പത്താംദിനം 1000 കോടിക്ക് അരികെ ജവാന്‍!!!

ബോളിവുഡ് ബോക്‌സ് ഓഫീസില്‍ പുതുചരിത്രമെഴുതിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍. പത്താന്‍ തുടങ്ങിവച്ച ചരിത്ര കുതിപ്പ് ഇരട്ടി വേഗത്തിലാണ് ജവാന്‍ മുന്നേറുന്നത്. ജവാന്‍ തിയ്യേറ്ററിലെത്തി പത്ത് ദിവസം പിന്നിടുമ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ് അറ്റ്‌ലീ ചിത്രം.

പത്താം ദിവസത്തില്‍ തന്നെ ജവാന്‍ ആഗോള തലത്തില്‍ 797.50 കോടി നേടിയിരി്ക്കുകയാണ്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് റെക്കോര്‍ഡ് നേട്ടം പങ്കുവച്ചത്. 1000 കോടിക്ക് തികയാന്‍ 200 കോടി മാത്രമാണ് ബാക്കി.

സെപ്റ്റംബര്‍ ഏഴിനാണ് ജവാന്‍ തിയ്യേറ്ററിലെത്തിയത്. ആദ്യദിനം തന്നെ
129 കോടി നേടിയാണ് ജവാന്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ മാത്രം ജവാന്റെ കലക്ഷന്‍ 410.88 കോടിയാണ്.

ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളുടെ പട്ടികയില്‍ ജവാന്‍ ഇതിനകം തന്നെ മൂന്നാം സ്ഥാനത്താണ്. 543.05 കോടി നേടിയ ഷാരുഖിന്റെ പത്താന്‍ ആണ് ഒന്നാം സ്ഥാനത്ത്. സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 517.06 കോടി രൂപ നേടി രണ്ടാം സ്ഥാനത്താണ്.

പത്താനെ റെക്കോര്‍ഡ് മറികടക്കാന്‍ ജവാന്റെ ഇതുവരെയുള്ള കളക്ഷന്‍ ധാരാളമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ജവാന്‍ മൂന്ന് ആഴ്ച പിന്നിടുമ്പോഴേക്കും 1000 കോടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ജവാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Anu

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago