ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

Follow Us :

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ മോചിതരാകുന്നു എന്ന വാർത്ത പ്രചരിച്ചത്. ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്. അഭ്യൂഹങ്ങൽ കടുത്തിട്ടും പ്രതികരിക്കാൻ ആരതിയോ ജയം രവിയോ തയ്യാറായില്ല. ഇരുവരുടെയും മൗനമാണ് ​ഗോസിപ്പുകൾക്ക് ശക്തി പകരുന്നത്. വിവാഹ മോചനമല്ലെങ്കിൽ കൂടി ആരതിക്കും ജയം രവിക്കും ഇടയിൽ എന്തോ പ്രശ്നങ്ങൾ ഉണ്ടായിരിക്കാമെന്ന് ആരാധകരും പറയുന്നു. ഇത്തരം കാര്യങ്ങൾ നടന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാൽ വെറും ​ഗോസിപ്പ് മാത്രമാണെങ്കിൽ ജയം രവിയോ ജയം രവിയുടെ സിനിമാ കുടുംബമോ വിഷയത്തിൽ പ്രതികരിച്ചേനെയെന്നും ആരാധകർ പറയുന്നു. ജയം രവിക്കും ആരതിക്കും ഇടയിൽ പ്രശ്നമായ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് സബിത ജോസഫ്. ആരതിയുടെ കുടുംബവുമായി ജയം രവിക്ക് ചില അസ്വാരസ്യങ്ങളുണ്ട്, ഇത് വിവാഹ ജീവിതത്തെ ബാധിച്ചെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് സബിത ജോസഫ് പറയുന്നു.

ആരതി രവിയുടെ അമ്മ സുജാത പ്രമുഖ ടെലിവിഷൻ പ്രൊഡ്യൂസറാണ്. ജയം രവിയുടെ അടുത്ത സിനിമ നിർമിക്കാൻ ഒരുങ്ങിയതായിരുന്നു സുജാത. എന്നാൽ 25 കോടി രൂപ പ്രതിഫലമായി ജയം രവി ആവശ്യപ്പെട്ടു. ഇതാണ് ആരതിക്കും ജയം രവിക്കുമിടയിൽ പ്രശ്നമായതെന്ന് ഇവർ പറയുന്നു. ഇതോടൊപ്പം മറ്റ് ചില കാര്യങ്ങളും അസ്വാരസ്യത്തിന് കാരണമായി. സുജാത വളരെക്കാലം മുമ്പ് ശങ്കർ എന്ന മകനെ ദത്തെടുത്തിട്ടുണ്ട്. സുജാതയുടെ പ്രൊഡക്ഷൻ ഹൗസിലെ കാര്യങ്ങൾ ശങ്കറാണ് നോക്കുന്നത്. സിനിമയുടെ പ്രതിഫലമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കവെ ശങ്കറിന്റെ ഇടപെടലുണ്ടായി. ശങ്കറിന്റെ നിർദ്ദേശങ്ങൾ കേൾക്കണമെന്ന് സുജാത ആവശ്യപ്പെട്ടതോടെ ജയം രവിക്ക് നീരസം തോന്നി. ഇത് ഈ​ഗോ ക്ലാഷിലെത്തി. തന്റെ ദേഷ്യം ആരതിക്ക് മുന്നിൽ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ പ്രശ്നങ്ങൾ ഉണ്ടായെന്നാണ് സബിത ജോസഫ് പറയുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. പൊന്നിയിൻ, ഇരൈവൻ, സൈറൺ എന്നിവയാണ് ജയം രവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. പൊന്നിയിൻ സെൽ‌വൻ വിജയം നേടിയെങ്കിലും മറ്റ് രണ്ട് സിനിമകളും പരാജയപ്പെട്ടു. ഒരു കാലത്ത് കോളിവുഡിൽ തരം​ഗം സൃഷ്ടിച്ച ജയം രവിക്ക് പിന്നീട് ചില വീഴ്ചകളും കരിയറിലുണ്ടായിട്ടുണ്ട്.

പാെന്നിയിൻ സെൽവന്റെ വിജയമാണ് നടന് ആശ്വാസമായത്. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. രണ്ട് ആൺമക്കൾ ദമ്പതികൾക്കുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ സജീവമായ ആരതി ഇടയ്ക്കിടെ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെക്കാറുണ്ടായിരുന്നു. ചോക്ലേറ്റ് ഹീറോയായി തരം​ഗം സൃഷ്ടിച്ച കാലത്ത് പോലും ജയം രവിയെക്കുറിച്ച് അധികം ​ഗോസിപ്പുകൾ വന്നി‌ട്ടില്ല. എന്താണ് ആരതിക്കും ജയം രവിക്കും ഇടയിൽ പ്രശ്നമായതെന്ന ചോദ്യം ആരാധകർക്കുണ്ട്. വെറുമൊരു ​ഗോസിപ്പ് മാത്രമായിരുന്നെങ്കിൽ ജയം രവിയോ ആരതി രവിയോ പ്രതികരിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ചിലർ ഉന്നയിക്കുന്ന വാദം. അതുകൊണ്ട് തന്നെ ജയം രവി വിവാഹമോചിതനാകുന്ന എന്ന വാദം നാൾക്ക് നാൾ ശക്തിപ്പെട്ട് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഇതിനോടകം തമിഴ് യൂട്യൂബ് ചാനലുകളിലടക്കം ജയം രവിയുടെ വിവാഹമോചനം എന്ന പേരിൽ നിരവധി കഥകൾ പ്രചരിക്കുന്നുണ്ട്. ഒരു നടിയുമായി ജയം രവി അടുത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും വിവാ​ഹമോചനം ആവശ്യപ്പെട്ടത് ജയം രവിയാണ് എന്ന് തുടങ്ങി പല കഥകളും പ്രചരിക്കുന്നുണ്ട്. ഏതായാലും വിവാഹ മോചന വാർത്തകളോട് നടൻ പ്രതികരിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേമസയം തന്നെ തമിഴകത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്. അടുത്തിടെയാണ് നടനും സം​ഗീത സംവിധായകനുമായ ജിവി പ്രകാശ് വിവാഹ മോചിതനായത്. തൊട്ട് മുമ്പ് ധനുഷും ഐശ്വര്യ രജിനികാന്തും നിയമപരമായി വിവാഹ മോചനം നേ‌ടാൻ തീരുമാനിച്ചതും വാർത്തകളിൽ ഇടം നേടിയിരുന്നു.