ഞാന്‍ വിളിച്ചാല്‍ ഇയാള്‍ ഫോണ്‍ പോലും എടുക്കില്ല, അമിതാഭിനെതിരെ കടുത്ത ആരോപണങ്ങളുമായി ജയബച്ചന്‍

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസം തന്നെയാണ് അമിതാഭ് ബച്ചന്‍. ചെറുപ്പം മുതല്‍ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ അദ്ദേഹം ഇപ്പോഴും സിനിമയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇപ്പോഴും നിരവധി ആരാധകരാണുള്ളത്. ഇന്ത്യയില്‍ നിരവധി ആരാധകരുള്ള ടെലിവിഷന്‍ പരിപാടിയാണ് കോന്‍ ബനേഗ ക്രോര്‍പതി. വര്‍ഷങ്ങളായി ഈ പരിപാടി ഇന്ത്യന്‍ ടെലിവിഷനില്‍ നിറഞ്ഞാടുന്നു.ഹിന്ദിയില്‍ ഇത് അവതരിപ്പിക്കുന്നത് അമിതാഭ് ബച്ചനാണ്. ആയിരം എപ്പിസോഡുകള്‍ പിന്നിട്ടിട്ടും ഇതിന്റെ ജനപ്രിയതയ്ക്ക് ഒരു കുറവും വന്നിട്ടില്ല.


സ്‌പെഷ്യല്‍ എപ്പിസോഡില്‍ പങ്കെടുക്കുത്തത് ബച്ചന്റെ മകള്‍ ശ്വേത ബച്ചനും ചെറുമകള്‍ നവ്യയും ആണ്. ഇവരെ കൂടാതെ ബച്ഛന്റെ പത്‌നി ജയാബച്ചന്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴി പങ്കെടുക്കുന്നുണ്ട്. എപ്പിസോഡിന്റെ പ്രെമോ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ് . പ്രമോയില്‍ അമിതാഭിനെതിയുള്ള പരാതികളാണ് ജയ ബച്ചന്‍ പങ്ക് വയ്ക്കുന്നത്.
എന്തായാലും ഷോയില്‍ അമിതാഭ് ബച്ചനെ ജയ നിര്‍ത്തിപ്പൊരിച്ചു. ബച്ചനെ കുറിച്ചുള്ള പല കാര്യങ്ങളും ജയ തുറന്നു പറഞ്ഞിരിക്കുകയാണ് തന്റെ കോളുകള്‍ ഒന്നും അദ്ദേഹം എടുക്കുന്നില്ല എന്നാണ് ജയ പറയുന്നത്. ഉടന്‍തന്നെ ബച്ചന്‍ ഇതിനു മറുപടി പറയുന്നുണ്ട്. ഇന്റര്‍നെറ്റ് പ്രശ്‌നം കാരണം ആണ് അത് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്റര്‍നെറ്റ് നേരാവണ്ണം കിട്ടാത്തത് തന്റെ കുഴപ്പം അല്ലല്ലോ എന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാല്‍ അപ്പോള്‍ തന്നെ ജയയെ പിന്തുണച്ച് മകള്‍ ശ്വേത എത്തുന്നുണ്ട്. നെറ്റ് നേരാവണ്ണം കിട്ടിയില്ലെങ്കിലും സാമൂഹ്യ മാധ്യമങ്ങളില്‍ ഇഷ്ടംപോലെ പടങ്ങള്‍ പങ്കുവെക്കുന്നുണ്ടല്ലോ എന്നാണ് ശ്വേത പറഞ്ഞത്.

 

Rahul

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

12 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago