സരാർത്ഥിയാണ് ജാസ്മിൻ എന്നാണ് വിലയിരുത്തലുകൾ. എന്തായാലും ടോപ് ഫൈവിൽ ജാസ്മിൻ തന്റെ സ്ഥാനം ഉറപ്പിച്ചതായാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.  അതിനിടെ പുറത്തിറങ്ങിയാൽ ജാസ്മിൻ നേരിടാനിരിക്കുന്ന സൈബർ ആക്രമണങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയും ആരാധകരിൽ ഒരു വിഭാഗം പങ്കുവെയ്ക്കുന്നുണ്ട്