‘ഏഴ് വർഷം ആ സീരിയൽ ഓടി’ ; അതോടെ അഭിനയവും നിർത്തി നടൻ

ഒരു കാലത്ത് സീരിയൽ രംഗത്തെ സൂപ്പർതാരമായിരുന്നു നടൻ ജയകൃഷ്ണൻ. കാണാൻ സുമുഖനും ഗാംഭീര്യമുള്ള ശബ്ദവും മികച്ച സ്ക്രീൻ പ്രസൻസുമുള്ള ജയകൃഷ്ണന് നിരവധി മികച്ച കഥാപാത്രങ്ങൾ സീരിയലുകളിൽ ലഭിച്ചു. സീരിയൽ രംഗത്തിന്റെ സുവർണകാലത്താണ് ജയകൃഷ്ണന് തിളങ്ങാൻ കഴിഞ്ഞത്. കുടുംബ പ്രേക്ഷകർ നെഞ്ചിലേറ്റിയ മിക്ക  സീരിയലുകളിലും ജയകൃഷ്ണൻ അഭിനയിച്ചു. നാടക രംഗത്താണ് ജയകൃഷ്ണൻ അഭിനയത്തിൽ തുടക്കം കുറിക്കുന്നത്. ദൂരദർശനിൽ ഡോക്യുമെന്ററികൾക്ക് ശബ്ദം കൊടുത്ത ജയകൃഷ്ണൻ പിന്നീ‌ട് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങി. സിനിമയായിരുന്നു സ്വപ്നമെങ്കിലും സീരിയലിലെ തിരക്കുകൾ കാരണം പല നല്ല അവസരങ്ങളും ജയകൃഷ്ണന് നഷ്ടപ്പെടുകയുണ്ടായി. ഒരു കാലഘട്ടത്തിന് ശേഷം സീരിയലുകളിൽ നിന്നും ജയകൃഷ്ണൻ മാറി നിന്നു. സീരിയൽ രംഗത്ത് നിന്നും മാറിനിന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ജയകൃഷ്ണൻ. അമൃത ടിവിയിലെ ഒരു പരിപാടിയിലായിരുന്നു നടന്റെ പ്രതികരണം. തുടരെ തുടരെ  സീരിയലിൽ അഭിനയിച്ച് തനിക്ക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നെന്ന് ജയകൃഷ്ണൻ പറയുന്നു.

ഞാൻ തമിഴിൽ ചെയ്ത സീരിയൽ ഏഴ് വർഷം ഓടി. കുറേക്കഴിഞ്ഞപ്പോൾ എനിക്ക് ലീവ് വേണമെന്ന് പറഞ്ഞ് ആറ് മാസം ലീവെടുത്തു. കുറേക്കഴിഞ്ഞപ്പോൾ മാനസികമായി ഒരു സംതൃപ്തി തോന്നാത്ത അവസ്ഥയായി. ആ സമയമായപ്പോഴേക്കും സീരിയൽ രംഗം മലയാളത്തിലും തമിഴിലും ഫാക്ടറിയുടെ അവസ്ഥയിലേക്ക് വന്ന് തുടങ്ങിയിരുന്നു. അപ്പോഴേക്കും മലയാളം സീരിയലുകൾ ചെയ്യുന്നത് നിർത്തിയിരുന്നു. 2006-2007 ആയപ്പോഴേക്കും സീരിയൽ അഭിനയം പൂർണമായും നിർത്തി. അതിനിടെ സുഹൃത്തുക്കൾ ചെയ്യുന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യുന്നുണ്ടായിരുന്നു. സിനിമാ രംഗത്ത് ലൈവ് ആകുന്നത് കൊവിഡിന് ശേഷമാണെന്നും ജയകൃഷ്ണൻ വ്യക്തമാക്കി. സീരിയൽ രംഗത്തെ തന്റെ തിരക്കേറിയ സമയത്തെക്കുറിച്ചും ജയകൃഷ്ണൻ സംസാരിച്ചു. മലയാളത്തിൽ കാവേരി എന്ന സീരിയലിന്റെ ഷൂട്ട് രാവിലെ ഏഴ് മണിക്ക് തു‌ടങ്ങും. ഉച്ചയ്ക്ക് ഒരു മണിവരെ അതിന്റെ ഷൂട്ട് ആയിരിക്കും. അത് കഴിഞ്ഞ് രണ്ടേ കാലിന് ജെറ്റ് എയർവേയ്സിൽ ചെന്നെെക്ക് പോകും. അവിടെ ചെന്ന് കസ്തൂരി എന്ന തമിഴ് സീരിയൽ ചെയ്യും. മിക്ക ദിവസങ്ങളിലും അത് കഴിയുമ്പോൾ തെലുങ്ക് സീരിയൽ ഉണ്ടാകുമായിരുന്നു. മാസത്തിൽ 25 ദിവസവും ഷൂട്ട് ആയിരുന്നെന്നും ജയകൃഷ്ണൻ ഓർത്തു. അതേസമയം സിനിമാ രംഗത്ത് ജയകൃഷ്ണനിപ്പോൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ സിനിമകൾ നഷ്ട‌പ്പെട്ടതിനെക്കുറിച്ച് ജയകൃഷ്ണൻ സംസാരിച്ചിരുന്നു. സിനിമയിൽ നിന്നും നല്ല അവസരങ്ങൾ തേടിയെത്തുമ്പോൾ സീരിയൽ കാരണം പോകാൻ പറ്റിയിട്ടില്ല. നിലനിൽപ്പായിരുന്നു പ്രശ്നം. സീരിയലുകളിൽ നിന്ന് കൃത്യമായ വരുമാനം ലഭിച്ച് കൊണ്ടിരുന്ന സമയമായിരുന്നു അന്ന്.

അത് വിട്ട് സിനിമയിലേക്ക് പോയാൽ ആ വരുമാനം നിലയ്ക്കും. അതിനാൽ സിനിമയേക്കാൾ സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതേസമയം തന്നെ സിനിമയായിരുന്നു എന്നും തന്റെ സ്വപ്നമെന്നും ജയകൃഷ്ണൻ അന്ന് വ്യക്തമാക്കി. ഒരിക്കലും മടുക്കാതെ കാത്തിരിക്കാൻ തയ്യാറാണെങ്കിൽ സിനിമ നമ്മളെ തേടിയെത്തുമെന്നും നടൻ അന്ന് പറഞ്ഞിരുന്നു. ക്യാരക്ടർ റോളുകളിലാണ് ജയകൃഷ്ണനെ ഇന്ന് സിനിമകളിൽ കാണുന്നത്. വരാൽ, ഒരു ത്വാത്വിക അവലോകനം, ഭാരത് സർക്കസ് തുടങ്ങിയവയാണ് ജയകൃഷ്ണൻ അടുത്തിടെ ചെയ്ത സിനിമകൾ. സീരിയലുകളിലൂടെ ജയകൃഷ്ണനുൾപ്പെടെ ചില നടൻമാർക്ക് ഒരുകാലത്ത് പേരെടുക്കാൻ കഴിഞ്ഞെങ്കിലും പിൽക്കാലത്ത് സീരിയൽ രംഗത്ത് മാറ്റങ്ങൾ വന്നു. മോശം സീരിയലുകൾ ഈ മേഖലയുടെ പ്രതിഛായ മോശമാക്കിയെന്ന അഭിപ്രായം ഒരുപക്ഷത്തിനുണ്ട്. ഒരു കാലത്ത് സീരിയലുകളിൽ സജീവമായിരുന്ന പല താരങ്ങളും ഇന്ന് മാറി നിൽക്കുകയാണ്.

Sreekumar

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

38 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago