‘എന്താണിത് എങ്ങോട്ടിത്’ ‘ജയ ജയ ജയ ജയ ഹേ’യിലെ പാട്ടെത്തി

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം ജയ ജയ ജയ ജയ ഹേയിലെ ഗാനം പുറത്തുവിട്ടു. എന്താണിത്, ഇങ്ങോട്ടിത് എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മനു മന്‍ജിത് വരികള്‍ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അങ്കിത് മേനോനാണ്. ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രം ദീപാവലി റിലീസായി ആണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഒരു വിവാഹവും തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസറില്‍ നിന്ന് മനസിലാകുന്നത്. ടീസര്‍ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടി കഴിഞ്ഞു. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രമാണ് ജയ ജയ ജയ ജയ ഹേ. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണിത്. ഒക്ടോബര്‍ 28 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും വിപിന്‍ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. കല്യാണ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ബേസിലിന്റെയും ദര്‍ശനയുടെയും ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു. സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസുമായി ചേര്‍ന്ന് ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലക്ഷ്മി വാര്യര്‍, ?ഗണേശ് മോനോന്‍ എന്നിവരാണ് ബേസില്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അമല്‍ പോള്‍സണ്‍ ആണ് സഹനിര്‍മ്മാതാവ്.

Gargi