Film News

ജയം രവിയും ഭാര്യ ആരതി രവിയും വിവാഹമോചിതരാകാന്‍ പോകുന്നു

തമിഴ് സിനിമയിലെ സൂപ്പര്‍താരം നടന്‍ ജയം രവിയും ഭാര്യ ആരതി രവിയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ദമ്പതിമാരാണ്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലായി മാറാറുമുണ്ട്. എന്നാലിപ്പോള്‍ താരദമ്പതിമാര്‍ വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. തമിഴ് സിനിമയിലെ പല പ്രമുഖ താരദമ്പതിമാരും ഒന്നിനു പുറകെ ഒന്നായി വിവാഹമോചനം നേടുകയാണ്. ധനുഷ്-ഐശ്വര്യ ദമ്പതിമാരുടെ വേര്‍പിരിയല്‍ വലിയ രീതിയിലാണ് വാര്‍ത്തയായത്. ഇതിന് പിന്നാലെ ജയം രവിയെ കുറിച്ചും വാര്‍ത്തകള്‍ വന്നതോടെ ആരാധകരും ഞെട്ടിയിരുന്നു. എന്നാല്‍ ഇപ്പോൾ സത്യത്തില്‍ എന്താണ് എന്നത് വ്യക്തമാക്കി ജയം രവിയുടെ ഭാര്യ ആരതി രംഗത്ത് വന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് യുവതാരദമ്പതിമാരാണ് വിവാഹബന്ധം അവസാനിപ്പിച്ച് കൊണ്ടിരിക്കുന്നത്. സാമന്തയും നാഗ ചൈതന്യയും വിവാഹമോചനം നേടി വേര്‍പിരിഞ്ഞു.

പിന്നാലെ ധനുഷും ഐശ്വര്യ രജനികാന്ത്, ജിവി പ്രകാശ്- സൈന്ദവി തുടങ്ങി നിരവധി പേരാണ് കഴിഞ്ഞ നാളുകളില്‍ ബന്ധം ഉപേക്ഷിച്ച് എല്ലാവരെയും ഞെട്ടിച്ചത്. ഇത്തരത്തില്‍ തമിഴ് സിനിമയിലെ താരങ്ങളുടെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചായാവുകയാണ്. ഇതിനിടയിലാണ് ജയം രവിയും ഭാര്യയും തമ്മില്‍ പ്രശ്‌നങ്ങളിലാണെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയത്. മുന്‍പ് പലപ്പോഴും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ വന്നതോടെ ഇത് സത്യമാണെന്നും ചിലര്‍ സ്ഥാപിച്ചു. അതെസമയം വിവാഹമോചനത്തെ പറ്റി പരക്കെ അഭ്യൂഹങ്ങള്‍ പ്രവചരിക്കുന്നതിനിടയില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു പോസ്റ്റുമായി ആരതി എത്തിയിരിക്കുകയാണ്. ജയം രവി നായകനായി അഭിനയിച്ച ജയം എന്ന ചിത്രം പുറത്തിറങ്ങി 21 വര്‍ഷം തികഞ്ഞിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് കൊണ്ടാണ് ആരതി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തുവിട്ടത്. സ്‌നേഹം ഒരു വാക്കല്ല, ഒരു ജീവിതമാണ്’ എന്ന ക്യാപ്ഷന്‍ കൂടി താരപത്‌നി ഇതിന് നല്‍കിയിരിക്കുകയാണ്.

വളരെ ലളിതമായി കേട്ടതൊന്നും സത്യമല്ലെന്നും ഭര്‍ത്താവുമായി കുഴപ്പമില്ലെന്നും ആരതി വ്യക്തമാക്കിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ ആദ്യ സിനിമയുടെ സന്തോഷം ഇങ്ങനൊരു പോസ്റ്റിലൂടെ പരാമര്‍ശിച്ച സ്ഥിതിയ്ക്ക് ഇരുവരും തമ്മില്‍ യാതൊരു കുഴപ്പങ്ങളുമില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാവുമെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയില്‍ നായകനായി അഭിനയിക്കുന്നു എന്നതിനൊപ്പം ഭാര്യയ്ക്കും മക്കള്‍ക്കും തുല്യ പ്രധാന്യം നല്‍കുന്ന ആളാണ് ജയം രവി. 2009 ല്‍ വിവാഹിതരായ താരങ്ങള്‍ അവരുടെ ദാമ്പത്യ ജീവിതം പതിനഞ്ച് വര്‍ഷത്തോളം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ മുന്‍പും നടനെതിരെ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ഇടയ്ക്ക സിനിമകള്‍ പരാജയപ്പെടുമ്പോഴാണ് നടനെ വ്യക്തിപരമായി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കാറുള്ളത്. മാസങ്ങള്‍ക്ക് മുന്‍പ് കൂടെ അഭിനയിച്ച നടിയുമായി പ്രണയത്തിലാണെന്നും ഇക്കാരണത്താല്‍ ജയം രവി ഭാര്യയുമായി വിവാഹ മോചനത്തിന് ഒരുങ്ങുകയാണെന്നുമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരം ഗോസിപ്പുകളോടൊന്നും നടന്‍ കൂടുതലായി പ്രതികരിക്കാറില്ല. ആയതിനാല്‍ വീണ്ടും ഇതുപോലെയുള്ള പ്രചരണങ്ങള്‍ വരികയാണ്.

അതേസമയമ താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് ജയം രവി തന്നെ പരിപാലിച്ച കാര്യമെല്ലാം ആരതി തുറന്നു പറഞ്ഞിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ തീരെ സുഖമില്ലാതിരുന്ന തനിക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട് എന്നും സുഖമില്ലാതിരിക്കുമ്പോഴെല്ലാം അദ്ദേഹം എന്റെ അരികിലുണ്ടാകുമെന്നും പുലര്‍ച്ചെ 3:40 നൊക്കെ എനിക്ക് എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാല്‍ പുള്ളി ഉണരും. എന്നിട്ട് എന്നെ സഹായിക്കും. അതിന് ശേഷം ഉറങ്ങി രാവിലെ അഞ്ച് മണിയ്ക്ക് എഴുന്നേറ്റ് ഷൂട്ടിങ്ങിന് പോകുമെന്നും ഭര്‍ത്താവെന്ന നിലയില്‍ താന്‍ അദ്ദേഹത്തിന് നൂറില്‍ കൂടുതല്‍ മാര്‍ക്ക് കൊടുക്കുമെന്നുമൊക്കെയാണ് ഒരിക്കൽ ആരതി ജയം രവിയെക്കുറിച്ച് പറഞ്ഞത്. അതേസമയം 2009 ലാണ് നടന്‍ ജയം രവി ആരതിയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ നടന് രണ്ട് മക്കളും ജനിച്ചു. സൈറന്‍ എന്ന ചിത്രമാണ് ജയംരവിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Devika Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

3 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

6 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

7 hours ago