ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

Follow Us :

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ ആരതി. മോഹൻ രവിയുടെ ആദ്യ ചിത്രമായ ജയത്തിന്റെ 21-ാം വാർഷികത്തിൽ പോസ്റ്റർ പങ്കുവച്ച് കൊണ്ടാണ് ആരതിയുടെ മറുപടി.

തമിഴ്നാട്ടിൽ ഈ ചിത്രം വമ്പൻ ഹിറ്റായതോടെയാണ് രവി, ജയം രവിയെന്ന് അറിയപ്പെട്ട് തുടങ്ങിയത് സഹോദരൻ മോഹൻ രാജയാണ് ജയം സംവിധാനം ചെയ്തത്. സദയായിരുന്നു നായിക. ടി ​ഗോപിചന്ദ് വില്ലനായി. പിന്നീട് ജയം രവിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നിരവധി ഹിറ്റുകൾ ജയം രവി നേടിയെടുത്തു.

രവി – ആരതി ​ദമ്പതികൾക്ക് രണ്ടുമക്കളാണ് ഉള്ളത്. ആരവും അയാനും. മൂത്തമകൻ പിതാവിനൊപ്പം ടിക് ടിക് ടിക് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ മുഖം കാണിച്ചിരുന്നു. ബാലതാരമായിട്ടായിരുന്നു അരങ്ങേറ്റം. 2009ലാണ് ഇരുവരും വിവാഹിതരാകുന്നത്. 15-ാം വിവാഹ വാർഷികം ഇരുവരും ആഘോഷിച്ചിരുന്നു.