ഇന്ത്യൻ സിനിമയിൽ മമ്മൂട്ടിയെ പോലെ  സെക്യുലറായ ഒരു നടൻ വേറെയില്ല;  ഈ വിഷയത്തിൽ ‘അമ്മ ഇടപെടാത്തത് ഖേദകരം; നടൻ ജയൻ 

Follow Us :

മലയാള സിനിമയുടെ  മഹാനടൻ എന്ന പേരിലറിയപ്പെടുന്ന നടനാണ് മമ്മൂട്ടി, രതീന സംവിധാനം ചെയ്യ്ത പുഴു എന്ന ചിത്രവുമായി ബന്ധപ്പെട്ട് സംവിധായികയുടെ മുൻ ഭർത്താവ് നടത്തിയ പരാമർശത്തിൽ നടനെതിരെ സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും സംഘടിതമായ സൈബർ ആക്രമണം നടന്നിരുന്നു. ഇതിന്റെ പേരിൽ മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോ ബഹിഷ്കരിക്കണമെന്ന തരത്തിലുള്ള     ക്യാംപെയ്നുകളും ,വലതുപക്ഷ വാട്സ്അപ്പ് യൂണിവേഴ്സിറ്റികൾ വഴി നടന്നിരുന്നു, എന്നാൽ ഇപ്പോൾ  നടനെതിരായ സൈബർ ആക്രമണങ്ങളിൽ താര സംഘടനയായ അമ്മ പ്രതികരിക്കാത്തത് ഖേദകരമാണെന്ന് പറഞ്ഞിരിക്കുകയാണ് നടൻ ജയൻ ചേർത്തല

വിശ്വപരിഷിത് ജേതാവായ വിജി തമ്പി ഉൾപ്പെടുന്ന വേദിയിലാണ് ജയൻ ഈ കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ സിനിമയിൽ തന്നെ മമ്മൂട്ടിയെ പോലെ സെക്യുലർ ആയ ഒരു നടൻ  വേറെയില്ല,അത് തന്റെ തന്നെ അനുഭവം വെച്ചാണ് പറയുന്നതെന്നും ജയൻ പറഞ്ഞു. അദ്ദേഹത്തിനെതിരെയുള്ള ഈ സൈബർ ആക്രമണത്തിൽ താര സംഘടനയായ ‘അമ്മ ഇടപെടാഞ്ഞത് ഖേദകരം തന്നെ എന്നാണ് ജയൻ പറയുന്നത്

എന്നാൽ ഈ അമ്മയിലെ ഒരു അംഗം കൂടിയാണ് താൻ എന്നും നടൻ കൂട്ടിച്ചേർത്തു, എന്നെ പോലെ ഒരുപാടു കലാകാരന്മാരെ കൈപിടിച്ചുയർത്തിയ ആളാണ് മമ്മൂക്ക, അങ്ങനെയുള്ള മമ്മൂക്ക എങ്ങനെയാണ് ഒരു തീവ്ര വാദി ആകുന്നത്, ഞാൻ ജന്മം കൊണ്ട് നായരാണ് എന്നാൽ അദ്ദേഹം ഒരു മുസൽമാനും, അദ്ദേഹത്തിന് വേണമെങ്കിൽ അദ്ദേഹത്തിന്റെ സമുദായത്തിലുള്ളവരെ വേണമെങ്കിൽ സിനിമയിൽ കൊണ്ടുവരാമല്ലോ,  കിംങ് ആൻഡ് ദി കമ്മീഷ്ണർ പോലുള്ള സിനിമകളിൽ സീരിയലിൽ അഭിനയിച്ചിരുന്ന എന്നെ വിളിച്ച് വില്ലൻ വേഷം തന്നത് മമ്മൂട്ടിയാണ്, ജയൻ പറയുന്നു