ബോളിവുഡ് കൊണ്ട് നിർത്തില്ല, അതുക്കും മേലേ..! വമ്പൻ പ്രഖ്യാപനവുമായി അറ്റ്ലി

കോളിവുഡിൽ നിന്ന് ബോളിവുഡിൽ എത്തി സാക്ഷാൽ ഷാരുഖ് ഖാനെ വച്ച് സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് അറ്റ്ലി. ഇപ്പോൾ അറ്റ്ലിയുടെ ഒരു പ്രഖ്യാപനം രാജ്യമൊട്ടാകെ ശ്രദ്ധ നേടുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ തന്റെ ഹോളിവുഡ് ചിത്രം ഉണ്ടാവുമെന്നാണ് അറ്റ്ലി അറിയിച്ചിട്ടുള്ളത്. ബോളിവുഡിൽ എത്തുന്നതിന് തനിക്ക് എട്ട് വർഷമെടുത്തെന്നും കൂടാതെ ജവാനിലൂടെ തന്റെ വർക്ക് പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടതിൽ സന്തോഷവാനാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ സിനിമയിൽ വരുന്ന അക്രമ സീനുകൾ ആരെയും പ്രകോപിപ്പിക്കാനല്ല, സഹജീവികളോടുള്ള ചില പ്രവർത്തനങ്ങൾ മനുഷ്യത്വപരമാണോ മനുഷ്യത്വരഹിതമാണോ എന്ന് പ്രേക്ഷകരെ വീണ്ടും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഒരു സിനിമയിൽ നായ്ക്കളെ വെടിവയ്ക്കുന്ന രംഗം ചിത്രീകരിച്ചാൽ പോലും, അത് അക്രമത്തെ സൂചിപ്പിക്കണമെന്നില്ല, മറിച്ച്‌ അത് മൃഗങ്ങൾക്കെതിരായ അതിക്രമത്തെ ചോദ്യം ചെയ്യുന്നതായിരിക്കും. ഈ ശ്രമങ്ങളെല്ലാം അക്രമമായി കണക്കാക്കുന്നത് ദൗർഭാഗ്യകരമാണ്’, അറ്റ്ലീ പറഞ്ഞു.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു അറ്റ്ലിയുടെ ഷാരൂഖ് ചിത്രം ‘ജവാൻ’. ആഗോള തലത്തിൽ 1000 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 300 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ജവാന് ശേഷമാണ് പുറത്ത് ഇറങ്ങിയത്. പ്രിയാമണി, സന്യ മൽഹോത്ര, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

20 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago